×
login
പശ്ചിമബംഗാൾ ഗവർണറായി സി.വി ആനന്ദബോസ് അധികാരമേറ്റു; എം.കെ നാരായണനുശേഷം ഈ പദവിയിലെത്തുന്ന മലയാളി

സിവിൽ സർവീസിലെ പ്രവർത്തനം കരുത്താകും. സുഗമമായ ഭരണമാണ് ലക്ഷ്യം വെക്കുന്നതെന്നും ലക്ഷ്മണരേഖയിൽ നിന്ന് പ്രവർത്തിക്കുമെന്നും ആനന്ദബോസ് പറഞ്ഞു.

തിരുവനന്തപുരം: പശ്ചിമബംഗാൾ ഗവർണറായി മലയാളിയായ സി.വി ആനന്ദബോസ് സത്യപ്രതിജ്ഞ ചെയ്തു. കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മുൻ ഗവർണ്ണർ ഗോപാൽ കൃഷ്ണ ഗാന്ധി, അൽഫോൺസ് കണ്ണന്താനം ഉൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. ഗവർണറായിരുന്ന ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി ആയ ഒഴിവിലാണ് ആനന്ദബോസിന്റെ നിയമനം.  

ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന സി വി ആനന്ദബോസ് ചീഫ് സെക്രട്ടറി റാങ്കിലാണ് വിരമിച്ചത് . ചൊവ്വാഴ്ച രാവിലെയാണ് സി.വി ആനന്ദബോസ് കൊല്‍ക്കത്തയിലെത്തിയത്. 2010 മുതല്‍ 2014 വരെ ബംഗാള്‍ ഗവര്‍ണറായിരുന്ന എം.കെ നാരായണനുശേഷം ഈ പദവിയിലെത്തുന്ന മലയാളിയാണ് കോട്ടയം മാന്നാനം സ്വദേശിയായ ആനന്ദബോസ്.


സിവിൽ സർവീസിലെ പ്രവർത്തനം കരുത്താകും. സുഗമമായ ഭരണമാണ് ലക്ഷ്യം വെക്കുന്നതെന്നും ലക്ഷ്മണരേഖയിൽ നിന്ന് പ്രവർത്തിക്കുമെന്നും ആനന്ദബോസ് പറഞ്ഞു. ബംഗാളിലെ ജനങ്ങളോട്  ഗവര്‍ണര്‍ക്ക് ഒരു ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വത്തിന്റെ ഭാഗമായി ജനോപകാരപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ എവിടെയെങ്കിലും തടസ്സമുണ്ടെങ്കില്‍ അത് നീക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ നടപടികള്‍ സ്വീകരിക്കുമെന്ന് ആനന്ദബോസ് പറഞ്ഞു.  കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒന്നിച്ച് പരിശ്രമിച്ചാല്‍ മാത്രമെ ജനങ്ങള്‍ക്ക് ഉപകാരം ഉണ്ടാകൂ. കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയിലുള്ള കണ്ണിയായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

കോട്ടയം മാന്നാനത്തെ സ്വാതന്ത്ര്യസമരസേനാനി പി.കെ. വാസുദേവന്‍ നായരുടെയും സി. പദ്മാവതി അമ്മയുടെയും നാലാമത്തെ മകനാണ് സി.വി. ആനന്ദബോസ്. ജില്ലാ കളക്ടറായിരിക്കെ നിര്‍മിതി കേന്ദ്രം, ഡിടിപിസി, ധന്വന്തരി കേന്ദ്രം തുടങ്ങി ഇന്ത്യയൊട്ടാകെ 52 പുതിയ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും തുടങ്ങാന്‍ ആനന്ദബോസിന് കഴിഞ്ഞു.  

  comment

  LATEST NEWS


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്


  സന്ദീപാനന്ദഗിരിയുടെ കാര്‍ കത്തിച്ച കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി; മുഖ്യസാക്ഷി മൊഴി മാറ്റി, നിർബന്ധിച്ച് പറയിപ്പിച്ചതെന്ന് പ്രശാന്ത്


  ജന്മഭൂമി സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിന്റെ രണ്ടാം ഘട്ട പരീക്ഷ ഡിസംബര്‍ നാലിന്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.