×
login
മോദിയെ കരിവാരിത്തേയ്ക്കുന്ന ബിബിസി ഡോക്യുമെന്‍ററി‍ ഇന്ത്യയില്‍ വിലക്കി; സമൂഹമാധ്യമങ്ങളില്‍ നിന്നും നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്

ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററി ഇന്ത്യയില്‍ വിലക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. സമൂഹമാധ്യമങ്ങളില്‍ നിന്നും ഈ ഡോക്യുമെന്‍ററിയുടെ എല്ലാ ലിങ്കുകളും നീക്കാനും കേന്ദ്ര സര്‍ക്കാര്‍.ഉത്തരവിറക്കി. യൂട്യൂബിനും ട്വിറ്ററിനുമാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററി ഇന്ത്യയില്‍ വിലക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്.  സമൂഹമാധ്യമങ്ങളില്‍ നിന്നും ഈ ഡോക്യുമെന്‍ററിയുടെ എല്ലാ ലിങ്കുകളും നീക്കാനും  കേന്ദ്ര സര്‍ക്കാര്‍.ഉത്തരവിറക്കി. യൂട്യൂബിനും ട്വിറ്ററിനുമാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

യൂട്യൂബ് വീഡിയോകളിലേക്കുള്ള ലിങ്കുകള്‍ അടങ്ങിയ 50-ലധികം ട്വീറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ട്വിറ്ററിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൗരാവകാശ പ്രവര്‍ത്തകര്‍ അടക്കം നിരവധി പേര്‍ ലിങ്ക് ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയില്‍ ഡോക്യുമെന്‍ററിയുടെ സംപ്രേക്ഷണം പൂര്‍ണമായി തടയാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.


‘അപകീര്‍ത്തിപ്പെടുത്തുന്ന വിവരങ്ങള്‍ ചേര്‍ത്ത് തയാറാക്കിയ പ്രചാരണ സാമഗ്രിയാണിതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ബിബിസി സംപ്രേഷണം തുടങ്ങിയ ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യന്‍’ എന്ന രണ്ടു ഭാഗങ്ങളുള്ള പരമ്പരയില്‍ ആദ്യ ഭാഗം പ്രദ‍ര്‍ശിപ്പിച്ചു കഴിഞ്ഞു  ആയിരത്തോളം പേര്‍ക്കു ജീവന്‍ നഷ്ടമായ 2022ലെ ഗുജറാത്ത് കലാപത്തില്‍ മോദിക്കു പങ്കുണ്ടെന്ന് വാദിക്കുന്നതാണ് ഈ പരമ്പര. എന്നാല്‍ വസ്തുതകള്‍ നിരത്തുന്നതിന് പകരം ആരോപണങ്ങള്‍ മാത്രമാണ് നിരത്തുന്നത്.  പ്രധാനമന്ത്രിയും ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷവും തമ്മില്‍ സംഘര്‍ഷമുണ്ടെന്നും ഈ പരമ്പര സൂചിപ്പിക്കുന്നു.  

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബ്രീട്ടീഷ് രേഖകളെ ഉദ്ധരിച്ചുകൊണ്ടാണ് ബിബിസി ചാനല്‍ ഈ പരമ്പര  തയാറാക്കിയിരിക്കുന്നതെന്ന് പറയുന്നു.നാനാവതി കമ്മീഷന്‍ നടത്തിയ പഠനത്തില്‍  2002ലെ ഗുജറാത്ത് കലാപത്തില്‍ നിന്നും മോദിയെ പൂര്‍ണ്ണമായും കുറ്റവിമുക്തമാക്കിയിട്ടുള്ളതാണ്. ഈ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ സുപ്രീംകോടതി ഉയര്‍ത്തിപ്പിടിക്കുകയും മോദിയെ കുറ്റവിമുക്തനാക്കുകയും ചെയ്തിട്ടുള്ളതാണ്. അതിനിടയിലാണ് വീണ്ടും ബിബിസി ആരോപണങ്ങളുമായി ഇറങ്ങിയിരിക്കുന്നത്. 2024ലെ തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള വലിയ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് ഈ ബിബിസി പരമ്പരയെന്ന് പറയപ്പെടുന്നു. മോദിയുടെ പ്രതിച്ഛായ തകര്‍ക്കുക എന്ന അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമായാണ് ഇതിനെ കാണുന്നത്. 

  comment

  LATEST NEWS


  മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ


  നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍


  സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി


  എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി


  ഹിന്‍ഡന്‍ബര്‍ഗിന്‍റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്‍പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു


  അദാനിയുടെ ഓഹരികള്‍ വാങ്ങി വായ്പ നല്‍കിയിട്ടില്ല; അദാനിഗ്രൂപ്പുമായി 7000 കോടി രൂപയുടെ വ്യാപാര ബന്ധം; ഭയപ്പെടാനില്ലെന്നും പിഎന്‍ബി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.