×
login
മഹാ വികാസ് അഘാദി സഖ്യത്തില്‍ വിള്ളല്‍ രൂക്ഷം; ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ശിവസേന

കോണ്‍ഗ്രസ് ഇനി മഹാരാഷ്ട്രയില്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവ് നാനാ പട്ടോളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

മുംബൈ: മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാദി സഖ്യത്തില്‍ വിള്ളല്‍ രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന സഖ്യ സര്‍ക്കാര്‍ പോലും തകരുന്ന തരത്തിലേക്ക് രാഷ്ട്രീയ അന്തരീക്ഷം വഷളാകുകയാണ്. കോണ്‍ഗ്രസ് ഇനി  മഹാരാഷ്ട്രയില്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവ് നാനാ പട്ടോളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്‍സിപി-ശിവസേന-കോണ്‍ഗ്രസ് കൂട്ടുകെട്ടില്‍ ഭരിയ്ക്കുന്ന മഹാവികാസ് അഘാദിയിലുള്ള കോണ്‍ഗ്രസിന്റെ അസംതൃപ്തി പരസ്യമായി പ്രകടമാക്കുന്നതായിരുന്നു നാനാ പടോളെയുടെ പ്രസ്താവന.

എന്നാല്‍, കോണ്‍ഗ്രസ് നിലപാട് അത്തരത്തിലാണെങ്കില്‍ സഖ്യം എങ്ങനെ മുന്നോട്ട് കൊണ്ടു പോകാമെന്ന് തങ്ങള്‍ക്ക് അറിയാമെന്ന് ശിവസനേ എംപി സഞ്ജയ് റാവത്ത് വ്യക്തമാക്കി. ശിവസേനയ്ക്കും എന്‍സിപിക്കും എന്തുചെയ്യണമെന്ന് കൃത്യമായി അറിയാമെന്നും റാവത്ത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന മേധാവിയുമായ ഉദവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്തിടെ ദില്ലിയില്‍ കൂടിക്കാഴ്ച നടത്തിയ സാഹചര്യത്തിലാണ് പട്ടോളിന്റെ പ്രസ്താവനയ്ക്ക് പ്രാധാന്യം ലഭിച്ചത്. ഇതാണ് ഇപ്പോള്‍ സഖ്യസര്‍ക്കാരിനെ പോലും ബാധിക്കുന്ന വിഷയമായി മാറിയത്.  2019  നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച തര്‍ക്കമാണ് ശിവസേന-ബിജെപി സഖ്യം തകരാന്‍ കാരണമായത്. ഇതിനു പിന്നാലെയാണ് ശിവസേനയും എന്‍സിപിയും ചേര്‍ന്ന് കോണ്‍ഗ്രസും മഹാരാഷ്ട്രയിലെ സഖ്യ സര്‍ക്കാറുണ്ടാക്കിയത്.  

അമരാവതിയിലെ തിവാസയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ഒറ്റയ്ക്കു മത്സരിക്കുമെന്ന് പട്ടോളെ വ്യക്തമാക്കിയത്. ഇനി മഹാരാഷ്ട്രയിലെ പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും. നിങ്ങള്‍ 2024ല്‍ നാനാ പടോളെയെ മുഖ്യമന്ത്രിയാക്കണമെന്ന് ആഗ്രഹിക്കുന്നില്ലേ? -  

'മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് മേധാവി ഞാനാണ്. അതുകൊണ്ട് ഞാന്‍ എന്റെ പാര്‍ട്ടിയുടെ കാഴ്ചപ്പാട് പറയും. ശരത്പവാര്‍ എന്ത് പറയുന്നു എന്ന് എനിക്കറിയില്ല. പക്ഷെ കോണ്‍ഗ്രസ് ഇനിയുള്ള പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കും. 'കോണ്‍ഗ്രസാണ് യഥാര്‍ത്ഥപാര്‍ട്ടി. ഞങ്ങള്‍ക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ആരെങ്കിലും (ശരത്പവാര്‍) ഞങ്ങളെ തഴയാന്‍ ശ്രമിച്ചാലും കോണ്‍ഗ്രസ് തഴയപ്പെടില്ല. 2024ല്‍ മാഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ആയിരിക്കും പ്രധാനപാര്‍ട്ടി,' ശിവസേനയെ പ്രശംസിച്ചുകൊണ്ടുള്ള ശരത്പവാറിന്റെ പ്രസ്താവനയിലുള്ള അസംതൃപ്തി പ്രകടമാക്കിക്കൊണ്ടായിരുന്നു നാനാ പട്ടോളെയുടെ പ്രഖ്യാപനം.  

 

 

  comment

  LATEST NEWS


  ഈ മാസം കണ്ടിരിക്കേണ്ട അഞ്ച് സിനിമകളിൽ നായാട്ടും; ന്യൂയോര്‍ക്ക് ടൈംസില്‍ ഇടം നേടി മലയാള സിനിമ 'നായാട്ട്'


  വാക്ക് തര്‍ക്കത്തിന് പിന്നാലെ മുന്‍ എസ്എഫ്‌ഐ നേതാക്കളും ഡിവൈഎഫ്‌ഐയും തമ്മില്‍ സംഘര്‍ഷം: ആറ് പേര്‍ക്ക് പരിക്കേറ്റ് ആശുപത്രിയില്‍


  മാനസയുമായി ഒന്നിച്ചുള്ള ചിത്രം പുറത്തുവിട്ട് രാഖില്‍ ബ്ലാക്ക് മെയിലിന് ശ്രമിച്ചെന്ന് സംശയം; ഫോട്ടോ പോസ്റ്റ് ചെയ്തത് കൊച്ചി ഹോട്ടലിന്റെ റിവ്യൂ പേജില്‍


  തമിഴ്‌നാട്ടിലെ കുറുവാ സംഘം കേരളത്തില്‍; ജനങ്ങള്‍ പാലിക്കണം, അസ്വാഭാവികമായി അപരിചിതരെ കണ്ടാല്‍ വിവരം നല്‍കണമെന്ന് പോലീസ്‌


  പഞ്ചരത്നങ്ങളുടെ വീട്ടിലേക്ക് പുതിയ അതിഥി; മുത്തശ്ശിയായതിന്റെ നിർവൃതിയിൽ രമാദേവി, അടുത്ത അതിഥി കൂടി ഉടനെത്തുമെന്ന് കുടുംബം


  പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരുകാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി;മുടി മുറിച്ച് പ്രതിഷേധിച്ച് വനിത ഉദ്യോഗാര്‍ത്ഥികള്‍;വീണ്ടും സമരകാലം


  ഈശോ, കേശു ഈ വീടിന്റെ നാഥന്‍ പേരുകള്‍ മാറ്റില്ല; നോറ്റ് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ഒഴിവാക്കും; വിവാദങ്ങളില്‍ മറുപടിയുമായി നാദിര്‍ഷാ


  75 പേരടങ്ങുന്ന കുറുവാസംഘം കേരളത്തിലേക്ക് കടന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ്, പകല്‍ സമയത്ത് ആക്രിസാധനങ്ങൾ ശേഖരിക്കാൻ എത്തുന്നവരെ സൂക്ഷിക്കുക

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.