login
രാഹുല്‍ഗാന്ധിയുടെ വയനാട്ടില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കൊഴിഞ്ഞുപോക്ക്; കൈവിട്ടുപോയപ്പോള്‍ കെ. മുരളീധരന്‍ ഇറങ്ങുന്നു..

കോണ്‍ഗ്രസ് നേതൃത്വം പരാജയമാണെന്ന് ഏറ്റ് പറഞ്ഞാണ് കെപിസിസി സെക്രട്ടറി വിശ്വനാഥന്‍ ഏറ്റവുമൊടുവില്‍ രാജിവെച്ചത്. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി അംഗം കൂടിയാണ് വിശ്വനാഥന്‍. വയനാട്ടിലെ കോണ്‍ഗ്രസ് നേതൃത്വം അമ്പേ പരാജയമാണെന്നും വിശ്വനാഥന്‍ ആരോപിക്കുന്നു. വയനാട് ഡിസിസിപ്രസിഡന്റായ ഐസി ബാലകൃഷ്ണനെയാണ് വിശ്വനാഥന്‍ കുറ്റപ്പെടുത്തുന്നത്.

വയനാട്: രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാജിവെച്ച് മറ്റ് പാര്‍ട്ടികളിലേക്ക് നീങ്ങുന്നു. നേതാക്കള്‍ കുറെപ്പേര്‍ കൊഴിഞ്ഞുപോയതിന് ശേഷമാണ് ഇപ്പോള്‍ കെ. മുരളീധരനും സുധാകരനും കാരണം തേടി വയനാട്ടിലേക്ക് എത്തുകയാണ്. വയനാട്ടില്‍ സ്വാധീനമുള്ള നേതാവാണ് കെ. മുരളീധരന്‍.

കോണ്‍ഗ്രസ് നേതൃത്വം പരാജയമാണെന്ന് ഏറ്റ് പറഞ്ഞാണ് കെപിസിസി സെക്രട്ടറി വിശ്വനാഥന്‍ ഏറ്റവുമൊടുവില്‍ രാജിവെച്ചത്. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി അംഗം കൂടിയാണ് വിശ്വനാഥന്‍. വയനാട്ടിലെ കോണ്‍ഗ്രസ് നേതൃത്വം അമ്പേ പരാജയമാണെന്നും വിശ്വനാഥന്‍ ആരോപിക്കുന്നു. വയനാട് ഡിസിസിപ്രസിഡന്റായ ഐസി ബാലകൃഷ്ണനെയാണ് വിശ്വനാഥന്‍ കുറ്റപ്പെടുത്തുന്നത്.  

സിപിഎമ്മിലേക്കാണ് വിശ്വനാഥന്‍ പോകുന്നത്.  കെപിസിസി നേതൃത്വത്തില്‍ നിന്നുള്ള അവഗണനയും ജില്ലാ കോണ്‍ഗ്രസ് സമിതിയുടെ അവഗണനയുമാണ് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. താന്‍ ഉള്‍പ്പെട്ട കുറുമ സമുദായത്തെ കോണ്‍ഗ്രസ് നേതൃത്വം അവഗണിക്കുന്നു എന്നതാണ് മറ്റൊരു പരാതി. വയനാട് ജില്ലയില്‍ പ്രധാന ആദിവാസി വിഭാഗമാണ് കുറുമ. ഈ സമുദായത്തെ പ്രതിനിധീകരിച്ച് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ടിക്കറ്റ് കിട്ടുമെന്ന് കഴിഞ്ഞ രണ്ട് തവണയും വിശ്വനാഥന്‍ പ്രതീക്ഷിച്ചെങ്കിലും നടന്നില്ല. വയനാട്ടിലെ ഡിസിസി നേതൃത്വം സമ്പൂര്‍ണ്ണ പരാജയമാണെന്നും വിശ്വനാഥന്‍ പറയുന്നു. വിശ്വനാഥന്‍ സിപിഎമ്മിലേക്ക് മാറിയേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്.

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ വൈസ് പ്രസിഡന്റുമായ സുജയ വേണുഗോപാലും പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് നേതാവും കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായ എന്‍. വേണുഗോപാലിന്റെ ഭാര്യയാണ് സുജയ.

ഐഎന്‍ടിയുടി സംസ്ഥാന ജനറല്‍ സെക്രട്ടറിയും വയനാട് ഡിസിസി സെക്രട്ടറിയുമായിരുന്ന പി.കെ. അനില്‍കുമാര്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. എല്ലാവരും കാരണമായി ചൂണ്ടിക്കാട്ടുന്ന കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായഭിന്നതയെയാണ്. ഇദ്ദേഹം എല്‍ജെഡിയില്‍ ചേര്‍ന്നു. നേരത്തെ വയനാട് ജില്ലാ പഞ്ചായത്തംഗവും കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.

മുസ്ലിം ലീഗ് നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ എ. ദേവകിയും എല്‍ജെഡിയില്‍ ചേര്‍ന്നു.

  comment

  LATEST NEWS


  'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി സര്‍ക്കാര്‍


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍


  ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി


  അഭിമന്യുവിനെ കൊന്നത് ആര്‍എസ് എസ് എന്ന സിപിഎം കള്ളം പൊളിഞ്ഞു; പരുക്കേറ്റ ഒരാള്‍ ബിജെപി പ്രവര്‍ത്തകന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.