login
കോവാക്സിനെ ബലിയാടാക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തിന് മറുപടി നല്‍കി ഭാരത് ബയോടെക്; കോവാക്സിന് കോവിഷീല്‍ഡിനേക്കാള്‍ ഫലപ്രാപ്തി- 81 ശതമാനം

ശശി തരൂര്‍ എംപി, മനീഷ് തിവാരി, കപില്‍ സിബല്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ കോവാക്‌സിനെതിരെ രംഗത്തെത്തിയിരുന്നു. മൂന്നാംഘട്ടപരീക്ഷണം നടത്താതെ അനുമതി നല്‍കിയ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്‌ക്കെതിരെയും ശക്തമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ തെറ്റാണെന്ന് മൂന്നാംഘട്ട പരീക്ഷണഫലങ്ങള്‍ പുറത്തുവന്നതോടെ തെളിഞ്ഞിരിക്കുകയാണ്.

ന്യൂദല്‍ഹി: ഭാരത് ബയോടെക് കോവാക്‌സിന്‍ എന്ന കോവിഡ് വാക്‌സിന്‍റെ മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കി. കോവാക്‌സിന്‍ 81 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന്  കണ്ടെത്തിയതായും കമ്പനി പറഞ്ഞു.

മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കാതെ കോവാക്‌സിന് അനുമതി നല്‍കിയെന്ന വാദം ഉന്നയിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരുന്നു. ശശി തരൂര്‍ എംപി, മനീഷ് തിവാരി, കപില്‍ സിബല്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ കോവാക്‌സിനെതിരെ രംഗത്തെത്തിയിരുന്നു. 

മൂന്നാംഘട്ടപരീക്ഷണം നടത്താതെ അനുമതി നല്‍കിയ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്‌ക്കെതിരെയും ശക്തമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ തെറ്റാണെന്ന് മൂന്നാംഘട്ട പരീക്ഷണഫലങ്ങള്‍ പുറത്തുവന്നതോടെ തെളിഞ്ഞിരിക്കുകയാണ്. ഭാരത് ബയോടെക മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം 25,800 പേരില്‍ നടത്തി. രാജ്യത്ത് ഏറ്റവും വലിയ വാക്‌സിന്‍ പരീക്ഷണമാണിത്.  

ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് ബുധനാഴ്ചയാണ് കോവാക്‌സിന്‍റെ ഫലപ്രാപ്തി സംബന്ധിച്ച മൂന്നാഘട്ട പരീക്ഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ  കോവിഷീല്‍ഡ് വാക്‌സിന്‍റെ  മൂന്നാംഘട്ടത്തിലെ ഫലപ്രാപ്തി വെറും 70ശതമാനമായിരുന്നു. ഇതിനിടെ 81 ശതമാനം ഫലപ്രാപ്തി എന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വീണ്ടും ഇത് ഇന്ത്യയുടെ വാക്‌സിന്‍ നിര്‍മ്മാണ രംഗത്തിന് ഉണര്‍വ്വേകി.

മോദി തിങ്കളാഴ്ച ഭാരത് ബയോടെകിന്‍റെ കോവാക്‌സിനാണ് കുത്തിവെച്ചത്. ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത കോവാക്‌സിനില്‍ വിശ്വസിച്ചുകൊണ്ട് വാക്‌സിന്‍ എടുത്ത പ്രധാനമന്ത്രിയുടെ നടപടി ആളുകളുടെ കോവിഡ് 19 വാക്‌സിനില്‍ ഉള്ള വിശ്വാസം വര്‍ധിപ്പിച്ചെന്നും ഭാരത് ബയോടെക് പറഞ്ഞു.

ഇതുവരെ വിദേശരാഷ്ട്രങ്ങള്‍ കോവിഷീല്‍ഡ് വാക്‌സിന്‍ മാത്രമാണ് ഇന്ത്യയില്‍ നിന്നും ആവശ്യപ്പെട്ടത്. ഇതിന് കാരണം കോവിഷീല്‍ഡ് മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കിയിരുന്നു എന്നതിനാലാണ്. 81 ശതമാനം ഫലപ്രാപ്തി മൂന്നാംഘട്ടത്തില്‍ തെളിയിച്ചതോടെ കോവാക്‌സിനും വിദേശത്ത് നിന്നുള്ള ഡിമാന്റ് കൂടുമെന്ന് കരുതുന്നു.

  comment

  LATEST NEWS


  ഭൂമിയെ സംരക്ഷിക്കാന്‍; ഭൂപോഷണയജ്ഞം നാളെ ഭൂമിപൂജയോടെ തുടക്കം


  ജലീലിന്റെ രാജി അനിവാര്യം


  ലിവര്‍പൂളിന് വിജയം


  വിഷുവരെ കേരളത്തില്‍ അപകടകരമായ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


  ശബരിമലയില്‍ ദാരുശില്പങ്ങള്‍ സമര്‍പ്പിച്ചു


  വേനല്‍ കാലത്ത് കരുതല്‍ വേണം; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്


  ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; 2030ല്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമം തകര്‍ത്തത് മോദിയുടെ നോട്ട് നിരോധനമെന്ന് പിസി ജോര്‍ജ്


  പിഎം ആവാസ് യോജനയ്ക്കു കീഴില്‍ 22,000 വീടുകള്‍; ലക്ഷ്യം കൈവരിച്ച് യുപിയിലെ ഗൊരഖ്പൂര്‍, യോഗി സര്‍ക്കാരിന് നന്ദി അറിയിച്ച് ഗുണഭോക്താക്കള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.