login
ദശാശ്വമേധ് ‍ഘട്ടില്‍ സംസ്‌കൃതത്തിലുള്ള സംഭാഷണം അലടയിച്ചു; പ്രധാനമന്ത്രിയുടെ മോഹത്തിന് സാഫല്യം

ദൈവങ്ങളുടെ ഭാഷയായ സംസ്‌കൃതം മറ്റേത് ഭാഷയും പോലെ അനായാസം സംഭാഷണത്തിന് വഴങ്ങുന്ന ഭാഷയാണെന്നും കേള്‍വിക്കാരില്‍ തോന്നലുണ്ടായി. ടൂറിസ്റ്റ് ഗൈഡുകളും സംസ്‌കൃത പണ്ഡിത ശ്രേഷ്ഠരായ തീര്‍ത്ഥ പുരോഹിതരും തമ്മിലായിരുന്നു കാശിയിലെ ദശാശ്വമേധ് ഘട്ടില്‍ ഈ സംസ്‌കൃതസംഭാഷണം നടന്നത്.

കാശി: വീണ്ടും ഉത്തര്‍പ്രദേശിലെ ആത്മീയകേന്ദ്രമായ കാശിയിലെ ദശാശ്വമേധ് ഘട്ടില്‍ സംസ്‌കൃതഭാഷയിലുള്ള സംഭാഷണം അലടയിച്ചപ്പോള്‍ അത് വീണ്ടും പഴയകാലത്തിലേക്കുള്ള ചുവടുവെയ്പായി.

ദൈവങ്ങളുടെ ഭാഷയായ സംസ്‌കൃതം മറ്റേത് ഭാഷയും പോലെ അനായാസം സംഭാഷണത്തിന് വഴങ്ങുന്ന ഭാഷയാണെന്നും കേള്‍വിക്കാരില്‍ തോന്നലുണ്ടായി. ടൂറിസ്റ്റ് ഗൈഡുകളും സംസ്‌കൃത പണ്ഡിത ശ്രേഷ്ഠരായ തീര്‍ത്ഥ പുരോഹിതരും തമ്മിലായിരുന്നു കാശിയിലെ ദശാശ്വമേധ് ഘട്ടില്‍ ഈ സംസ്‌കൃതസംഭാഷണം നടന്നത്.  ഗുജറാത്തിലെ നര്‍മ്മദ ജില്ലയിലെ കെവാഡിയയില്‍ നിന്നാണ് സംസ്‌കൃതത്തില്‍ സംഭാഷണം നടത്താന്‍ പ്രത്യേകപരിശീലനം നേടിയ 15 ടൂറിസ്റ്റ് ഗൈഡുകള്‍ എത്തിയത്. ടൂറിസ്റ്റ് ഗൈഡുകളെയം പുരോഹിതരെയും പ്രചോദിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഘട്ടില്‍ ഗംഗാ ആരതിയ്ക്കു ശേഷമായിരുന്നു മനോജ്ഞമധുരമായ സംസ്‌കൃത സംഭാഷണം അരങ്ങേറിയത്.

നേരത്തെ വാരണാസിയില്‍ ചെറുപ്പക്കാരായ പൂജാരിമാരുടെ ക്രിക്കറ്റ് മത്സരം നടക്കുമ്പോള്‍ കമന്‍ററി സംസ്‌കൃതത്തില്‍ വേണമെന്ന് പ്രധാനമന്ത്രി ഒരു ആശയം മുന്നോട്ട് വെച്ചിരുന്നു. ഈ സംസ്‌കൃതകമന്‍ററിയുടെ ഓഡിയോ പ്രധാനമന്ത്രി പുറത്തിറക്കിയിരുന്നു. അന്ന് പ്രധാനമന്ത്രി സംസ്‌കൃതത്തിന്‍റെ പ്രാധാന്യവും കെവാഡിയയിലെ ടൂറിസ്റ്റ് ഗൈഡുകള്‍ സംസ്‌കൃതത്തില്‍ വിവരങ്ങള്‍ നല്‍കേണ്ടതിന്‍റെ ആവശ്യകതയും ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടര്‍ന്ന് ടൂറിസ്റ്റ് ഗൈഡുകളെ സംസ്‌കൃതം പഠിപ്പിച്ചു.

കഴിഞ്ഞ മാസം സംസ്‌കൃതത്തിലുള്ള ക്രിക്കറ്റ് കമന്‍ററി കേട്ടുകൊണ്ടിരിക്കെ, സര്‍ദാര്‍വല്ലഭായ് പട്ടേലിന്‍റെ ഏകതാപ്രതിമയുമായി ബന്ധപ്പെട്ടുള്ള ടൂറിസ്റ്റ് ഗൈഡുകളോട് കാശിയില്‍ പോയി സംസ്‌കൃതം പഠിക്കാനും സംസ്‌കൃതത്തില്‍ ഗൈഡഡ് ടൂര്‍ നടത്താനും പ്രധാനമന്ത്രി ആവശ്യപ്പെടുകയുണ്ടായി.

ഇതേ തുടര്‍ന്ന് 15 പേരടങ്ങുന്ന ടൂറിസ്റ്റ് ഗൈഡുകളുടെ സംഘം ഡോ. സഞ്ജീവ് ശര്‍മ്മയുടെ ടീമില്‍ നിന്നും സംസ്‌കൃതത്തില്‍ സംഭാഷണം നടത്താനുള്ള പരിശീലനം നേടി. സംസ്‌കൃത ഭാരതിയുടെ നേതൃത്വത്തിലാണ് ഡോ. സഞ്ജീവ് ശര്‍മ്മയും സംഘവും പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഗൈഡുകള്‍ സംസ്‌കൃതത്തില്‍ സംഭാഷണം നടത്തുന്നത് പഠിക്കാന്‍ തീരുമാനിച്ചത്. എട്ട് പുരുഷന്മാരും അ്ഞ്ച് സ്ത്രീകളും രണ്ട് കുട്ടികളുമാണ് എത്തിയത്.

ഗംഗ ആരതിയ്ക്ക് ശേഷം ഒരു സംഘം ട്രെയിനികള്‍ അഞ്ച് ഗൈഡുകളെയും ദശാശ്വമേധ് ഘട്ടില്‍ ചുറ്റിനടക്കുന്ന ആറ് തീര്‍ത്ഥാടകരായ സന്യാസിമാരെയും സംസ്‌കൃതത്തില്‍ സംസാരിക്കാന്‍ പഠിപ്പിച്ചു. ട്രെയ്‌നികളും മറ്റുള്ളവരും തമ്മില്‍ ഘട്ടില്‍ നടന്ന സംസ്‌കൃതസംഭാഷണം ശ്രോതാക്കള്‍ക്ക് തികച്ചും ആഹ്ലാദകരമായ അനുഭവമായി മാറി.

  comment

  LATEST NEWS


  ബയോളജിക്കല്‍ ഇയുടെ വാക്‌സിന്‍ പരീക്ഷണം മൂന്നാംഘട്ടത്തില്‍, ഓക്ടോബറില്‍ പുറത്തിറങ്ങിയേക്കും; 90 ശതമാനം ഫലപ്രാപ്തിയെന്ന് കണ്ടെത്തല്‍


  മഹാ വികാസ് അഘാദി സഖ്യത്തില്‍ വിള്ളല്‍ രൂക്ഷം; ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ശിവസേന


  ജൂലൈ 31നകം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം നടത്തും; മൂല്യനിര്‍ണ്ണയം 30:30:40 ഫോര്‍മുലയില്‍, ഇന്റേര്‍ണലിന് 40 ശതമാനം വെയിറ്റേജ്


  വനംകൊള്ളക്കേസ്: ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തി; സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേന വ്യക്ഷങ്ങള്‍ മോഷ്ടിച്ചെന്ന് എഫ്‌ഐആര്‍


  ലക്ഷദ്വീപിനെതിരായ വ്യാജപ്രചാരണങ്ങള്‍ക്ക് കനത്ത തിരിച്ചടി; ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; നിലവിലുള്ളത് കരട്; സ്‌റ്റേ അനുവദിക്കില്ല


  അമ്മയെ കൊന്നു ഭക്ഷണമാക്കി കഴിച്ചു, ബാക്കി വളര്‍ത്തുനായക്ക് നൽകി, യുവാവിന് 15 കൊല്ലം തടവ് ശിക്ഷ, നഷ്ടപരിഹാരമായി 73,000 ഡോളറും നൽകണം


  ആദ്യം അച്ഛന്റെ കട കത്തിച്ചു; പിന്നാലെ മകളെ കുത്തിക്കൊന്നു; മലപ്പുറത്ത് ദൃശ്യയെ യുവാവ് കുത്തിക്കൊന്നത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്


  ബയോവെപ്പണില്‍ ഐഷയും മീഡിയവണ്ണും തുറന്ന് പോരില്‍;റിസ്‌ക് ഏറ്റെടുക്കാമെന്ന് ഐഷ പറഞ്ഞെന്ന് നിഷാദ്; തെറ്റുപറ്റിയത് തിരുത്താന്‍ അവസരം നല്‍കിയില്ലെന്ന് ഐഷ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.