×
login
അസാനി ചുഴലിക്കാറ്റ്‍ ഇന്ന് തീരം തൊടും, കനത്തമഴയ്ക്കും, കാറ്റിനും സാധ്യത.

ചുഴലിക്കാറ്റ് ആന്ധ്രപ്രദേശിലെ കാക്കിനഡ-വിശാഖപട്ടണം തീരത്തുനിന്ന് ഗതിമാറി ആന്ധ്രപ്രദേശിന്റെ വടക്ക് തീരത്തിനും ഒഡീഷാ തീരത്തിനും സമാന്തരമായി നീങ്ങും. വ്യാഴാഴ്ച്ചയോടെ ശക്തികുറഞ്ഞ് ന്യൂനമര്‍ദ്ദമായി മാറും.

തിരുവനന്തപുരം: അസാനി ചുഴലിക്കാറ്റ് ഇന്ന് തീരം തൊടുമെന്ന് ഐ.എം.ഡി അറിയിച്ചു. ആന്ധ്രപ്രദേശിലെ കാക്കിനഡയില്‍ കരയോട് ചേര്‍ന്ന് തീരംതൊടുമെന്നും,പിന്നീട് ദിശമാറി വിശാഖപട്ടണം തീരത്തേക്ക് പോകുമെന്നും മുന്നറിപ്പുണ്ട്.

കേരളത്തില്‍ 14വരെ മഴ തുടരുമെന്നും, ഇന്ന് കനത്ത മഴയ്ക്കും, കാറ്റിനും സാധ്യത ഉളളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.ചുഴലിക്കാറ്റ് ആന്ധ്രപ്രദേശിലെ കാക്കിനഡ-വിശാഖപട്ടണം തീരത്തുനിന്ന് ഗതിമാറി ആന്ധ്രപ്രദേശിന്റെ വടക്ക് തീരത്തിനും ഒഡീഷാ തീരത്തിനും സമാന്തരമായി നീങ്ങും.


വ്യാഴാഴ്ച്ചയോടെ ശക്തികുറഞ്ഞ് ന്യൂനമര്‍ദ്ദമായി മാറും.ഇന്ന് ആന്ധ്രയില്‍ കനത്ത മഴ തുടരുകയാണ്.ചുഴലിക്കാറ്റിനെ തുടര്‍ന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത ഉളളതിനാല്‍ ആന്ധ്ര, തെലുങ്കാന സംസഥാനങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കാക്കിനടയില്‍ തീരദേശ റോഡുകള്‍ താല്‍ക്കാലികമായി അടച്ചു.ഒഡീഷയിലും മഴമുന്നറിപ്പ് നല്‍കിയിട്ടുണ്ട്.കേരള കര്‍ണ്ണാടക തീരങ്ങളില്‍ മത്സ്യബന്ധനവും വിലക്കിട്ടുണ്ട്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.