×
login
സഞ്ജയ് റാവുത്തിനെ ആഗസ്ത് നാല് വരെ ഇഡി‍‍ കസ്റ്റഡിയിൽ വിട്ട് കോടതി; തലകുനിക്കില്ലെന്ന 'പുഷ്പ' ഡയലോഗു‍മായി ഉദ്ധവ്; പിന്നാലെ ട്രോളന്മാര്‍

ആയിരം കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ ആഗസ്ത് നാല് വരെ ഇഡി കസ്റ്റഡിയിൽ വിട്ടുകൊണ്ട് കോടതി ഉത്തരവായി. മുംബൈ പ്രത്യേക കോടതിയാണ് ഉത്തരവിട്ടത്. ഇഡി റെയ്ഡില്‍ മുംബൈയില്‍ ഭാണ്ഡൂപിലുള്ള ഇദ്ദേഹത്തിന്‍റെ വീട്ടില്‍ നിന്നും 11.5 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. സ്വന്തം വീട്ടില്‍ നിന്നുള്ള ആഹാരം കഴിക്കാന്‍ കോടതി അനുവാദം നല്‍കിയിട്ടുണ്ട്.

മുംബൈ : ആയിരം കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ ആഗസ്ത് നാല് വരെ ഇഡി കസ്റ്റഡിയിൽ വിട്ടുകൊണ്ട് കോടതി ഉത്തരവായി. മുംബൈ പ്രത്യേക കോടതിയാണ് ഉത്തരവിട്ടത്. ഇഡി റെയ്ഡില്‍ മുംബൈയില്‍ ഭാണ്ഡൂപിലുള്ള ഇദ്ദേഹത്തിന്‍റെ വീട്ടില്‍ നിന്നും 11.5 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. സ്വന്തം വീട്ടില്‍ നിന്നുള്ള ആഹാരം കഴിക്കാന്‍ കോടതി അനുവാദം നല്‍കിയിട്ടുണ്ട്.  

അറസ്റ്റിന് ശേഷം ട്രോളുകള്‍ സജീവമാണ്:

ആയിരം കോടിയുടെ മുംബൈയിലെ പത്ര ചേരി പുനര്‍വികസനവുമായി ബന്ധപ്പെട്ടുള്ള അഴിതമിക്കേസിലാണ് കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവുമായി ഇഡി റാവുത്തിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. ഇദ്ദേഹത്തിന്‍റെ ഭാര്യയും മറ്റ് സഹായികളും ബന്ധുക്കളും ഈ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കാളികളാണ്. പത്ര ചൗള്‍ പുനര്‍വികസനവുമായി ബന്ധപ്പെട്ട് നടന്ന തിരിമറിയുടെയും കള്ളപ്പണം വെളുപ്പിക്കലിന്‍റെയും ഭാഗമായി ഭാര്യ വര്‍ഷ റാവുത്തിന്‍റെയും സഞ്ജയ് റാവുത്തിന്‍റെ രണ്ട് സഹായികളുടെയും ഉടമസ്ഥതയിലുള്ള 11.5 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. ഇത് ഭൂമിയായിട്ടാണ് സ്വന്തമാക്കിയിരിക്കുന്നത്. താനെ ജില്ലയിലും പല്‍ഘാറിലുമാണ് ഈ ഭൂസ്വത്തുക്കള്‍.  ഭാര്യ വര്‍ഷ റാവുത്തിന്‍റെ ഉടമസ്ഥതയില്‍ മുംബൈയിലെ ദാദറിലെ ഒരു ഫ്ലാറ്റും അലിബാഗിലെ‍ കിഹിം ബീച്ചിലുള്ള എട്ട് പ്ലോട്ടുകളും ഇതില്‍ ഉള്‍പ്പെടും. ഇത് വര്‍ഷ റാവുത്തിന്‍റെയും സഞ്ജയ് റാവുത്തിന്‍റെ സുഹൃത്ത് സുജിത് പട്കറുടെ ഭാര്യ സ്വപ്ന പട്കറുടെയും പേരിലാണ്.  

ഇതിനിടെ ഫോണിലൂടെ വധഭീഷണിയും അധിക്ഷേപവും നടത്തുകയും തന്‍റെ സ്വത്ത് തട്ടാന്‍ ശ്രമിച്ചുവെന്നും ആരോപിച്ച് മറാഠി സിനിമ നിര്‍മ്മതാവ് സ്വപ്ന പട് കര്‍ നല്‍കിയ പരാതിയിലും സഞ്ജയ് റാവുത്തിനെതിരെ കേസെടുത്തു. അറസ്റ്റിന് പിന്നാലെ മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ റാവുത്തിന്‍റെ കുടുംബത്തെ സന്ദർശിച്ചു. ഭാണ്ഡൂപിലുള്ള റാവത്തിന്‍റെ വീട്ടിലാണ് ഉദ്ധവ് എത്തിയത്. ആരെയും പേടിയില്ല എന്ന് വീട് സന്ദർശിച്ച ശേഷം ഉദ്ധവ് പറഞ്ഞു.

ഇതിനിടെ സഞ്ജയ് റാവുത്തിന്‍റെ വീട് സന്ദര്‍ശിച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉദ്ധവ് താക്കറെ പുഷ്പ എന്ന സിനിമയിലെ ഡയലോഗ് ഉദ്ധരിച്ചത് ഇപ്പോള്‍ ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. "സഞ്ജയ് റാവുത്ത് ഒരു യഥാര്‍ത്ഥ ശിവസൈനികനാണ്. പുഷ്പ എന്ന സിനിമയിൽ ഒരു ഡയലോഗ് ഉണ്ട്-  "ജുകേഗാ നഹി" (തലകുനിക്കില്ലെടാ) എന്ന്. ഒരിക്കലും തലകുനിക്കാത്ത വ്യക്തിത്വമുള്ള സഞ്ജയ് റാവുത്ത് യഥാര്‍ത്ഥ ശിവസൈനികനാണ്. ഒരിയ്ക്കലും തലകുനിക്കാത്തവരാണ് ഉദ്ധവ് പക്ഷത്തുള്ള നേതാക്കൾ. ബാലാസാഹിബിന്‍റെ യഥാർത്ഥ അനുയായികളും ഞങ്ങൾ തന്നെയാണ്. സഞ്ജയ് റാവത്ത് ഒരു യഥാർത്ഥ ശിവസൈനികൻ ആണ്" - വാര്‍ത്താസമ്മേളനത്തില്‍ ഉദ്ധവ് പറഞ്ഞു.  

അതേസമയം, ഉദ്ധവിന്‍റെ പുഷ്പ ഡയലോഗ് ട്രോളന്മാർ ഏറ്റെടുത്തിരിക്കുകയാണ്. സിനിമയിൽ പിതാവിനെ കുറിച്ച് ചോദിക്കുമ്പോഴാണ് നായകൻ പ്രകോപിതനാകുന്നത്. കോൺഗ്രസിനോടും എൻസിപിയോടും സഖ്യമുണ്ടാക്കിയതിലൂടെ ശിവസേനയുടെയും ബാൽ താക്കറെയുടെയും പൈതൃകം നശിപ്പിച്ചു എന്ന വിമർശനം പൊതുവിൽ ഉദ്ധവ് പക്ഷം നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ, സ്വയം മാസ് സൃഷ്ടിക്കാനാണ്  ഉദ്ധവ് ഈ പുഷപ ഡയലോഗ് പുറത്തെടുത്തതെന്ന് ട്രോളന്മാര്‍ പറയുന്നു.  

 


 

 

 

 

 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.