×
login
രാജ്യത്ത് വീണ്ടും കുതിച്ച് കൊറോണ; ഉന്നതതല യോഗം ‍വിളിച്ച് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

'''കോവിഡ് ഇതുവരെ അവസാനിച്ചിട്ടില്ല. ചില സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ സമയത്ത് ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്, കൂടാതെ മാസ്‌ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് നിയന്ത്രണം പാലിക്കാന്‍ മറക്കരുത്''- അദ്ദേഹം പറഞ്ഞു.

ന്യൂദല്‍ഹി: രാജ്യത്ത് കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അവലോകനയോഗം വിളിച്ച് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ഓഫിലൈനിലാണ് യോഗം ചേരുക. ജൂണ്‍ 13ന് വീഡിയോ കോണ്‍ഫ്രന്‍സിലൂടെ മന്ത്രി ഒരു യോഗം വിളിച്ചിരുന്നു. സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും അന്നത്തെ യോഗത്തില്‍ പങ്കെടുത്തു.  

'''കോവിഡ് ഇതുവരെ അവസാനിച്ചിട്ടില്ല. ചില സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ സമയത്ത് ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്, കൂടാതെ മാസ്‌ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് നിയന്ത്രണം പാലിക്കാന്‍ മറക്കരുത്''- അദ്ദേഹം പറഞ്ഞു. ചില സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപന നിരക്കില്‍ വലിയ വര്‍ധനയുണ്ട്. ആ സാഹചര്യത്തിലാണ് യോഗം വിളിച്ചത്.

കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍, എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേറിയ, ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ ബല്‍റാം ഭാര്‍ഗവ, എന്‍സിഡിസി ഡയറക്ടര്‍ സുജീത് സിംഗ്, ബയോടെക്നോളജി വകുപ്പ് സെക്രട്ടറി രാജേഷ് എസ് ഗോഖലെ, ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പ് സെക്രട്ടറി എസ് അപര്‍ണ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ഒമിക്രോണ്‍ വകഭേദവും അതിന്റെ ഉപവകഭേദങ്ങളുമാണ് പ്രതിദിന രോഗികള്‍ വര്‍ധിക്കാന്‍ കാരണമെന്ന് വിലയിരുത്തുന്നു. ബിഎ.2, ബിഎ.2.38 എന്നിവയുടെ സാന്നിധ്യം രാജ്യത്ത് വളരെ കൂടുതലാണ്.

    comment

    LATEST NEWS


    നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


    പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


    വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


    ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്


    ന്യൂനമര്‍ദം രൂപമെടുക്കുന്നു; നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും


    തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടി;ഇവിടുത്തെ രാജവാഴ്ച ജനങ്ങൾക്ക് മടുത്തുവെന്നും കെസിആറിനെ വിമർശിച്ച് മോദി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.