×
login
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?

ബിജെപി ന്യൂനപക്ഷമോര്‍ച്ചയില്‍ കയറിക്കൂടാന്‍ ഇസ്ലാമിക തീവ്രവാദികള്‍ ശ്രമിക്കുന്നു. ഇതിന്‍റെ പ്രകട ഉദാഹരണമാണ് രാജസ്ഥാനിലെ ഉദയ് പൂരില്‍ സംഭവിച്ചത്. നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന്‍റെ പേരില്‍ കനയ്യ ലാലിനെ കഴുത്തറുത്ത് കൊന്ന രണ്ട് പേരില്‍ ഒരാളായ റിയാസ് അട്ടാരി ബിജെപി ന്യൂനപക്ഷ മോര്‍ച്ചയില്‍ അംഗമാകാന്‍ ശ്രമം നടത്തിയിരുന്നു.

ന്യൂദല്‍ഹി: ബിജെപി ന്യൂനപക്ഷമോര്‍ച്ചയില്‍ കയറിക്കൂടാന്‍ ഇസ്ലാമിക തീവ്രവാദികള്‍ ശ്രമിക്കുന്നു. ഇതിന്‍റെ പ്രകട ഉദാഹരണമാണ് രാജസ്ഥാനിലെ ഉദയ് പൂരില്‍ സംഭവിച്ചത്. നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന്‍റെ പേരില്‍ കനയ്യ ലാലിനെ കഴുത്തറുത്ത് കൊന്ന രണ്ട് പേരില്‍ ഒരാളായ റിയാസ് അട്ടാരി ബിജെപി ന്യൂനപക്ഷ മോര്‍ച്ചയില്‍ അംഗമാകാന്‍ ശ്രമം നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി ഇയാള്‍ ബിജെപി ന്യൂനപക്ഷമോര്‍ച്ച അംഗമായ ഇര്‍ഷാദ് ചെയിന്‍വാല, ബിജെപി പ്രവര്‍ത്തകന്‍ താഹിര്‍ റാസ എന്നിവരുമായി അടുക്കാന്‍ ശ്രമം നടത്തിയിരുന്നു.  ഇവരോടൊപ്പം റിയാസ് അട്ടാരി നില്‍ക്കുന്ന ഫോട്ടോ വെച്ചാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ബിജെപി അംഗം തന്നെയാണ് കനയ്യലാലിന്‍റെ കഴുത്തറുത്തതെന്ന വ്യാജപ്രചാരണം അഴിച്ചുവിടുന്നത്.  

മറ്റൊരു സംഭവം കഴിഞ്ഞ ദിവസം ജമ്മുകശ്മീരില്‍ നടന്ന സംഭവമാണ്. ഇവിടെ  അറസ്റ്റിലായ സംഭവം ലഷ്കര്‍ ഇ ത്വയിബ തീവ്രവാദി താലിബ് ഹുസ്സൈന്‍ ജമ്മു കശ്മീരിലെ ബിജെപി ന്യൂനപക്ഷമോര്‍ച്ചയുടെ ഐടി ആന്‍റ് സോഷ്യല്‍ മീഡിയ സെല്ലിന്‍റെ ചുമതലക്കാരനായിരുന്നു എന്നാണ് വാദം. എന്നാല്‍ വെറും 18 ദിവസം മാത്രമാണ് ഇദ്ദേഹം പദവിയിലിരുന്നത്. 2022 മെയ് 27ന് രാജിവെയ്ക്കുകയും ചെയ്തു.  

ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ ടക്സണ്‍ ധോക് ഗ്രാമത്തില്‍ നിന്നാണ് താലിബ് ഹുസൈനെയും ഫൈസല്‍ അഹമ്മദ് ദറിനെയും അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും എകെ റൈഫിളുകളും ഗ്രനേഡുകളും പിസ്റ്റളും പിടിച്ചെടുത്തിരുന്നു.  ലഷ്കര്‍ ഇ ത്വയിബ തീവ്രവാദി ഖാസിമുമായി താലിബ് ഹുസൈന്‍ തുടര്‍ച്ചയായി ബന്ദപ്പെട്ടിരുന്നതായി പറയുന്നു. രജൗറി ജില്ലയിലെ മൂന്ന് സ്ഫോടനങ്ങളുമായി ബന്ധമുണ്ട്. ബിജെപി വക്താവ് അഭിനവ് ശര്‍മ്മ പറയുന്നത് കേള്‍ക്കുക:" താലിബ് ഹുസൈന്‍ എന്ന ലഷ്കര്‍ ഇ ത്വയിബ തീവ്രവാദി കശ്മീരിലെ രജൗറിയിലെ ബിജെപി ഓഫീസില്‍ വന്നത് ഒരു ഓണ്‍ലൈന്‍ വാര്‍ത്താ ചാനലിന്‍റെ റിപ്പോര്‍ട്ടര്‍ എന്ന രീതിയിലാണ്. ലക്ഷ്യം ആക്രമണത്തിന് മുന്ന‍ോടിയായി സ്ഥലപരിശോധന നടത്തുക എന്ന ശ്രമത്തിന്‍റെ ഭാഗമായിരുന്നു ഇത്. "


എന്തായാലും ബിജെപി സംസ്ഥാന നേതാക്കളോട് ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ബിജെപി നേതാക്കളുമായി ഒന്നിച്ച് നിന്ന് ചിത്രമെടുക്കാന്‍ ഇത്തരം തീവ്രവാദികള്‍ ഭാവിയിലും ശ്രമിച്ചേക്കുമെന്ന സൂചനയുണ്ട്. മാത്രമല്ല, മോദിയുടെ നിര്‍ദേശപ്രകാരം കൂടുതല്‍ മുസ്ലിം വിഭാഗത്തിലെ പാവപ്പെട്ടവരിലേക്ക് കൂടുതലായി ഇറങ്ങിച്ചെല്ലാന്‍ ബിജെപി ശ്രമം നടത്തുന്ന സമയം കൂടിയാണിത്. ഇതുവഴി പല രീതികളില്‍ തീവ്രവാദികള്‍ പാര്‍ട്ടിയില്‍ നുഴഞ്ഞുകയറാനുള്ള സാധ്യതയുണ്ടെന്ന ഭീതിയും ഇപ്പോള്‍ നിലനില്‍ക്കുന്നു. 

എന്തായാലും കോണ്‍ഗ്രസ് പുതിയൊരു ഗൂഢാലോചനയാണ് ഇതുവഴി നടത്തുന്നതെന്നാണ് കരുതുന്നത്.  രണ്ട് നേട്ടങ്ങളാണ് ഇതിലൂടെ കോണ്‍ഗ്രസിനുണ്ടാകുന്നത്. മുസ്ലിങ്ങളെ പൂര്‍ണ്ണമായും ബിജെപിയുടെ ശത്രുവാക്കാം. ഒപ്പം ഹിന്ദുക്കള്‍ക്കിടയില്‍ ബിജെപി മുസ്ലിം തീവ്രവാദികളുമായി സന്ധിചെയ്യുന്നവരാണെന്ന പ്രതീതി ഉണ്ടാക്കാം. ഇത്തരമൊരു ആരോപണം മാധ്യമങ്ങളിലൂടെ ഉയര്‍ത്തി അതിന്‍റെ തൊട്ടടുത്ത ദിവസം തന്നെ ഇന്ത്യയില്‍ 20 ഇടങ്ങളില്‍ ബിജെപിയ്ക്ക് ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധം ആരോപിച്ച് വാര്‍ത്താസമ്മേളനം നടത്തിയതോടെ ഇത് ഗൂഢാലോചനയാണെന്ന സംശയം ബലപ്പെടുകയാണ്.  ഇതിനര്‍ത്ഥം ഭാവിയില്‍ ഇവര്‍ ഇത് ഒരു അജണ്ടയായി പ്രചരിപ്പിക്കാനുള്ള ശ്രമമാണ് എന്ന് വേണം കരുതാന്‍. ഹീനമായ കുറ്റകൃത്യങ്ങളിലും ഭീകരവാദപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നവരുമായി ബിജെപിയ്ക്ക് ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുകയാണ് ലക്ഷ്യം.  

എന്തായാലും ഇത് ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ കനയ്യലാലിന്‍റെ തലയറുത്ത സംഭവത്തിന് പിന്നിലെ ഗൂഢാലോചന പൂര്‍ണ്ണമായും കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ഇതില്‍ അജ്മീറിലെ ദര്‍ഗയുമായി ബന്ധപ്പെട്ട ചില ഖാദിമുമാരുണ്ടെന്നത് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കാനുണ്ട്. എല്ലാ യുദ്ധങ്ങളിലും തോറ്റ കോണ്‍ഗ്രസ് ഇനി ജിഹാദിനെ കാവിയുടുപ്പിച്ച് നേട്ടം കൊയ്യാനും ഗൊറില്ല തന്ത്രങ്ങള്‍ പയറ്റി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമുള്ള അവസാന ശ്രമത്തിലാണ്. ഇന്ത്യ കോണ്‍ഗ്രസ് മുക്ത് ഭാരതിലേക്ക് നടന്നുനീങ്ങുമ്പോള്‍ ഇത്തരം ശ്രമങ്ങള്‍ സ്വാഭാവികം. 

  comment

  LATEST NEWS


  പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും


  ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും


  എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?


  ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ; മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീ പാറും


  നൈജീരിയയില്‍ തടവിലായിരുന്ന കപ്പല്‍ ജീവനക്കാരായ മലയാളികള്‍ തിരിച്ചെത്തി; തിരികെ എത്തിയത് മൂന്നു ലയാളികള്‍ അടക്കം പതിനാറംഗ സംഘം


  കേരളത്തിലെ സര്‍വ്വകലാശാലകള്‍ക്ക് സ്വാതന്ത്ര്യവും അന്തസ്സും ഉറപ്പാക്കണം; വിദ്യയ്‌ക്കെതിരായ ആരോപണത്തില്‍ പരാതി ലഭിച്ചാല്‍ നടപടി കൈക്കൊള്ളും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.