×
login
കൊറോണ പ്രതിരോധത്തില്‍ രാജ്യത്തെ ഒറ്റ ട്രാക്കിലാക്കി മോദി സര്‍ക്കാര്‍; ആരോഗ്യസേതു ആപ് ഉപയോഗിക്കുന്നവരുടെ എണ്ണം എട്ടുകോടി കടന്നു; മലയാളത്തിലും ലഭ്യം

പ്രവാസികള്‍ ഇന്ത്യയിലെത്തിയാലുടന്‍ ഈ ആപ്ലിക്കേഷന്‍ അവരുടെ മൊബൈലുകളില്‍ ചേര്‍ക്കുന്നത് നിര്‍ബന്ധമാണ്. പ്രാഥമിക പരിശോധനയില്‍ വൈറസ് ബാധയില്ലെന്ന് ബോധ്യമായാല്‍ സ്വന്തം വീടുകളിലെ ക്വാറന്റൈന് സമ്മതിക്കും.

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ കൊറോണാ പ്രതിരോധത്തിനിറക്കിയ ആരോഗ്യ സേതു മൊബൈല്‍ ആപ്ലിക്കേഷന്‍ എട്ടുകോടി ജനങ്ങള്‍ ഉപയോഗിക്കുന്നു. മലയാളത്തിലുള്‍പ്പെടെ 11 ഭാഷകളില്‍ വിനിയോഗിക്കാവുന്ന ആരോഗ്യ ആപ്  പ്രവാസികളുടെ മടങ്ങിവരവോടെ കേരളത്തിലും വ്യാപകമാകും.

പ്രവാസികള്‍ ഇന്ത്യയിലെത്തിയാലുടന്‍ ഈ ആപ്ലിക്കേഷന്‍ അവരുടെ മൊബൈലുകളില്‍ ചേര്‍ക്കുന്നത് നിര്‍ബന്ധമാണ്. പ്രാഥമിക പരിശോധനയില്‍ വൈറസ് ബാധയില്ലെന്ന് ബോധ്യമായാല്‍ സ്വന്തം വീടുകളിലെ ക്വാറന്റൈന് സമ്മതിക്കും. അതിന് കേന്ദ്ര സര്‍ക്കാര്‍ വച്ചിരിക്കുന്ന ഉപാധികളിലൊന്ന് ആരോഗ്യ സേതു ആപ്പില്‍ വിവരങ്ങള്‍ ചേര്‍ക്കണമെന്നാണ്. സംസ്ഥാന സര്‍ക്കാരിന്റേതായി വിവിധ ആപ്പുകളുണ്ട്. എന്നാല്‍, ഏറ്റവും സമഗ്രവും സുരക്ഷിതവും ആരോഗ്യ ആപ്പാണ്. ഏപ്രില്‍ 13നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആപ് പ്രഖ്യാപിച്ചത്. ഇപ്പോള്‍ എട്ടുകോടി കവിഞ്ഞു. എല്ലാ സ്മാര്‍ട് ഫോണിലും ഉപയോഗിക്കാവുന്നതാണ് ഈ ആപ്.  

ഗുണങ്ങള്‍

 

ആപ് ഡൗണ്‍ലോഡ് ചെയ്ത ഫോണ്‍ കൈയിലുള്ളയാളിന്റെ സമീപം കൊറോണ ബാധിച്ചയാള്‍ വന്നാല്‍ മുന്നറിയിപ്പ് കിട്ടും.

ഹോട്ട്‌സ്‌പോട്ട് പരിസരത്തോ കൊറോണ ബാധിച്ചവരുടെ അടുത്തോ ആണോ എന്നറിയാം സ്വയം കൊറോണാ പരിശോധന നടത്താം.

കൊറോണാ വൈറസ് ബാധിച്ചയാളുടെ റൂട്ട് മാപ് കിട്ടും.


കൊറോണാ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ലഭിക്കും.

സന്നദ്ധ സേവനത്തിന് തയാറാണെന്ന വിവരം അധികൃതരെ അറിയിക്കാം.  

അംഗീകരിക്കപ്പെട്ടാല്‍ അതിനുള്ള ഇ പാസ് ലഭിക്കും.

രാജ്യവ്യാപകമായുള്ള കൊറോണ സ്ഥിതിവിവരകാര്യങ്ങളും നിങ്ങളടെ സ്വന്തം സംസ്ഥാനത്തിലെ വിവരങ്ങളും ലഭ്യമാകം.

മാസ്‌ക് നിര്‍മിക്കാനുള്ള എളുപ്പവഴി, തുടങ്ങിയ പ്രതിരോധ സഹായ വിവരങ്ങള്‍ കിട്ടും.

Facebook Post: https://www.facebook.com/AarogyaSetu/photos/a.100818294922933/121525572852205/?type=3&theater

 

  comment

  LATEST NEWS


  പീഡന കേസുകളില്‍ അതിജീവിതയുടെ വിസ്താരം ഒരു സിറ്റിങ്ങില്‍ തന്നെ പൂര്‍ത്തിയാക്കണം; അഭിഭാഷകര്‍ മാന്യതയോടെ കൂടി വിസ്തരിക്കണം


  നിര്‍ബന്ധിച്ച് മകളെ മദ്യം കുടിപ്പിച്ചു; പിതാവ് അറസ്റ്റില്‍, ബോധരഹിതയായ12കാരിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


  ആണവ കേന്ദ്രങ്ങളിലെ സിഗ്നലഗുകള്‍ ചോര്‍ത്തുമെന്ന് സംശയം; ചെനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തേയ്ക്ക് എത്തുന്നതില്‍ അനുമതി നിഷേധിച്ച് ഇന്ത്യ


  കരുവന്നൂര്‍ തട്ടിപ്പ്: മരിച്ചവരുടെ പേരില്‍ ബാങ്ക് അക്കൗണ്ട്; പ്രതികള്‍ ബിനാമി പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇഡിയുടെ കണ്ടെത്തല്‍


  ദൃഢചിത്തനായ ഹനുമാന്‍


  ഇരിങ്ങോള്‍കാവിലെ ശക്തിസ്വരൂപിണി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.