രാജ്യസഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വന്‍ പൊട്ടിത്തെറിയാണ് കോണ്‍ഗ്രസിനകത്ത് സംഭവിച്ചിരിക്കുന്നത്.
മുംബൈ: കോണ്‍ഗ്രസിനും പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്കുമെതിരെ പരസ്യ വിമര്‍ശനവുമായി നടിയും പാര്‍ട്ടി നേതാവുമായ നഗ്മ രംഗത്ത്.പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോള്‍ സോണിയാ ഗാന്ധി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതാണ്. എന്നാല്‍ 18 വര്‍ഷം പിന്നിട്ടിട്ടും തനിക്ക് സീറ്റ് ലഭിച്ചില്ല. താന്‍ അതിന് അര്‍ഹയല്ലെന്ന് തോന്നുന്നുണ്ടോയെന്നും നഗ്മ ചോദിച്ചു.
2003-04 വര്‍ഷത്തില്‍ ഞാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ എനിക്ക് സോണിയാ ഗാന്ധി നേരിട്ട് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതാണ്. അധികാരത്തിലില്ലാത്ത വര്‍ഷങ്ങളുള്‍പ്പടെ, ഇപ്പോള്‍ 18 വര്‍ഷമായി. മാഹാരാഷ്ട്രയില്‍ നിന്നുള്ള സീറ്റില്‍ ഇമ്രാനെയാണ് മത്സരിപ്പിക്കുന്നത്. എനിക്ക് രാജ്യസഭാ സീറ്റിന് അവകാശമില്ലേ. നഗ്മ ട്വീറ്റ് ചെയ്തു.
രാജ്യസഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വന്‍ പൊട്ടിത്തെറിയാണ് കോണ്‍ഗ്രസിനകത്ത് സംഭവിച്ചിരിക്കുന്നത്. പ്രമുഖ നേതാക്കളായ പി. ചിദംബരം, രാജീവ് ശുക്ല, അജയ് മാക്കന്, ജയ്റാം രമേശ്, രണ്‍ദീപ് സിംഗ് സുര്‍ജേവാലാ, മുകുള്‍ വാസ്നിക് എന്നിവര്‍ക്ക് കോണ്‍ഗ്രസ് സീറ്റ് നല്കി. മുതിര്‍ന്ന നേതാക്കളായ ഗുലാംനബി ആസാദിനെപ്പോലെയുള്ള നെഹ്രു കുടുംബ വിരുദ്ധരെ തഴഞ്ഞു. ഇതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. തന്നെ തഴഞ്ഞ് മഹാരാഷ്ട്രയില്‍ നിന്നും ഇമ്രാന് പ്രതാപ് ഗര്ഹിയെ പരിഗണിച്ചതാണ് നഗ്മയെ ചൊടിപ്പിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള നേതാവാണ് ഇമ്രാന്.
അതേസമയം എട്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചു. മൂന്നില്‍ ഒന്ന് സീറ്റുകള്‍ വനിതകള്‍ക്കായി നീക്കിവെച്ചാണ് ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ഇതിലൂടെ മികച്ചൊരു മാതൃകയാണ് ബിജെപി മുന്നോട്ട് വെച്ചിരിക്കുന്നത്.
മധ്യപ്രദേശില്‍ നിന്നും സുശ്രീ കവിതാ പട്ടീഥാര്‍, കര്‍ണാടകയില്‍ നിന്നും ധനമന്ത്രി നിര്‍മല സീതാരാമനും ജഗ്ഗീഷും, മഹാരാഷ്്രടയില്‍ നിന്നും ടെക്റ്റയില്‍ മന്ത്രി പീയുഷ് ഗോയലും ഡോക്ടര്‍ അനില്‍ സുഖ്ദേവ് റാവുവും മത്സരിക്കും. രാജസ്ഥാനില്‍ നിന്നും ഘനശ്യം തിവാരി, യുപില് നിന്നും ഡോക്ടര്‍ ലക്ഷ്മികാന്ത് വാജ്പേജി, ഡോക്ടര്‍ രാധാമോഹന്‍ അഗര്‍വാള്‍, സുരേന്ദ്ര സിങ് നാഗര്‍, ബാബുറാം നിഷാദ്, ദര്‍ശനാ സിങ്ങ്, സംഗീതാ യാദവ് എന്നിവരും മത്സരിക്കും.
ഉത്തരാഖണ്ഡില്‍ നിന്നും ഡോക്ടര്‍ കല്പനാ സൈനി, ബിഹാറില്‍ നിന്നും സതീഷ് ചന്ദ്ര ദുബൈ, ശംഭു ശരണ്‍ പട്ടേല്‍, ഹരിയാനയില്‍ നിന്നും കൃഷ്ണന് ലാല്‍ പന്‍വാറും മത്സരിക്കും.
സ്റ്റേഷനില്‍ ജോലിക്കെത്തിയ എസ്ഐ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു
പീഡന കേസുകളില്‍ അതിജീവിതയുടെ വിസ്താരം ഒരു സിറ്റിങ്ങില്‍ തന്നെ പൂര്‍ത്തിയാക്കണം; അഭിഭാഷകര്‍ മാന്യതയോടെ കൂടി വിസ്തരിക്കണം
നിര്‍ബന്ധിച്ച് മകളെ മദ്യം കുടിപ്പിച്ചു; പിതാവ് അറസ്റ്റില്‍, ബോധരഹിതയായ12കാരിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആണവ കേന്ദ്രങ്ങളിലെ സിഗ്നലഗുകള്‍ ചോര്‍ത്തുമെന്ന് സംശയം; ചെനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തേയ്ക്ക് എത്തുന്നതില്‍ അനുമതി നിഷേധിച്ച് ഇന്ത്യ
കരുവന്നൂര്‍ തട്ടിപ്പ്: മരിച്ചവരുടെ പേരില്‍ ബാങ്ക് അക്കൗണ്ട്; പ്രതികള്‍ ബിനാമി പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇഡിയുടെ കണ്ടെത്തല്‍
ദൃഢചിത്തനായ ഹനുമാന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്