×
login
തെരുവിൽ അലയുന്ന പശുക്കളെ രക്ഷിയ്ക്കാന്‍ പശുസെസ് ‍ഏര്‍പ്പെടുത്തി ഹിമാചല്‍ സര്‍ക്കാര്‍; സെസ് പിരിക്കുന്നത് ഒരു കുപ്പി മദ്യത്തിന് പത്ത് രൂപ വീതം

തെരുവില്‍ അലഞ്ഞുതിരിയുന്ന പശുക്കളുടെ സംരക്ഷണത്തിന് പ്രത്യേക സെസ് ഏര്‍പ്പെടുത്താന‍് ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍.

ഷിംല: തെരുവില്‍ അലഞ്ഞുതിരിയുന്ന പശുക്കളുടെ സംരക്ഷണത്തിന് പ്രത്യേക സെസ് ഏര്‍പ്പെടുത്താന‍് ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍.  ഹിന്ദു പ്രീണനമാണ് ലക്ഷ്യം. 

ഒരു കുപ്പി മദ്യത്തിന്‍മേല്‍ പത്ത് രൂപ വീതമാണ് പശു സെസ് ഈടാക്കുക. മദ്യത്തിന് പുറമെ ആഡംബര വസ്തുക്കളായ ബൈക്ക്, കാര്‍ എന്നിവ വാങ്ങുമ്പോഴും പശുസെസ് പിരിയ്ക്കും.  

കോണ്‍ഗ്രസ് മുഖ്യമന്ത്രി സുഖ്വീന്ദൻ സിങ് സുഖു അവതരിപ്പിച്ച ബജറ്റിലാണ് പ്രഖ്യാപനം. തെരുവിൽ അലയുന്ന പശുക്കൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിനാകും ഈ തുക ചെലവഴിക്കുക. ഗോശാലകള്‍ കെട്ടാനും ഈ പണം ഉപയോഗിക്കും. പുതിയ സെസിലൂടെ പ്രതിവർഷം 100 കോടി രൂപയുടെ അധികവരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.