×
login
കോണ്‍ഗ്രസ് സഖ്യകക്ഷി തൗഖീര്‍ റാസ‍ ഖാനെ ചോദ്യം ചെയ്ത് മരുമകള്‍; സ്ത്രീകളുടെ അവകാശം സംരക്ഷിക്കാന്‍ ബിജെപിയ്‌ക്കേ കഴിയൂ എന്ന് നിദ ഖാന്‍

ഉത്തര്‍പ്രദേശിയില്‍ കോണ്‍ഗ്രസിന്‍റെ സഖ്യകക്ഷിയായ ഇത്തിഹാദ്-ഇ-മില്ലാറ്റ് കൗണ്‍സില്‍ ദേശീയ പ്രസിഡന്‍റ് തൗഖീര്‍ റാസ ഖാനെ ചോദ്യം ചെയ്ത് മരുമകള്‍. സ്വന്തം കുടുംബത്തിന് വേണ്ടിപ്പോലും സമരം ചെയ്യാന്‍ സാധിക്കാത്ത വ്യക്തിയാണ് തൗഖീര്‍ റാസ ഖാനെന്ന് മരുമകള്‍ നിദ ഖാന്‍ പറഞ്ഞു.

ലഖ്‌നോ: ഉത്തര്‍പ്രദേശിയില്‍ കോണ്‍ഗ്രസിന്‍റെ സഖ്യകക്ഷിയായ ഇത്തിഹാദ്-ഇ-മില്ലാറ്റ് കൗണ്‍സില്‍ ദേശീയ പ്രസിഡന്‍റ് തൗഖീര്‍ റാസ ഖാനെ ചോദ്യം ചെയ്ത് മരുമകള്‍. സ്വന്തം കുടുംബത്തിന് വേണ്ടിപ്പോലും സമരം ചെയ്യാന്‍ സാധിക്കാത്ത വ്യക്തിയാണ് തൗഖീര്‍ റാസ ഖാനെന്ന് മരുമകള്‍ നിദ ഖാന്‍ പറഞ്ഞു.  

യഥാര്‍ത്ഥത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബിജെപിയ്ക്കേ സാധിക്കൂ എന്നും നിദ ഖാന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം തൗഖീര്‍ റാസ ഖാന്‍ ബത്‌ല ഹൗസില്‍ ഒളിച്ചിരുന്ന മുജാഹിദീന്‍ തീവ്രവാദികള്‍ തീവ്രവാദികളല്ലെന്നും അവര്‍ രക്തസാക്ഷികളാണെന്നും നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ബിജെപി ഇതിനെ അപലപിച്ചെങ്കിലും കോണ്‍ഗ്രസ് മൗനം പാലിക്കുകയായിരുന്നു. തന്‍റെ അമ്മാവനെ സഖ്യകക്ഷിയാക്കിയതിന് നിദ ഖാന്‍ കോണ്‍ഗ്രസിനെയും കഠിനമായി വിമര്‍ശിച്ചു. മോദി സര്‍ക്കാര്‍ പാസാക്കിയ മുത്തലാഖ് ബില്ലിനെ സ്വാഗതം ചെയ്ത പ്രവര്‍ത്തകയാണ് നിദ ഖാന്‍. സ്ത്രീകളെ സംരക്ഷിക്കുമെന്ന പ്രിയങ്ക ഗാന്ധിയുടെ വാദം വെറും തെരഞ്ഞെടുപ്പ് തന്ത്രമാണെന്നും സ്ത്രീകളെ സംരക്ഷിക്കാന്‍ ബിജെപിയ്ക്കേ കഴിയൂ എന്നും നിദാ ഖാന്‍ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ സ്ത്രീകളോട് യാതൊരു ബഹുമാനവുമില്ലാത്ത വ്യക്തിയാണ് തന്‍റെ അമ്മാവനായ തൗഖീര്‍ റാസ ഖാനെന്നും നിദാ ഖാന്‍ പറഞ്ഞു.  

സ്ത്രീകളുടെ അവകാശത്തെക്കുറിച്ചും സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന തൗഖീര്‍ റാസ ഖാന്‍ പക്ഷെ സ്വന്തം വീട്ടില്‍ സ്ത്രീകള്‍ക്കുള്ള നീതി നടപ്പാക്കാത്ത വ്യക്തിയാണെന്നും നിദ ഖാന്‍ പറഞ്ഞു.  


2008ല്‍ ദല്‍ഹിയില്‍  30 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനപരമ്പര നടന്ന് ഒരാഴ്ച കഴിഞ്ഞാണ് ദല്‍ഹിയിലെ ബത്‌ല ഹൗസില്‍  തീവ്രവാദികളും പൊലീസുകാരും ഏറ്റുമുട്ടിയത്. കരോള്‍ ബാഗ്, കൊണോട്ട് പ്ലേസ്, ഗ്രേറ്റര്‍ കൈലാഷ്, ഇന്ത്യ ഗേറ്റ് എന്നിവിടങ്ങളില്‍ ആണ് അന്ന് ബോംബ് സ്‌ഫോടനങ്ങള്‍ നടന്നത്.  

എല്‍-18 ബത്‌ല ഹൗസില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായി ദല്‍ഹി പൊലീസിന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയതിനെ തുടര്‍ന്നാണ് പൊലീസ് സംഘം അവരെ പിടികൂടാന്‍ പോയത്. ഏറ്റുമുട്ടലില്‍ തീവ്രവാദികളായ അതിഫ് അമിനും മൊഹമ്മദ് സാജിദും കൊല്ലപ്പെട്ടു. ദല്‍ഹി പൊലീസ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ ചന്ദ് ശര്‍മ്മ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഇതില്‍ മൂന്ന് തീവ്രവാദികളായ ആരിസ് ഖാനും ഷഹ്‌സാദും ജുനൈദും രക്ഷപ്പെട്ടു. ഇന്ത്യന്‍ മുജാഹിദീന്‍റെ മറ്റൊരു പോരാളി മുഹമ്മദ് സൈഫ് പൊലീസിന് കീഴടങ്ങി. പിന്നീട് 2010 ജനവരിയില്‍ ഷഹ്‌സാദിനെ ഉത്തര്‍പ്രദേശിലെ അസംഗറില്‍ നിന്നും പിടിച്ചു. 2018ല്‍ ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയായ ബന്‍ബാസയില്‍ നിന്നാണ് ആരിസ് ഖാനെ പിടികൂടിയത്. മൂന്നാമന്‍ ജുനൈദിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.  

ബത്‌ല ഹൗസില്‍ ഒളിച്ചുതാമസിച്ച മുജാഹിദ്ദീന്‍ തീവ്രവാദികള്‍ തീവ്രവാദികളല്ല രക്തസാക്ഷികളാണെന്നാണ് തൗഖീര്‍ റാസാഖാന്‍ പ്രസ്താവിച്ചിരിക്കുന്നത്. ഇതിനിടെയാണ് തൗഖീര്‍ റാസാ ഖാനെ തള്ളി മരുമകള്‍ നിദ ഖാന്‍ രംഗത്തെത്തിയിരിക്കുന്നത്. നിദാഖാന്‍റെ രംഗപ്രവേശം ബിജെപിയ്ക്ക് മുസ്ലിം സമുദായത്തിന്‍റെ പിന്തുണ നേടിക്കൊടുത്തിരിക്കുകയാണ്. 

  comment

  LATEST NEWS


  ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണം; അനന്തമായി നീട്ടരുതെന്ന് കേരളത്തോട് സുപ്രീംകോടതി; നിയമന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം


  ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


  ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.