×
login
വീണ്ടും വന്‍ സ്വര്‍ണവേട്ട; മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്തിയ ഏഴു കിലോയിലധികം സ്വര്‍ണം പിടികൂടി; സംഘത്തില്‍ വനിതകളും

യാത്രക്കാരുടെ അസ്വഭാവികമായ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ സംഘത്തെ പരിശോധനയ്ക്ക് വിധേയരാക്കുകയായിരുന്നു.

ഹൈദരാബാദ് : രാജ്യത്ത് വീണ്ടും വന്‍ സ്വര്‍ണ വേട്ട. 3.6 കോടി രൂപ വിലമതിക്കുന്ന ഏഴ് കിലോയിലധികം സ്വര്‍ണവുമായി രണ്ട് സ്ത്രീകളടക്കം നാലു സുഡാന്‍ പൗരന്മാരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ദുബായില്‍ നിന്ന് ഹൈദരാബാദിലേക്ക് യാത്ര ചെയ്ത സംഘത്തില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

സ്വര്‍ണം കട്ടകളാക്കിയും പേസ്റ്റ് രൂപത്തിലാക്കിയും മലദ്വാരത്തിലൂടെ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. യാത്രക്കാരുടെ അസ്വഭാവികമായ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ സംഘത്തെ പരിശോധനയ്ക്ക് വിധേയരാക്കുകയായിരുന്നു. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണെന്ന് പോലീസ് വ്യക്തമാക്കി.


ഇതോടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്വര്‍ണം കടത്തുന്നതിനിടെ പിടിയിലായ സുഡാനി പൗരന്‍മാരുടെ എണ്ണം 5 ആയി. കഴിഞ്ഞ ചൊവ്വാഴ്ച സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നിടെയാണ് സുഡാനി പൗരയായ യുവതിയെ കസ്റ്റംസ് പിടികൂടിയത്. ഇവരില്‍ നിന്ന് 58.16 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. അടിവസ്ത്രത്തിലും ഹാന്‍ഡ് ബാഗിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

 

 

  comment

  LATEST NEWS


  ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


  ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


  മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.