×
login
ബിജെപി പുറത്താക്കിയപ്പോള്‍ ചാനലുകള്‍ക്ക് മുന്നില്‍ കള്ളക്കരച്ചില്‍; ഇപ്പോള്‍ കോണ്‍ഗ്രസ് കൂടാരത്തില്‍; ഹരക് സിങ്ങിനെതിരെ കോണ്‍ഗ്രസില്‍ പട

ഉത്തരാഖണ്ഡില്‍ ബിജെപി പുറത്താക്കിയ മന്ത്രി ഹരക് സിങ്ങ് റാവത്തിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ ശക്തമായ പടയൊരുക്കം. കോണ്‍ഗ്രസ് നേതാവും മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിന്‍റെ നേതൃത്വത്തിലാണ് ഹരക് സിങ്ങിനെതിരെ നീക്കം നടക്കുന്നത്.

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബിജെപി പുറത്താക്കിയ മന്ത്രി ഹരക് സിങ്ങ് റാവത്തിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ ശക്തമായ പടയൊരുക്കം. കോണ്‍ഗ്രസ് നേതാവും മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിന്‍റെ നേതൃത്വത്തിലാണ് ഹരക് സിങ്ങിനെതിരെ നീക്കം നടക്കുന്നത്. 

വീണ്ടും കോണ്‍ഗ്രസിനുള്ളില്‍ കയറിക്കൂടി തന്‍റെ ഇപ്പോഴുള്ള അധീശത്വം തകര്‍ക്കുമോ എന്ന ഭയമാണ് കോണ്‍ഗ്രസിനുള്ളിലെ ഉയര്‍ന്ന നേതാക്കള്‍ക്കുള്ളത്. ഏത് വിധേനെയും ഹരക് സിങ്ങ് റാവത്തിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കൊടുക്കാതിരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റില്‍ ശക്തമായ സമ്മര്‍ദ്ദം കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്നുണ്ട്.


പണ്ട് കോണ്‍ഗ്രസുകാരനായ ഹരക് സിങ്ങ് അന്ന് കോണ്‍ഗ്രസ് മന്ത്രിസഭയെ താഴെ വീഴ്ത്തി ബിജെപിയില്‍ എത്തിയ നേതാവാണ്. അത്തരത്തിലുള്ള നീക്കം ഇനിയും ഗ്രൂപ്പുകളിക്ക് മിടുക്കനായ ഹരക് സിങ്ങിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായേക്കുമോ എന്ന ഭയമാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ക്കുള്ളത്.

ബിജെപിയില്‍ നിന്നും പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഹരക് സിങ്ങ് ഉറക്കെ പൊട്ടിക്കരഞ്ഞ് വാര്‍ത്ത സൃഷ്ടിച്ചിരുന്നു. തന്‍റെ ബന്ധുക്കള്‍ക്ക് നിയമസഭ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കാത്തതിന്  അമിത് ഷായെയും ജെ.പി. നദ്ദയെയും ഉള്‍പ്പെടെ കാണാന്‍ ഹരക് സിങ്ങ് ദല്‍ഹിക്ക് പോയിരുന്നു. ഇതാണ് ബിജെപി നേതാക്കളെ ചൊടിപ്പിച്ചത്. ഹരക് സിങ്ങ് റാവത്തിനെ മന്ത്രിസ്ഥാനത്ത് നിന്നും പുറത്താക്കിയതായി ബിജെപി മുഖ്യമന്ത്രി പുഷകര്‍ സിങ്ങ് ധമിയാണ്  പ്രഖ്യാപിച്ചത്. ശിക്ഷ അവിടെയും തീര്‍ന്നില്ല. ആറ് വര്‍ഷത്തേക്ക് ബിജെപി അംഗത്വം റദ്ദാക്കുകയും ചെയ്തു. ഇതോടെയാണ് ഹരക് സിങ്ങ് മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്.  

 

  comment

  LATEST NEWS


  പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്‍റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി


  പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്‍റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന്‍ പട്ടാളക്കാര്‍ കീഴടങ്ങി


  എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം


  തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം


  ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം


  മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്‍പര്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.