×
login
ഇന്ത്യന്‍ ദേശീയപതാക‍ പ്രൊഫൈല്‍ ചിത്രമാക്കാതെ മുസ്ലിം ലീഗും സിപിഎമ്മും; കോണ്‍ഗ്രസും ആര്‍എസ്എസും പ്രൊഫൈല്‍ ചിത്രം മാറ്റി

പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ഒട്ടുമിക്ക സംഘടനകളും വ്യക്തികളും അവരുടെ സമൂഹമാധ്യമഅക്കൗണ്ടുകളിലെ പ്രൊഫൈല്‍ ചിത്രം ദേശീയ പതാകയാക്കി മാറ്റിക്കഴിഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആദ്യം ഈ നിര്‍ദേശത്തെ വിമര്‍ശിച്ചെങ്കിലും വൈകാതെ നെഹ്രുവിനോടൊപ്പമുള്ള ദേശീയ പതാകയാണ് പ്രൊഫൈല്‍ ചിത്രമാക്കിയത്.

ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ഒട്ടുമിക്ക സംഘടനകളും വ്യക്തികളും അവരുടെ സമൂഹമാധ്യമഅക്കൗണ്ടുകളിലെ പ്രൊഫൈല്‍ ചിത്രം ദേശീയ പതാകയാക്കി മാറ്റിക്കഴിഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആദ്യം ഈ നിര്‍ദേശത്തെ വിമര്‍ശിച്ചെങ്കിലും വൈകാതെ നെഹ്രുവിനോടൊപ്പമുള്ള ദേശീയ പതാകയാണ് പ്രൊഫൈല്‍ ചിത്രമാക്കിയത്.  

75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ആസാദി കാ അമൃതമഹോത്സവത്തിന്‍റെ ഭാഗമായി ആഗസ്ത് 2 മുതല്‍ 15 വരെ സമൂഹമാധ്യമഅക്കൗണ്ടുകളിലെ ഡിസ്പ്ലേ പിക്ചര്‍ (ഡിപി) ദേശീയ പതാകയാക്കാനായിരുന്നു ആഹ്വാനം. ഇതിന്‍റെ ഭാഗമായി പ്രധാനമന്ത്രി തന്‍റെ സമൂഹമാധ്യമപേജുകളിലെ പ്രൊഫൈല്‍ ചിത്രം ദേശീയ പതാകയാക്കി മാറ്റിയിരുന്നു. 


ആര്‍എസ്എസ് അവരുടെ സ്ഥിരം ലോഗോ മാറ്റി ആഗസ്ത് 13ന് ട്വിറ്റര്‍, ഫേസ് ബുക്ക് അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ചിത്രം ദേശീയപതാകയുടേതാക്കി മാറ്റി. രണ്ടു പേര്‍ മാത്രമാണ് ദേശീയ പതാകയെ തീരെ ഗൗനിക്കാതെ മുന്നോട്ട് പോകുന്നത്. ഇതില്‍ ഒരെണ്ണം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗാണ്. ഇപ്പോഴും പച്ചനിറത്തിലുള്ള കോണി തന്നെയാണ് അവരുടെ പ്രൊഫൈല്‍ ചിത്രം.  

അതുപോലെ മറ്റൊന്ന് സിപിഎമ്മാണ്. അവരുടേത് ഇപ്പോഴും അരിവാളും ചുറ്റികയും തന്നെയാണ് പ്രൊഫൈല്‍ ചിത്രം. സിപി ഐയുടെ പ്രൊഫൈല്‍ ചിത്രവും മാറ്റിയിട്ടില്ല.  

 

  comment

  LATEST NEWS


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി


  പൗരത്വ നിയമത്തിനെതിരെ പൊതുമുതല്‍ തകര്‍ത്ത് കലാപം; ആദ്യഘട്ടത്തില്‍ 60പേര്‍ 57 ലക്ഷം അടയ്ക്കണം; വസ്തുക്കള്‍ പിടിച്ചെടുക്കം; കടുപ്പിച്ച് യോഗി സര്‍ക്കാര്‍


  അസര്‍ബൈജാനെ അടിച്ചിടണം; ഇന്ത്യയില്‍ നിന്ന് 2000 മിസൈലുകള്‍ വാങ്ങാന്‍ അര്‍മേനിയ; 5000 കോടിയുടെ ആയുധ കയറ്റുമതി; മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം


  ഇനി തിക്കും തിരക്കുമില്ലാത്ത പുതിയ പാലത്തിനായുള്ള കാത്തിരിപ്പ്; നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൂനെ ചാന്ദ്‌നി ചൗക്കിലെ പാലം തകര്‍ത്തു


  വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തി; ഇമ്രാന്‍ ഖാനെതിരെ അറസ്റ്റ് വാറണ്ട്; പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി അജ്ഞാത കേന്ദ്രത്തില്‍ ഒളിവിലെന്ന് റിപ്പോര്‍ട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.