കോണ്‍ഗ്രസ് സര്‍ക്കാരോ രാഹുലോ പറഞ്ഞിട്ടല്ല തങ്ങള്‍ പ്രവര്‍ത്തിച്ചത്. കൊറോണ പ്രതിരോധം എങ്ങനെ ചെയ്യണമെന്ന നിര്‍ദ്ദേശം കേന്ദ്രത്തില്‍ നിന്നും കിട്ടിയ ഉടനെ എല്ലാ ജനങ്ങളേയും പോലെ കൂടുതല്‍ ജാഗ്രതയോടെ തയ്യാറാവുകയായിരുന്നു.
ജയ്പൂര്‍: കൊറോണക്കാലത്തും ചുളുവില്‍ ക്രെഡിറ്റ് തട്ടിയെടുക്കാമെന്ന ധാരണയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും മകന്‍ രാഹുല്‍ ഗാന്ധിക്കും രാജസ്ഥാനിലെ ദേവ്‌രിയ ഗ്രാമത്തില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത് വന്‍ തിരിച്ചടി. ഗ്രാമത്തിലെ മാതൃകാപരമായ പ്രവര്‍ത്തനം കോണ്‍ഗ്രസ്സ് നേതാവും തന്റെ മകനുമായ രാഹുല്‍ നേരിട്ട് ഇടപെട്ടകാരണമാണെന്ന സോണിയയുടെ പരാമര്‍ശമാണ് ഗ്രാമീണരെ ചൊടിപ്പിച്ചത്.
കോണ്‍ഗ്രസ് സര്‍ക്കാരോ രാഹുലോ പറഞ്ഞിട്ടല്ല തങ്ങള്‍ പ്രവര്‍ത്തിച്ചത്. കൊറോണ പ്രതിരോധം എങ്ങനെ ചെയ്യണമെന്ന നിര്‍ദ്ദേശം കേന്ദ്രത്തില്‍ നിന്നും കിട്ടിയ ഉടനെ എല്ലാ ജനങ്ങളേയും പോലെ കൂടുതല്‍ ജാഗ്രതയോടെ തയ്യാറാവുകയായിരുന്നു. ഗ്രാമം മുഴുവന്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്‌തെന്ന് ഗ്രാമമുഖ്യ കിസ്മത് ഗുര്‍ജര്‍ പറഞ്ഞു.
കൊറോണ 26 പേര്‍ക്ക് സ്ഥിരീകരിച്ചതോടെ ആദ്യമേ തന്നെ ഗ്രാമം പൂട്ടുകയാണ് ചെയ്തത്. 2,15,000 വീടുകളിലായി 10 ലക്ഷം പേരാണ് ഗ്രാമത്തിലുള്ളത്. മുഴുവന്‍ വീടുകളിലുള്ളവരേയും പരിശോധിച്ചുറപ്പുവരുത്തിയാണ് ഗ്രാമത്തെ കൊറോണ മുക്തരാക്കിയത്. നിലവില്‍ പുതുതായി ഒരാള്‍ക്കുമാത്രമാണ് കൊറോണ വന്നത്. 26ല്‍ 17 പേര്‍ രോഗംമാറി തിരികെ എത്തി. മറ്റുള്ളവരെല്ലാം ചികിത്സയുടെ അന്തിമഘട്ടത്തിലാണ്.
ഗ്രാമീണര്‍ സ്വയം തയ്യാറാവുകയും കൊറോണ ലക്ഷണമുള്ളവരെ തിരഞ്ഞുപിടിക്കുകയും ചെയ്തത് ഒരാഴ്ചക്കുള്ളിലായിരുന്നു. മാര്‍ച്ച് മാസം 30 ലെ കണക്കില്‍ കൊറോണ ബാധിതരായി ഒരു വ്യക്തിമാത്രമായി അവശേഷിക്കുകയായിരുന്നുവെന്നും രാജസ്ഥാന്‍ ആരോഗ്യവകുപ്പറിയിച്ചു.
ഒറ്റ മാസം കൊണ്ട് കൊറോണ ബാധിതരുടെ എണ്ണം 26ല്‍ നിന്നും ഒരെണ്ണമാക്കിയ ഗ്രാമത്തിലെ പ്രവര്‍ത്തനം ദേശീയ ശ്രദ്ധ നേടിയിരുന്നു. ഈ ക്രെഡിറ്റ് തട്ടിയെടുക്കാനുള്ള സോണിയയുടേയും കൂട്ടറുടേയും പദ്ധതിയാണ് പൊളിഞ്ഞത്.
പിണറായി ന്യൂയോര്‍ക്കിലെത്തി; മാസ്ക് ധരിച്ച് മന്ത്രിയും സ്പീക്കറും; പുക മൂടി നഗരം; പൊതുസമ്മേളനം പ്രതിസന്ധിയില്‍
ബിബിസിയുടെ വെട്ടിപ്പും ഇന്ത്യയിലെ കുഴലൂത്തും
എന്നാലും എന്റെ എസ്എഫ് അയ്യേ...
പ്രതിസന്ധികളില്‍ കരുത്തുകാട്ടുന്ന മോദിടീം
കൊട്ടിയൂരില്‍ രേവതി ആരാധന; ഇന്ന് ഇളനീര്‍വയ്പ്പ്
നെല്ലുവില; കേന്ദ്രം വര്‍ധിപ്പിക്കുന്നത് സംസ്ഥാനം തട്ടിയെടുക്കുന്നു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്കി; യുപി പൊലീസിനു തെളിവുകള്‍ ലഭിച്ചത് റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി