×
login
കൊറോണയില്‍ കേരളത്തിന് പ്രത്യേക നിയമമില്ല; വ്യാപനം തടയാന്‍ ഏഴു ജില്ലകള്‍ അടച്ചിടണം; പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി; താക്കീതുമായി കേന്ദ്രസര്‍ക്കാര്‍

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ഏഴ് ജില്ലകള്‍ അടച്ചിടാന്‍ ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചത്. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിച്ചില്ല. കൊറോണ വൈറസ് സ്ഥിരീകരിച്ച തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളാണ് അടയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നത്. ഈ ജില്ലകള്‍ പൂര്‍ണമായും അടച്ചിട്ട് ആവശ്യസര്‍വീസുകള്‍ നടത്താന്‍ മാത്രമാണ് അനുമതി നല്‍കിയത്. എന്നാല്‍, കേരളത്തില്‍ ഈ ഉത്തരവ് അട്ടിമറിക്കപ്പെട്ടു.

ന്യൂദല്‍ഹി: കൊറോണ വ്യപാപനം തടയാന്‍ കേന്ദ്രം നിര്‍ദേശിച്ച 75 ജില്ലകളും പൂര്‍ണമായും അടച്ചിടണമെന്ന് നിര്‍ദേശം. ഈ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം താക്കീത് നല്‍കി. അടച്ചുപൂട്ടല്‍ കര്‍ശനമായി നടപ്പിലാക്കണം ഇല്ലെങ്കില്‍ നിയമ നടപടി ഉണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.  

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ഏഴ് ജില്ലകള്‍ അടച്ചിടാന്‍ ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചത്. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിച്ചില്ല.  കൊറോണ വൈറസ് സ്ഥിരീകരിച്ച തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളാണ് അടയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നത്.  ഈ ജില്ലകള്‍ പൂര്‍ണമായും അടച്ചിട്ട്  ആവശ്യസര്‍വീസുകള്‍ നടത്താന്‍ മാത്രമാണ് അനുമതി നല്‍കിയത്. എന്നാല്‍, കേരളത്തില്‍ ഈ ഉത്തരവ് അട്ടിമറിക്കപ്പെട്ടു.  

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  പറഞ്ഞു.  ഇപ്പോഴും ചിലര്‍ നിര്‍ദേശങ്ങള്‍ കാര്യമായി എടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയത്. സ്വന്തം ജീവനൊപ്പം കുടുംബത്തിന്റെ ജീവന്‍ കൂടി സംരക്ഷിക്കാന്‍ ഓരോരുത്തര്‍ക്കും ബാധ്യതയുണ്ട്. സംസ്ഥാനങ്ങള്‍ നിയമങ്ങളും ചട്ടങ്ങളും കര്‍ശനമായി നടപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.  


ജനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. 'പല ആളുകളും ഇപ്പോഴും അടച്ചുപൂട്ടലിനെ ഗൗരവമായി എടുക്കുന്നില്ല. ദയവായി നിങ്ങള്‍ സ്വയം സംരക്ഷിക്കുക. നിങ്ങളുടെ കുടുംബത്തെ രക്ഷിക്കുക. നിര്‍ദേശങ്ങള്‍ ഗൗരവമായി പാലിക്കുക. നിയമങ്ങളും നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഞാന്‍ സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കുന്നു '-മോദി പറഞ്ഞു.

അതേസമയം,  പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലിസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് നിര്‍ദേശങ്ങള്‍ അനുസരിക്കാത്തവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 188 പ്രകാരമുള്ള കുറ്റമായി കണക്കാക്കും.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 1897 ലെ പകര്‍ച്ച വ്യാധി നിയന്ത്രണ ആക്ട് പ്രകാരം പൊതുജനാരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേറ്റായ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും 1897 ലെ പകര്‍ച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷന്‍ രണ്ടുപ്രകാരമുള്ള അധികാരങ്ങളും ഉത്തരവിലൂടെ നല്‍കിയിട്ടുണ്ട്.  

കാസര്‍കോട് ജില്ലയില്‍ അടിയന്തര സാഹചര്യം പരിഗണിച്ച് സമ്പൂര്‍ണ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള മുഴുവന്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ക്കും ഇന്നു മുതല്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.