×
login
കള്ളം പൊളിച്ച് ജേണലിസ്റ്റ് പല്ലവി‍ ഘോഷ്‍ :'രാജീവ് വധക്കേസ് പ്രതികളെ വിട്ടതിനെ ഡിഎംകെ‍ സ്വാഗതം ചെയ്തു, കോണ്‍ഗ്രസ് ഡിഎംകെയുമായുള്ള സഖ്യം വിടുമോ?'

ജേണലിസ്റ്റ് പല്ലവി ഘോഷിന്‍റെ ഒറ്റ ട്വീറ്റിന് മുന്നില്‍ കോണ്‍ഗ്രസിന്‍റെ ഈ കള്ളമുഖംമൂടി പൊളിഞ്ഞുവീണു. 'രാജീവ് വധക്കേസ് പ്രതികളെ വിട്ടതിനെ ഡിഎംകെ സ്വാഗതം ചെയ്തു, കോണ്‍ഗ്രസ് ഡിഎംകെയുമായുള്ള സഖ്യം വിടുമോ?'- ഇതായിരുന്നു പല്ലവി ഘോഷിന്‍റെ ചോദ്യം. ഇതിന് ഉത്തരം പറയാനാവാതെ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയ്ക്കും ജയറാം രമേശിനും അഭിഷേക് മനു സിംഘ് വിയ്ക്കും ഉത്തരം മുട്ടി.

സിഎന്‍എന്‍ ന്യൂസ് 18ലെ സീനിയര്‍ എഡിറ്ററായ പല്ലവി ഘോഷ് (വലത്ത്)

ന്യൂദല്‍ഹി: രാജീവ് വധക്കേസ് പ്രതികളെ വിട്ടയച്ച ഉടനെ വലിയൊരു കള്ളനാടകം കളിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷും അഭിഷേക് മനു സിംഘ് വിയും. ഈ വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ കൊടുക്കുമെന്നായിരുന്ന തള്ള്.  

പക്ഷെ ജേണലിസ്റ്റ് പല്ലവി ഘോഷിന്‍റെ ഒറ്റ ട്വീറ്റിന് മുന്നില്‍ കോണ്‍ഗ്രസിന്‍റെ ഈ കള്ളമുഖംമൂടി പൊളിഞ്ഞുവീണു. 'രാജീവ് വധക്കേസ് പ്രതികളെ വിട്ടതിനെ ഡിഎംകെ സ്വാഗതം ചെയ്തു, കോണ്‍ഗ്രസ് ഡിഎംകെയുമായുള്ള സഖ്യം വിടുമോ?'- ഇതായിരുന്നു പല്ലവി ഘോഷിന്‍റെ ചോദ്യം. ഇതിന് ഉത്തരം പറയാനാവാതെ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയ്ക്കും ജയറാം രമേശിനും അഭിഷേക് മനു സിംഘ് വിയ്ക്കും ഉത്തരം മുട്ടി.  


രാജീവ് വധക്കേസ് പ്രതികളെ വിട്ടയച്ചതില്‍ മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ കുടിലബുദ്ധി കാണിച്ചത്. എന്നാല്‍ വധക്കേസ് പ്രതികളുടെ ശിക്ഷ ചുരുക്കാനും അവരെ ജയില്‍ മോചിതരാക്കാനും ഡിഎംകെയാണ് മുന്നിട്ട് നിന്ന് പ്രവര്‍ത്തിച്ചത്. അവര്‍ക്ക് മാനുഷിക പരിഗണന നല്‍കാന്‍ സോണിയയും പ്രിയങ്കയും വാദിച്ചു. ഇതെല്ലാം സുപ്രീംകോടതി വിധിയെ സ്വാധീനിച്ചിരുന്നു.  

രാജീവ് ഗാന്ധിയുടെ ആത്മാവിനോട് അത്രയും കൂറുണ്ടെങ്കില്‍ , ഈ വിധിയ്ക്ക് വേണ്ടി പൊരുതിയ ഡിഎംകെയുടെ സഖ്യം ഉപേക്ഷിക്കുകയാണ് കോണ്‍ഗ്രസ് ആദ്യം ചെയ്യേണ്ടത് എന്ന വാദമാണ് ജേണലിസ്റ്റ് പല്ലവി ഘോഷ് ഉയര്‍ത്തുന്നത്. എന്നാല്‍ തമിഴ്നാട്ടില്‍ അധികാരത്തില്‍ തൂങ്ങിക്കിടക്കാനും കേന്ദ്രത്തിലേക്ക് ഏതാനും എംപികളെ ഡിഎംകെ ബലത്തില്‍ എത്തിക്കാനും ഉറ്റുനോക്കുന്ന കോണ്‍ഗ്രസിന് അതിന് ആവുകയുമില്ല. എന്തായാലും സിഎന്‍എന്‍ ന്യൂസ് 18ലെ  സീനിയര്‍ എഡിറ്ററായ പല്ലവി ഘോഷിന് മുന്നില്‍ ഉത്തരം മുട്ടിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക്. 

ഇതോടെ പല്ലവി ഘോഷ് തീവ്രവാദിയാണെന്ന് മുദ്രകുത്തി ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കളും അനുയായികളും. 

    comment

    LATEST NEWS


    കേരളത്തില്‍ കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ് 23.4 ശതമാനം; റിപ്പോര്‍ട്ട് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ ഡേറ്റയുടെ ഭാഗമായി


    പോലീസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍ക്കുന്നില്ല; ഇടതുപക്ഷ ഭരണത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്


    ക്രൈസ്തവരും റബ്ബറിന്റെ രാഷ്ട്രീയവും


    രാഹുലിന്റെ അയോഗ്യത; ജനാധിപത്യ സമൂഹത്തിനും ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും നിരക്കുന്ന നടപടികളല്ലെന്ന് പിണറായി വിജയന്‍


    അഴിമതിക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ എന്‍ഡിഎ സെക്രട്ടറിയേറ്റ് മാര്‍ച്ച് 27 ന്


    രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്‌സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.