×
login
സോണിയ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറിക്കെതിരേ ബലാത്സംഗക്കേസ്; 71കാരന്‍ പി.പി. മാധവനെതിരേ കേസെടുത്തത് ദളിത് യുവതിയുടെ പരാതിയില്‍

ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് 71 വയസുകാരനായ പ്രതി തന്നെ ബലാത്സംഗം ചെയ്തതെന്നും വിവാഹ വാഗ്ദാനം നല്‍കിയെന്നും യുവതി ആരോപിച്ചു.

ന്യൂദല്‍ഹി:  26 കാരിയായ ദളിത് യുവതിയുടെ പരാതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറി പി.പി. മാധവനെതിരെ ദല്‍ഹി പോലീസ് ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനും കേസെടുത്തു. ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് 71 വയസുകാരനായ പ്രതി തന്നെ ബലാത്സംഗം ചെയ്തതെന്നും വിവാഹ വാഗ്ദാനം നല്‍കിയെന്നും യുവതി ആരോപിച്ചു.

ഇരയെ ബലാത്സംഗം ചെയ്‌തെന്നും ഇക്കാര്യം പറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.  'ജൂണ്‍ 25 ന് ഉത്തം നഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 376 (ബലാത്സംഗം), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വിഷയം അന്വേഷിക്കുകയാണെന്നും ദ്വാരക ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എം. ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു.  


രാഷ്ട്രീയ നേതാവിന്റെ പേര് ഡിസിപി വെളിപ്പെടുത്തിയില്ലെങ്കിലും മാധവനെതിരെയാണ് ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് ദല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുവതി ദല്‍ഹിയിലാണ് താമസിക്കുന്നതെന്നും അവരുടെ ഭര്‍ത്താവ് 2020ല്‍ മരിച്ചുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭര്‍ത്താവ് കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിലാണ് ജോലി ചെയ്തിരുന്നതെന്നും അവിടെ ഹോര്‍ഡിംഗുകള്‍ പതിക്കുന്ന ജോലിയാണ് ചെയ്തിരുന്നതെന്നും പോലീസ് വ്യക്തമാക്കി.

 

    comment

    LATEST NEWS


    രക്ഷനായെത്തി വീണ്ടും പ്രഗ്നാനന്ദ; അത്ഭുതക്കൗമാര ടീമിനെ കരകയറ്റി; ഗുകേഷിന് എട്ട് ജയത്തിന് ശേഷം സമനില


    ക്രിപ്റ്റോകറന്‍സിയില്‍ പണം സിറിയയിലേക്ക് അയയ്ക്കുന്ന ഐഎസ്ഐഎസ് സഹായി മൊഹ്സിന്‍ അഹമ്മദ് ഖാന്‍ ജാമിയ എഞ്ചി. വിദ്യാര്‍ത്ഥി


    പ്ലസ് വണ്‍ പ്രവേശനം: കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്എസ്എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി


    വോട്ടര്‍ പട്ടികയിലെ പേരും ആധാറും ഓണ്‍ലൈനായി ബന്ധിപ്പിക്കാം; സമ്മതിദായക പട്ടിക പുതുക്കല്‍ 2022 ആഗസ്ത് മുതല്‍


    നാഷണല്‍ ഹെറാള്‍‍ഡ് കേസില്‍ തകര്‍ന്നത് ഗാന്ധി കുടുംബത്തിന്‍റെ ഹ്യുബ്രിസ്- ആരും തൊടില്ലെന്ന അഹന്ത: സുബ്രഹ്മണ്യം സ്വാമി


    വീണയ്ക്ക് ആരോഗ്യ മേഖലയെക്കുറിച്ച് അജ്ഞത; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; കൈയടിക്കായി മാധ്യമ നാടകം; ആരോഗ്യമന്ത്രിക്കെതിരെ തുറന്നടിച്ച് ഐഎംഎ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.