പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും, ഗൗതം അദാനിക്കുമെതിരെ രംഗത്തെത്തിയിരിക്കുന്ന യുഎസ് ശതകോടീശ്വരൻ ജോർജ് സോറോസ്.കോണ്‍ഗ്രസിനോട് താല്‍പര്യമുള്ള വ്യക്തി. രാഹുല്‍ ഗാന്ധി 2023 മാര്‍ച്ചില്‍ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നടത്താന്‍ പോകുന്നത് മൂന്ന് പ്രസംഗ പരിപാടികളാണ്. കേംബ്രിഡജ് സര്‍വ്വകലാശാലയുടെ മുഖ്യ ധനസഹായി ആണ് ജോര്‍ജ്ജ് സോറോസ്.
ന്യൂദല്‍ഹി:പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും, ഗൗതം അദാനിക്കുമെതിരെ രംഗത്തെത്തിയിരിക്കുന്ന യുഎസ് ശതകോടീശ്വരൻ ജോർജ് സോറോസ്.കോണ്‍ഗ്രസിനോട് താല്‍പര്യമുള്ള വ്യക്തി. രാഹുല്‍ ഗാന്ധി 2023 മാര്‍ച്ചില്‍ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നടത്താന്‍ പോകുന്നത് മൂന്ന് പ്രസംഗ പരിപാടികളാണ്. കേംബ്രിഡജ് സര്‍വ്വകലാശാലയുടെ മുഖ്യ ധനസഹായി ആണ് ജോര്‍ജ്ജ് സോറോസ്.
അദാനി-മോദി ബന്ധം രാഹുല്‍ ഗാന്ധിയും സോറോസും ആരോപിച്ച പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗമെന്നത് ശ്രദ്ധേയമാണ്. ഇന്ത്യ-ചൈന ബന്ധം, ബിഗ് ഡേറ്റയും ജനാധിപത്യവും തുടങ്ങിയ വിഷയത്തില്‍ രാഹുല്‍ പ്രസംഗിക്കുമ്പോള്‍ വേദി പങ്കിടാനെത്തുന്നത് പ്രമുഖ മോദി വിരോധിയായ ശ്രുതി കപില. .
2024ല്‍ ഇന്ത്യയില്‍ ഭരണമാറ്റം ഉണ്ടാകാന്‍ ആഗ്രഹിക്കുന്ന വിദേശ ശക്തികളുമായി കൈകോര്‍ക്കുകയാണ് കോണ്‍ഗ്രസ് എന്നതിന് നിരവധി ഉദാഹരണങ്ങള്‍ പുറത്തുവന്ന് കഴിഞ്ഞു. 2008ല്‍ ചൈനയുമായി കോണ്‍ഗ്രസ് കരാറുണ്ടാക്കിയത് ഉദാഹരണം. ഇപ്പോള്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോരോസുമായുള്ള ബന്ധവും പുറത്തുവന്നിരിക്കുകയാണ്.
2013 മുതല്‍ കേംബ്രിഡ്ജ് സര്‍വ്വകലാശാലയുടെ ധനസഹായിയും അഭ്യുദയകാംക്ഷിയുമാണ് ജോര്‍ജ്ജ് സോറോസ്. ജോര്‍ജ്ജ് സോറോസിന്‍റെ സാമ്പത്തിക സഹായം വാങ്ങുന്ന മോദി വിരുദ്ധ ബുദ്ധിജീവികള്‍ നിരവധിയാണ്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്‍റെ മകള്‍ അമൃത സിങ്ങ് ഇക്കൂട്ടത്തില്‍പ്പെട്ടയാളാണ്. അതുപോലെ പൗരത്വ ഭേദഗതി ബില്ലിനെതിരെ (സിഎഎ) ഐഎഎസ് തലത്തില്‍ കലാപമുണ്ടാക്കാന്‍ വഴിമരുന്നിട്ട സാമൂഹ്യപ്രവര്‍ത്തകന്‍ ഹര്‍ഷ് മാന്‍ഡര്‍ ഇക്കൂട്ടത്തില്‍പ്പെട്ട മറ്റൊരാളാണ്. 2018ല്‍ ഇന്ത്യ ഫ്രഞ്ച് സര്‍ക്കാരുമായി നടത്തിയ റഫാല്‍ യുദ്ധവിമാനക്കേസ് ഉയര്‍ത്തിക്കാട്ടി മോദിയെയും സര്‍ക്കാരിനെയും പിടിച്ചുലക്കാന്‍ ശ്രമിച്ച എന്‍ജിഒ സംഘമായ ഷേര്‍പ്പയ്ക്ക് ഫണ്ട് നല്‍കുന്നത് ജോര്‍ജ്ജ് സോറോസ് ആണ്.
വിചാരണകൂടാതെ ദേശദ്രോഹികളെ തടങ്കലില്‍ വെയ്ക്കാന്‍ കഴിയുന്ന രാജ്യദ്രോഹനിയമം റദ്ദാക്കാന്‍ വേണ്ടി വാദിച്ച സോഷ്യോ ലീഗല്‍ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ (എസ് എല്‍ ഐസി) ഓടുന്നത് ജോര്‍ജ്ജ് സോറോസിന്‍റെ പണത്തിലാണ്.
2019ല്‍ ട്രംപുമായി ചേര്‍ന്ന് മോദി ഹൗഡി മോഡി എന്ന പരിപാടി നടത്തിയപ്പോള്‍ അതിനെതിരെ പാക് പ്രധാനമന്ത്രിയുടെ ഒരു പരിപാടി വെയ്ക്കാന്‍ ഇമ്രാന്‍ഖാനെ ഉടനെ ജോര്‍ജ്ജ് സോറോസ് എത്തിയത് വലിയ വാര്‍ത്തയായിരുന്നു.
നല്ല പാക് ബന്ധമുള്ള ശശി തരൂരുമായി ജോര്‍ജ്ജ് സോറോസ് നല്ല ബന്ധം സൂക്ഷിക്കുന്നു.
2021ല്‍ ദി വൈര്‍ മാസിക മോദി സര്‍ക്കാര്‍ ഇസ്രയേലിലെ പെഗാസസിനെ കൂട്ട് പിടിച്ച് പ്രതിപക്ഷ നേതാക്കളുടെ രഹസ്യം ചോര്‍ത്തുന്നുവെന്ന റിപ്പോര്‍ട്ട് വ്യാപകമായി പ്രചരിച്ചിരുന്നു. ഇത്തരം റിപ്പോര്‍ട്ടുകള്‍ അതീവപ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച ദി വൈര്‍ മാസികയ്ക്ക് പണം നല്‍കുന്ന വ്യക്തിയാണ് ജോര്‍ജ്ജ് സോറോസ്.
അദാനി വിഷയത്തിൽ മോദി, പാർലമെന്‍റിലും, വിദേശ നിക്ഷേപകരോടുമടക്കം മറുപടി പറയേണ്ടി വരുമെന്നായിരുന്നു കഴിഞ്ഞ ദിവസം ജോര്‍ജ്ജ് സോറോസ് നടത്തിയ വിവാദ പ്രസ്താവന.
നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി
വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍
ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ പോക്‌സോ കേസ് ഉണ്ടാകില്ല; ലൈംഗികാതിക്രമം നടത്തിയെന്ന ആദ്യ മൊഴി തിരുത്തി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം
അരിക്കൊമ്പന്‍ ഇനി മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ വിഹരിക്കും; ചികിത്സ നല്‍കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കൊമ്പനെ തുറന്നുവിട്ടു
സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു; പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി; പ്രഖ്യാപനം ഈ മാസം പതിനൊന്നിന്
അനിവാര്യമായത് സംഭവിക്കുക തന്നെ ചെയ്യും... അത് എനിക്ക് ജീവിതം കാണിച്ചു തന്നു... അതിന് അധികം വർഷങ്ങൾ എടുക്കുക ഉണ്ടായില്ല.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്‍കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്‍കി; യുപി പൊലീസിനു തെളിവുകള്‍ ലഭിച്ചത് റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി