കലാപമുണ്ടാക്കിയും അക്രമങ്ങള്‍ നടത്തിയും രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ഒരു ചെറിയ വിഭാഗം നടത്തുന്ന ആസൂത്രിത നീക്കങ്ങളെ എക്കാലത്തും പിന്തുണയ്ക്കുന്നത് പ്രതിപക്ഷ കക്ഷികളാണ്.
തിരുവനന്തപുരം: രാജസ്ഥാനിലെ ഉദയപ്പൂരില്‍ ഒരു ഹിന്ദു യുവാവിനെ അതി നീചമായ രീതിയില്‍ തലയറുത്തു കൊലപ്പെടുത്തിയ സംഭവത്തില്‍ മത തീവ്രവാദികള്‍ക്കൊപ്പം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്തമണ്ടെന്ന് കുമ്മനം രാജശേഖരന് . കൊലപാതകത്തെ അപലപിച്ച് പ്രസ്താവനയിറക്കിയതു കൊണ്ട് മാത്രം കോണ്‍ഗ്രസിനും ഇടതു പാര്‍ട്ടികള്‍ക്കും ഇതിന്റെ പാപഭാരത്തില്‍ നിന്ന് രക്ഷപെടാനാവില്ലെന്ന് കുമ്മനം അഭിപ്രായപ്പെട്ടു.
കലാപമുണ്ടാക്കിയും അക്രമങ്ങള്‍ നടത്തിയും രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ഒരു ചെറിയ വിഭാഗം നടത്തുന്ന ആസൂത്രിത നീക്കങ്ങളെ എക്കാലത്തും പിന്തുണയ്ക്കുന്നത് പ്രതിപക്ഷ കക്ഷികളാണ്. രാജ്യം അസ്ഥിരപ്പെട്ടാലും വേണ്ടില്ല, ഏതക്രമത്തെയും പിന്തുണയ്ക്കുന്ന നിലപാടാണ് ഈ പാര്‍ട്ടികളുടേത്. മോദി വിരുദ്ധതയുടെ പേരില്‍ ദേശദ്രോഹികളെ കൂട്ടുപിടിച്ച് രാജ്യത്തെ ചിന്നഭിന്നമാക്കാമെന്ന ഇവരുടെ വ്യാമോഹത്തിനെതിരെ ദേശാഭിമാനികള്‍ ഒന്നിക്കേണ്ട സമയമാണിത്.
അതിനിന്ദ്യമായ ഒരു കൊലപാതകത്തിനും പ്രധാനമന്ത്രിക്കെതിരായ വീഡിയോ ഭീഷണിക്കും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനം തന്നെ തിരഞ്ഞെടുത്തത് മനപൂര്‍വമാനെന്ന് സംശയിക്കണം. വളരെ വലിയ ആസൂത്രണത്തെ തുടര്‍ന്ന് നടന്ന ഈ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും അവരെ സഹായിച്ചവരെയും കോണ്‍ഗ്രസ് സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന ആത്മവിശ്വാസമായിരിക്കാം കാരണം.
കേരളത്തില്‍ മുമ്പ് സമാന രീതിയില്‍ ഒരു കോളേജധ്യാപകന്റെ കൈ വെട്ടിക്കളഞ്ഞപ്പോള്‍ , കുറ്റവാളികളെ ന്യായീകരിക്കുന്ന പ്രതികരണം സി.പി.എം. മുതിര്‍ന്ന നേതാവില്‍ നിന്നുണ്ടായത് മറക്കുന്നില്ല. അത്തരം നിലപാടുകളാണ് മത തീവ്രവാദികള്‍ക്ക് കൂടുതല്‍ അതിക്രമങ്ങള്‍ക്ക് പ്രേരണ.
കുറ്റകൃത്യത്തില്‍ ഇടപെട്ടവരെ മാത്രം അറസ്റ്റ് ചെയ്തതു കൊണ്ടായില്ല. ആസൂത്രകരെയും സഹായിച്ചവരെയുമെല്ലാം നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു.
രക്ഷനായെത്തി വീണ്ടും പ്രഗ്നാനന്ദ; അത്ഭുതക്കൗമാര ടീമിനെ കരകയറ്റി; ഗുകേഷിന് എട്ട് ജയത്തിന് ശേഷം സമനില
ക്രിപ്റ്റോകറന്‍സിയില്‍ പണം സിറിയയിലേക്ക് അയയ്ക്കുന്ന ഐഎസ്ഐഎസ് സഹായി മൊഹ്സിന്‍ അഹമ്മദ് ഖാന് ജാമിയ എഞ്ചി. വിദ്യാര്‍ത്ഥി
പ്ലസ് വണ്‍ പ്രവേശനം: കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്എസ്എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി
വോട്ടര്‍ പട്ടികയിലെ പേരും ആധാറും ഓണ്‍ലൈനായി ബന്ധിപ്പിക്കാം; സമ്മതിദായക പട്ടിക പുതുക്കല്‍ 2022 ആഗസ്ത് മുതല്‍
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ തകര്‍ന്നത് ഗാന്ധി കുടുംബത്തിന്റെ ഹ്യുബ്രിസ്- ആരും തൊടില്ലെന്ന അഹന്ത: സുബ്രഹ്മണ്യം സ്വാമി
വീണയ്ക്ക് ആരോഗ്യ മേഖലയെക്കുറിച്ച് അജ്ഞത; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; കൈയടിക്കായി മാധ്യമ നാടകം; ആരോഗ്യമന്ത്രിക്കെതിരെ തുറന്നടിച്ച് ഐഎംഎ
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്