×
login
കുരിശ് തകര്‍ത്ത വില്ലന്‍ ദാവൂദ്‍ ഇബ്രാഹിം അന്‍സാരി; കോണ്‍ഗ്രസും മോദി വിരുദ്ധരും കുറ്റവാളിയാക്കിയത് ബിജെപിയെ

മുംബൈയിലെ മഹിംസിലെ സെന്‍റ് മൈക്കേല്‍ പള്ളി സെമിത്തേരിയിലെ 18 കുരിശുകും കല്ലറകളും മറ്റും നശിപ്പിച്ചത് 22 കാരനായ ദാവൂദ് ഇബ്രാഹിം മുഹമ്മദ് യാക്കൂബ് അന്‍സാരി . പക്ഷെ കോണ്‍ഗ്രസ് നേതാവും മറ്റ് ഹിന്ദു വിരുദ്ധ ലോബിയും കുറ്റപ്പെടുത്തിയത് ബിജെപിയെ.

മുംബൈയിലെ മഹിംസിലെ സെന്‍റ് മൈക്കേല്‍ പള്ളി സെമിത്തേരിയിലെ കുരിശുകള്‍ തകര്‍ത്ത ദാവൂദ് ഇബ്രാഹിം മുഹമ്മദ് യാക്കൂബ് അന്‍സാരി (വലത്ത്)

മുംബൈ: മുംബൈയിലെ മഹിംസിലെ സെന്‍റ് മൈക്കേല്‍ പള്ളി സെമിത്തേരിയിലെ 18 കുരിശുകും കല്ലറകളും മറ്റും നശിപ്പിച്ചത്  22 കാരനായ ദാവൂദ് ഇബ്രാഹിം മുഹമ്മദ് യാക്കൂബ് അന്‍സാരി . പക്ഷെ കോണ്‍ഗ്രസ് നേതാവും മറ്റ് ഹിന്ദു വിരുദ്ധ ലോബിയും കുറ്റപ്പെടുത്തിയത് ബിജെപിയെ.  

ജനവരി ഏഴിന് പുലര്‍ച്ചെയാണ് ഈ സംഭവം നടന്നത്. 400 വര്‍ഷം പഴക്കമുള്ള പള്ളി സെമിത്തേരിയിലെ 18 ശവക്കല്ലറകളും അത്ര തന്നെ കുരിശുകളും മറ്റ് നിര്‍മ്മാണങ്ങളും നശിപ്പിക്കപ്പെട്ടിരുന്നു. സെമിത്തേരിയിലെ സിസിടിവി ദൃശ്യങ്ങള്‍ നോക്കിയാണ് അക്രമി അന്‍സാരിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. എല്ലാം നശിപ്പിച്ചതിന് ശേഷം അന്‍സാരി ഇരുന്ന് പ്രാര്‍ത്ഥിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്താണ് അന്‍സാരിയുടെ ഗൂഡോദ്ദേശ്യമെന്നത് കണ്ടെത്താന്‍ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ലോക്കല്‍ കോടതിയില്‍ ഹാജരാക്കിയ അന്‍സാരിയെ റിമാന്‍റ് ചെയ്തിരിക്കുകയാണ്.  

ഇത് മതം കൂടി ഉള്‍പ്പെടുന്ന ഗൗരവമുള്ള വിഷയമായതിനാല്‍ ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ചതിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താവൂ എന്ന് ഡിസിപി പാട്ടീല്‍ പറഞ്ഞു.  

നവി മുംബൈയില്‍ അമ്മാവന്‍റെ കടയില്‍ ജോലിചെയ്യാന്‍ എത്തിയ  കലംബോലി സ്വദേശിയായ അന്‍സാരി. സെന്‍റ് മൈക്കേല്‍ പള്ളി സെമിത്തേരി നില്‍ക്കുന്ന മാഹിമില്‍ രാവിലെ ആറ് മണിക്കാണ് ഒരു ലോക്കല്‍ തീവണ്ടി പിടിച്ച് എത്തിയത്. പള്ളി സെമിത്തേരിയുടെ വാച്ച് മാന്‍ അന്‍സാരിയെ കണ്ടെത്തി പിടികൂടുകയും ചെയ്തു. മാര്‍ബിള്‍ മോഷ്ടിക്കാന്‍ വന്നതാണെന്ന് കരുതി അന്‍സാരിയുടെ ഫോട്ടോ എടുത്ത ശേഷം ഓടിച്ച് വിടുകയായിരുന്നു. പിന്നീട് സെമിത്തേരി പരിശോധിച്ചപ്പോഴാണ് നിരവധി ശവക്കല്ലറകളും കുരിശുകളും നശിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. അതിനും മുന്‍പേ തന്നെ അന്‍സാരി കുരിശുകളും ശവക്കല്ലറകളും നശിപ്പിച്ചിരുന്നു.  


എന്തിനാണ് അന്‍സാരി പള്ളിയിലെ കുരിശുകളും മറ്റും നശിപ്പിച്ചതെന്ന് ഇനിയും വ്യക്തമാകേണ്ടിയിരിക്കുന്നു എന്ന് ഡപ്യൂട്ടി കമ്മീഷണര്‍ മനോജ് പാട്ടില്‍ പറഞ്ഞു. കലംബോലിയില്‍ വെച്ചാണ് അന്‍സാരിയെ അറസ്റ്റ് ചെയ്തത്.  

ഇതിനിടെ സമൂഹമാധ്യമങ്ങളില്‍ കുരിശ് നശിപ്പിച്ചത് ബിജെപിക്കാരാണെന്ന് പ്രചരിപ്പിച്ചുകൊണ്ട് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. "ബിജെപി മഹാരാഷ്ട്രയില്‍ അവരുടെ കളി തുടങ്ങിയിരിക്കുന്നു" എന്നാണ് ഗാന്ധി എന്ന ഒരാള്‍  ട്വിറ്ററില്‍ കുറിച്ചത്.  

ചുംബ വുംബ എന്ന വ്യക്തി ട്വിറ്ററില്‍ കുറിച്ചതിങ്ങിനെ: "മഹാരാഷ്ട്ര സര്‍ക്കാര്‍ അനുവദിച്ച തീവ്രവാദമാണിത്...ഈ രാജ്യം രക്ഷപ്പെടണമെങ്കില്‍ ഈ സര്‍ക്കാരിനെ തൂത്തെറിയാന്‍ ഹിന്ദുക്കളും കൈകോര‍്ക്കണം".. ഏതാണ്ട് മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരാണ് ഇതിന് പിന്നില്‍ എന്ന നിലയിലായിരുന്നു സൂചനകള്‍.  

കോണ്‍ഗ്രസ് നേതാവ് നെറ്റ ഡി സൂസ കുറിച്ചിരിക്കുന്നത് നോക്കുക.

"മാഹിമിലെ സെന്‍റ് മൈക്കേള്‍സ് പള്ളി എല്ലാ മതത്തിലും പെട്ട നിരവധി പേര്‍ക്ക് ഭക്തിയുടെ ഇടമാണ്. മത സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ചെയ്ത ഭീരുത്വം നിറഞ്ഞപ്രവൃത്തിയാണ് കുരിശ് നശിപ്പിക്കല്‍.." നെറ്റ ഡി സൂസയും ബിജെപി സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയായിരുന്നു. 

    comment

    LATEST NEWS


    സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


    ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


    ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


    നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


    ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


    'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.