×
login
കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് വനിതാഎംഎല്‍എയുടെ പ്രകോപനപരമായ വസ്ത്രധാരണത്തിനെതിരെ വിമര്‍ശനം

കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയായ നയന മോട്ടമ്മയുടെ പ്രകോപനപരമായ വസ്ത്രധാരണത്തിനെതിരെ സൈബര്‍ ആക്രമണം. കർണാടകയിലെ മുടിഗെരെ (പട്ടികജാതി-സംവരണ) മണ്ഡലത്തിൽ നിന്ന് ജയിച്ച നയന മോട്ടമ്മയുടെ ശരീരപ്രദര്‍ശനം നടത്തുന്ന വസ്ത്രധാരണത്തിനെതിരെയാണ് വിമര്‍ശനം.

ബെംഗളൂരു: കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയായ നയന മോട്ടമ്മയുടെ പ്രകോപനപരമായ വസ്ത്രധാരണത്തിനെതിരെ സൈബര്‍ ആക്രമണം. കർണാടകയിലെ മുടിഗെരെ (പട്ടികജാതി-സംവരണ) മണ്ഡലത്തിൽ നിന്ന് ജയിച്ച നയന മോട്ടമ്മയുടെ ശരീരപ്രദര്‍ശനം നടത്തുന്ന വസ്ത്രധാരണത്തിനെതിരെയാണ് വിമര്‍ശനം.  

കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെ അടുത്ത അനുയായി കൂടിയാണ് നയന മോട്ടമ്മ. ഇവരുടെ പ്രകോപനപരമായ ചില ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. എന്നാല്‍ തന്‍റെ വസ്ത്രധാരണരീതിയെ അനുകൂലിച്ച് നയന മോട്ടമ്മ രംഗത്തെത്തിയിരിക്കുകയാണ്.  രാഷ്ട്രീയ ജീവിതത്തെയും വ്യക്തിജീവിതത്തെയും രണ്ടായി കാണണമെന്നാണ് നയയുടെ വാദം.  


നയനയുടെ തന്നെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും പ്രകോപനപരമായ രീതിയില്‍ വസ്ത്രം ധരിച്ച ഫോട്ടോകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ നയന ഈ ചിത്രങ്ങള്‍ വിമര്‍ശനങ്ങളുയര്‍ന്നിട്ടും നീക്കം ചെയ്തിട്ടില്ല. "വേണമെങ്കിൽ സോഷ്യൽ മീഡിയയിൽ നിന്ന് ഈ ചിത്രങ്ങൾ നീക്കം ചെയ്യുമായിരുന്നു. എന്‍റെ വ്യക്തിത്വം എന്താണെന്ന് ആളുകൾക്ക് അറിയാൻ വേണ്ടിയാണ് ഈ ചിത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത്."- നയന പറയുന്നു.

ട്വിറ്ററിൽ നയന മോട്ടമ്മ തന്‍റെ വസ്ത്രധാരണ രീതികള്‍ കാണിച്ചുകൊണ്ട് ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. ഇതിനെതിരെയും വിമര്‍ശനം ശക്തമാകുന്നു. ഒരു അഭിഭാഷക എന്ന നിലയിൽ, ക്ലയന്‍റുമായി കൂടിക്കാഴ്ച നടത്തുമ്പോൾ ഞാൻ കോർപ്പറേറ്റ് വസ്ത്രങ്ങൾ ധരിക്കുമെന്നും നയന മോട്ടമ്മ പറയുന്നു.  

മുന്‍ കര്‍ണാടക മന്ത്രിയും ദലിത് ആക്ടിവിസ്റ്റുമായ മോട്ടമ്മയുടെ മകളാണ്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.