×
login
പ്രിയങ്ക ഗാന്ധിയെ പൊളിച്ച് ഡോ. പ്രിയങ്ക‍; "സ്ത്രീകള്‍ക്കായി അധ്വാനിച്ചവര്‍ക്ക് സീറ്റില്ല; കോണ്‍ഗ്രസ് പണത്തിന് ടിക്കറ്റ് വില്‍ക്കുന്നു"- ഡോ.പ്രിയങ്ക

കോണ്‍ഗ്രസ് യുപി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുമ്പോള്‍ തന്നെ ഒഴിവാക്കിയപ്പോള്‍ ഡോ. പ്രിയങ്ക മൗര്യ ഞെട്ടി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി "ലഡ്കി ഹൂം ലാഡ് ശക്തി ഹൂം" (ഞാന്‍ ഒരു പെണ്‍കുട്ടിയാണ്, എനിക്ക് സമരം ചെയ്യാനാകും) എന്ന കോണ്‍ഗ്രസ് മുദ്രാവാക്യത്തിന്‍റെ മുന്നണിപ്പോരാളിയായിരുന്നു ഡോ. പ്രിയങ്ക മൗര്യ.

ലഖ്നോ: കോണ്‍ഗ്രസ് യുപി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുമ്പോള്‍ തന്നെ ഒഴിവാക്കിയപ്പോള്‍ ഡോ. പ്രിയങ്ക മൗര്യ ഞെട്ടി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി "ലഡ്കി ഹൂം ലാഡ് ശക്തി ഹൂം" (ഞാന്‍ ഒരു പെണ്‍കുട്ടിയാണ്, എനിക്ക് സമരം ചെയ്യാനാകും) എന്ന കോണ്‍ഗ്രസ് മുദ്രാവാക്യത്തിന്‍റെ മുന്നണിപ്പോരാളിയായിരുന്നു ഡോ. പ്രിയങ്ക മൗര്യ. കോണ്‍ഗ്രസ് അജണ്ടയനുസരിച്ച് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അഹോരാത്രം പണിയെടുക്കുന്ന തനിക്ക്  തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സ്ഥാനാര്‍ത്ഥിടിക്കറ്റ് നിഷേധിക്കപ്പെട്ടെന്ന് ഡോ.പ്രിയങ്ക പറയുന്നു. "സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ എല്ലാം മുന്‍കൂട്ടി തീരുമാനിച്ചതാണെന്നും  പണം വാങ്ങിയാണ് സീറ്റ് നല്‍കുന്നതെന്നും ഡോ.പ്രിയങ്ക ആരോപിക്കുന്നു.  

സ്ത്രീശാക്തീകരണമായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ഇത്തവണത്തെ പ്രധാന അജണ്ട. 40 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിപ്പട്ടിക തയ്യാറാക്കുമ്പോള്‍ കോണ്‍ഗ്രസിന് വേണ്ടി രാപകല്‍ അധ്വാനിച്ചവരെ തഴയുകയാണ്. പണം വാങ്ങി സീറ്റ് നല്‍കുന്നു എന്ന പരാതിയുമായി ഡോ. പ്രിയങ്ക കോണ്‍ഗ്രസിനെതിരെ ആഞ്ഞടിക്കുമ്പോള്‍ പ്രിയങ്ക ഗാന്ധിയുടെ മുഖംമൂടി അഴിഞ്ഞുവീഴുകയാണ്.  

"ലഡ്കി ഹൂം ലാഡ് ശക്തി ഹൂം (ഞാന്‍ ഒരു പെണ്‍കുട്ടിയാണ്, എനിക്ക് സമരം ചെയ്യാനാകും) എന്ന മുദ്രാവാക്യമുയര്‍ത്തി സമരം ചെയ്തയാളാണ് ഞാന്‍.  സാമൂഹമാധ്യമങ്ങളില്‍ എന്നെ പിന്തുടരുന്നവരെ മുഴുവന്‍ കോണ്‍ഗ്രസ് ഉപയോഗപ്പെടുത്തി. അവരുടെ വോട്ടര്‍മാരുടെ അടിത്തറ ശക്തിപ്പെടുത്താന്‍ എന്‍റെ ജാതി പിന്തുണ വരെ ഉപയോഗിച്ചു. മാരത്തോണിന് പെണ്‍കുട്ടികളെ കൊണ്ടുവരാനും തുടര്‍ച്ചയായി പെണ്‍കുട്ടികളെ അഭിസംബോധന ചെ.യ്ത് പ്രസംഗിക്കാനും പാര്‍ട്ടി എന്നോട് പറഞ്ഞു. പാര്‍ട്ടി ഏല്‍പിച്ച എല്ലാ ദൗത്യങ്ങളും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിര്‍വ്വഹിച്ച വ്യക്തിയാണ് ഞാന്‍. പക്ഷെ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് ചോദിച്ചപ്പോള്‍ അത് മറ്റാര്‍ക്കൊക്കെയോ കൊടുക്കുകയാണ്,"- ഡോ.പ്രിയങ്ക പറയുന്നു.  

'യുപിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടിക്കറ്റ് മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടവയാണ്. എനിക്കല്ല, പകരം പാര്‍ട്ടിക്ക് കനത്ത കൈക്കൂലി കൊടുക്കുന്നവര്‍ക്കാണ് സ്ഥാനാര്‍ത്ഥി ടിക്കറ്റ് കൊടുക്കുന്നത്. അതാണ് എന്‍റെ പരാതി. എന്തിനാണ് എന്നെ വഴിതെറ്റിച്ചത്? -ഡോ. പ്രിയങ്ക മൗര്യ ചോദിക്കുന്നു.

  comment

  LATEST NEWS


  ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ


  കോവിഡിനെ അയച്ചത് അല്ലാഹുവെന്ന് പറഞ്ഞത് ആര്‍എസ്എസ്; ടി.കെ ഹംസ അങ്ങനെ പറഞ്ഞിട്ടില്ല; ലൈവ് ചര്‍ച്ചയില്‍ നുണ പറഞ്ഞ് ജയരാജന്‍


  ''മരുന്നില്ല, ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഇല്ല''; വ്യാജ പ്രചാരണങ്ങളില്‍ ഭയപ്പെടരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്


  കേന്ദ്രസര്‍ക്കാര്‍ തീവ്രവാദികള്‍ക്കെതിരെ കശ്മീരില്‍ നടത്തുന്ന നീക്കങ്ങള്‍ നിര്‍വ്വീര്യമാക്കാന്‍ യുകെയിലെ നിയമസ്ഥാപനത്തെ ഉപയോഗിച്ച് പാക് നീക്കം


  ഞായറാഴ്ചകളില്‍ കേരളം പൂട്ടും; സി കാറ്റഗറിയിലുള്ള സ്ഥലങ്ങളില്‍ തിയറ്ററുകള്‍ അടക്കും; ചടങ്ങുകള്‍ക്ക് അനുമതി 50 പേര്‍ക്ക്; കടുത്ത നിയന്ത്രണങ്ങള്‍


  ക്രിസ്തുമതം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍; പീഡനം സഹിക്കാന്‍ വയ്യാതെ വിഷം കഴിച്ച് 12ാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.