×
login
സഹകരണമേഖലയ്ക്ക് രാജ്യത്തിന്‍റെ സമ്പദ്ഘടനയ്ക്ക് വേഗം കൂട്ടാനുള്ള കഴിവുണ്ടെന്ന് കേന്ദ്രമന്ത്രി അമിത് ഷാ

സഹകരണമേഖലയ്ക്ക് രാജ്യത്തിന്‍റെ സമ്പദ്ഘടനയ്ക്ക് കുതിപ്പേകാനുള്ള കഴിവുണ്ടെന്നും അതുവഴി ജനങ്ങള്‍ക്ക് പുരോഗതി കൊണ്ടുവരാന്‍ കഴിയുമെന്നും കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ.

ഗാന്ധിനഗര്‍: സഹകരണമേഖലയ്ക്ക് രാജ്യത്തിന്‍റെ സമ്പദ്ഘടനയ്ക്ക് കുതിപ്പേകാനുള്ള കഴിവുണ്ടെന്നും അതുവഴി ജനങ്ങള്‍ക്ക് പുരോഗതി കൊണ്ടുവരാന്‍ കഴിയുമെന്നും കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ.

ഞായറാഴ്ച ഗുജറാത്തിലെ ഗാന്ധിനഗറില്‍ സഹകരണസ്ഥാപനമായ അമുല്‍ ഡയറിയുടെ പുതിയ പാല്‍പ്പൊടി പ്ലാന്‍റും ഓട്ടോമേറ്റഡ് സംഭരണ ശാലയും തിരിച്ചെടുക്കല്‍ സംവിധാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'പ്രധാനമന്ത്രി നരേന്ദ്രമോദി സഹകരണമന്ത്രാലയം ആരംഭിക്കുമ്പോള്‍ എല്ലാവരും സര്‍ക്കാരിനെ വിമര്‍ശിച്ചു. അതിനെ തട്ടിപ്പെന്ന് പലരും വിളിച്ചു. രാജ്യത്തെ ആദ്യ സഹകരണമന്ത്രിയായതില്‍ അഭിമാനമുണ്ട്' അമിത് ഷാ പറഞ്ഞു.

'സഹകരണമേഖല രാജ്യത്തിന്‍റെ സമ്പദ്ഘടനയ്ക്ക് ആക്കംകൂട്ടുക മാത്രമല്ല ജനങ്ങള്‍ക്ക് പുരോഗതി കൊണ്ടുവരാനും കഴിയും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് അമുല്‍.' -അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് 5 ട്രില്ല്യണ്‍ സമ്പദ്ഘടന ഉണ്ടാക്കിക്കൊടുക്കുന്നതില്‍ സഹകരണമേഖലയ്ക്ക് ഏറെ സംഭാവനകള്‍ ചെയ്യാനുണ്ടെന്ന് കഴിഞ്ഞ മാസം നടത്തിയ പ്രസംഗത്തില്‍ ഷാ പ്രസ്താവിച്ചിരുന്നു.

1946ല്‍ ആണ് അമുല്‍ ഉണ്ടാകുന്നത്. ഗുജറാത്തിലെ കൈര ജില്ലയിലെ കര്‍ഷകര്‍ ചില ലോബികള്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ തയ്യാറാവാതെ സമരം തുടര്‍ന്നു. അന്ന് സര്‍ദാര്‍ പട്ടേലിന്‍റെ പ്രചോദനമുള്‍ക്കൊണ്ട് മൊറാര്‍ജി ദേശായിയുടെയും ത്രിഭുവന്‍ദാസ് പട്ടേലിന്‍റെയും മാര്‍ഗ്ഗനിര്‍ദേശത്തില്‍ കര്‍ഷകര്‍ ഒരു സഹകരണപ്രസ്ഥാനം ആരംഭിച്ചു. അതാണ് അമുല്‍. വെറും രണ്ട് ഗ്രാമത്തിലെ സഹകരണ പാല്‍ സൊസൈറ്റിയും 247 ലിറ്റര്‍ പാലുമായാണ് അമുല്‍ ആരംഭിച്ചത്.

  comment

  LATEST NEWS


  നടനും എംപിയുമായ സുരേഷ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചു; നേരിയ പനി മാത്രമെന്നും പൂര്‍ണ ആരോഗ്യവാനെന്നും താരം


  സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി; മൂന്നാം തരംഗം തുടങ്ങിയിട്ടേ ഉള്ളൂ; അതിജീവിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം


  എന്‍പിറ്റിഐയില്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ് പഠിക്കാം; ഫെബ്രുവരി 15 വരെ ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ സ്വീകരിക്കും


  വിഎസ് പക്ഷത്തിന്റെ കഥ കഴിഞ്ഞു; ചാത്തന്നൂര്‍ ഏരിയായില്‍ ഇനി പിണറായിക്കാലം, പ്രമുഖരായ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി


  നീറ്റ്- യുജി 2022: സംസ്ഥാന കൗണ്‍സലിങ് ജനുവരി 27 മുതല്‍; പ്രവേശനം മാര്‍ച്ച് 15 വരെ


  ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.