×
login
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 62,480 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം എട്ട് ലക്ഷത്തില്‍ താഴെയെത്തി

2,85,80,647 പേരാണ് ഇതുവരെ രോഗമുക്തരായത്. 96.03 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

ന്യൂദല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാംതരംഗം അവസാനിക്കുന്നു എന്ന പ്രതീക്ഷ നല്‍കിക്കൊണ്ട് പ്രതിദിന കേസുകള്‍ കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62,480 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥരീകരിച്ചത്. 24 മണിക്കൂറിനിടെ 1,587 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടമായപ്പോള്‍ 88,977 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 2,97,62,793 ആയി ഉയര്‍ന്നു. 2,85,80,647 പേരാണ് ഇതുവരെ രോഗമുക്തരായത്. 96.03 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 3,83,490 പേര്‍ക്കാണ് ഇതുവരെ കോവിഡ് മൂലം ജീവന്‍ നഷ്ടമായത്. 26,89,60,399 ഡോസ് വാക്‌സിന്‍ ഇതുവരെ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതിനിടെ രാജ്യത്ത് ചികിത്സയില്‍ തുടരുന്ന രോഗികളുടെ എണ്ണം എട്ട് ലക്ഷത്തില്‍ താഴെയെത്തി. 73 ദിവസത്തിനുശേഷമാണ് സജീവ രോഗികളുടെ എണ്ണം എട്ട് ലക്ഷത്തില്‍ താഴെ എത്തുന്നത്. 7,98,656 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.

 

 

 

 

    comment

    LATEST NEWS


    തൃശൂര്‍ കാറളം സഹകരണബാങ്കിലും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട കോടതി


    ത്രിവര്‍ണ പതാക ഇനി മഴയത്തും വെയിലത്തും ഭദ്രം; കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന തുണിത്തരം വികസിപ്പിച്ച് ദല്‍ഹി ഐഐടിയും സ്വാട്രിക് കമ്പനിയും


    കേന്ദ്രം കടുപ്പിച്ചപ്പോള്‍ പൂഴ്ത്തിയ വാക്‌സിനുകള്‍ പുറത്തെടുത്തു; ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.53 ലക്ഷം പേര്‍ക്ക്; സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞു


    'ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം', മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍


    കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി


    വോട്ടിന് പണം: തെലങ്കാന രാഷ്ട്ര സമിതിയുടെ എംപി കുറ്റക്കാരിയെന്ന് കോടതി; ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു


    കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക് ലൈസന്‍സ് നല്‍കി: ജമ്മുവില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്


    കൊറോണ പറഞ്ഞ് കടകള്‍ അടപ്പിച്ച സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങ്; നാട്ടുകാര്‍ സംഘടിച്ചെത്തി 'മിന്നല്‍ മുരളി' തടഞ്ഞു; 50 അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.