×
login
കോണ്‍ഗ്രസ് വിമത അതിഥി സിങും, അസംഗഢ് എംഎല്‍എ വന്ദന സിങ്ങും ബിജെപിയില്‍; പാര്‍ട്ടി സംസ്ഥാന പ്രസിഡന്റില്‍ നിന്നും അംഗത്വം സ്വീകരിച്ചു

കഴിഞ്ഞ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ 90,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അതിഥി വിജയിച്ചത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ അതിഥി ബിജെപി ചേര്‍ന്നത് കോണ്‍ഗ്രസ്സിന് തിരിച്ചടിയായിട്ടുണ്ട്.

ന്യൂദല്‍ഹി : കോണ്‍ഗ്രസ് വിമത എംഎല്‍എ അതിഥി സിങ് ബിജെപിയില്‍ ചേര്‍ന്നു. ലഖ്‌നൗവില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സ്വതന്ത്ര ദേവ് സിങ്ങില്‍ നിന്നാണ് അതിഥി സിങ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.  

അതിഥിക്കൊപ്പം ബഹുജന്‍ സമാജ്വാദി പാര്‍ട്ടി വിട്ട അസംഗഢ് വന്ദന സിങ് എംഎല്‍എയും ബിജെപി അംഗത്വം സ്വീകരിച്ചു. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഖിലേഷ് സിങ്ങിന്റെ മകളാണ് അദിതി സിങ്.  പ്രിയങ്ക വാദ്രയുടെ അടുത്ത അനുയായികളില്‍ ഒരാള്‍ കൂടിയായിരുന്നു അവര്‍.

കോണ്‍ഗ്രസ് ടിക്കറ്റിലാണ് അദിതി സിങ് റായ്ബറേലിയില്‍ നിന്ന് വിജയിച്ച് യുപി നിയമസഭയിലേക്കെത്തിയത്. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ ഭാഗത്തു നിന്നുള്ള തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതോടെ അവരെ വിമതയായി പൊതുജനം മുമ്പാകെ അവരെ വിമതയായി ചിത്രീകരിക്കുകയായിരുന്നു. ഇതോടെ അദിതി കോണ്‍ഗ്രസ് പാളയത്തില്‍ നിന്നകന്നു.  

യുപി തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ അതിഥി ബിജെപി ചേര്‍ന്നത് കോണ്‍ഗ്രസ്സിന് തിരിച്ചടിയായിട്ടുണ്ട്. കഴിഞ്ഞ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ 90,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അതിഥി വിജയിച്ചത്. കര്‍ഷകര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നപ്പോള്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക വാദ്ര ഇതിനെതിരെ പ്രതികരിച്ചിരുന്നു. ഇപ്പോള്‍ മോദി സര്‍ക്കാര്‍ മൂന്ന് ബില്ലുകള്‍ പിന്‍വലിക്കുമ്പോഴും പ്രിയങ്ക ഇതിനെ എതിര്‍ക്കുകയാണ്. ശരിക്കും അവര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. അവര്‍ വിഷയം രാഷ്ട്രീവത്കരിക്കാനാണ് ശ്രമിക്കുന്നതെന്നും അതിഥി പറഞ്ഞു. ബിജെപി അംഗത്വം സ്വീകരിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

 

  comment

  LATEST NEWS


  'എല്ലാ ഇസങ്ങള്‍ക്കും അപ്പുറമാണ് ഹ്യൂമനിസം'; സ്വതന്ത്രചിന്തകരുടെ സംഗമത്തിന് ഒരുങ്ങി കൊച്ചി; 'ഐസ്സന്‍ഷ്യ21' ഡിസംബര്‍ 11ന് ടൗണ്‍ഹാളില്‍


  ചൈനയ്ക്ക് വഴങ്ങി ടിം കുക്ക്; രഹസ്യമായി ഒപ്പിട്ടത് 275 ബില്ല്യന്‍ ഡോളറിന്റെ കരാര്‍; ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള ശ്രമം പാളിയെന്ന് ആരോപണം


  'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍


  ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍


  വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.