login
ലോക്ഡൗണ്‍‍: മുംബൈയില്‍ ബീച്ചുകളും ഗാര്‍ഡനുകളും രാത്രി എട്ട് മുതല്‍ രാവിലെ ഏഴ് വരെ അടച്ചിടും; ശനിയും ഞായറും സമ്പൂര്‍ണ്ണ അടച്ചിടല്‍

ഒഴിവ് ദിനങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തും. പുതിയ നിയന്ത്രണങ്ങള്‍ വീണ്ടും മുംബൈ നഗരത്തില്‍ നിന്നും അന്യസംസ്ഥാനങ്ങളിലേക്ക് തൊഴിലാളികളുടെ പ്രവാഹം ഉണ്ടാകുമെന്ന സൂചനയുണ്ട്.

മുംബൈ: പുതുതായി കോവിഡ് കേസുകള്‍ നിയന്ത്രിക്കാനായി മുംബൈയിലെ ബീച്ചുകളും ഗാര്‍ഡനുകളും പൊതുമൈതാനങ്ങളും പ്രവൃത്തി ദിവസങ്ങളില്‍ രാത്രി എട്ട് മുതല്‍ രാവിലെ ഏഴ് വരെ അടച്ചിടാന്‍ തീരുമാനിച്ചു. അതേ സമയം ശനി, ഞായര്‍ ദിവസങ്ങളില്‍ പൊതുസ്ഥലങ്ങള്‍ രാത്രി എട്ട് മുതല്‍ രാവിലെ ഏഴ് വരെ അടച്ചിടും.

പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് എട്ട് വരെ ബീച്ചുകളിലും ഗാര്‍ഡനുകളിലും സന്ദര്‍ശനം നടത്തുന്നവര്‍ കൃത്യമായി കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ തയ്യാറാവണം. ഇവിടെ അനിയന്ത്രിതമായ രീതിയില്‍ ആള്‍ക്കൂട്ടമുണ്ടായാല്‍ അടച്ചിടും.

മുംബൈ പൊലീസ് ക്രിമിനല്‍ നിയമത്തില്‍ 144ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് മുംബൈ നഗരസഭാ അധികൃതര്‍ പൊതുവായ നിയന്ത്രണച്ചട്ടങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 144ാം വകുപ്പ് പ്രകാരം രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് മണി വരെ അഞ്ചോ അതില്‍ക്കൂടുതലോ പേര്‍ കൂട്ടും കൂടാന്‍ പാടില്ല.

ഒഴിവ് ദിനങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തും. പുതിയ നിയന്ത്രണങ്ങള്‍ വീണ്ടും മുംബൈ നഗരത്തില്‍ നിന്നും അന്യസംസ്ഥാനങ്ങളിലേക്ക് തൊഴിലാളികളുടെ പ്രവാഹം ഉണ്ടാകുമെന്ന സൂചനയുണ്ട്.  

 

  comment

  LATEST NEWS


  നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


  'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


  തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


  മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


  മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


  വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


  സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


  പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.