login
കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താഴ്ന്നു; മെയ് 17 വരെ ലോക്ഡൗണ്‍‍ നീട്ടി ഉത്തര്‍പ്രദേശും ദല്‍ഹിയും, പൊതുഗതാഗത സൗകര്യങ്ങള്‍ക്ക് നിയന്ത്രണം

മെയ് 10ന് അവസാനിക്കേണ്ട ലോക്ഡൗണ്‍ 17 വരെ നീട്ടുകയാണെന്നാണ് ഇരു സംസ്ഥാനങ്ങളും അറിയിച്ചിരിക്കുന്നത്.

ന്യൂദല്‍ഹി : ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു. അടച്ചിടുന്നത് തുടരുമെന്ന് ഉത്തര്‍ പ്രദേശ് ദല്‍ഹി മുഖ്യമന്ത്രിമാര്‍. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രോഗവ്യാപനം കുറഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ജാഗ്രത ഇനിയും പുലര്‍ത്തേണ്ടതുണ്ട്. അതിനാല്‍ മെയ് 10ന് അവസാനിക്കേണ്ട ലോക്ഡൗണ്‍ 17 വരെ നീട്ടുകയാണെന്നാണ് ഇരു സംസ്ഥാനങ്ങളും അറിയിച്ചിരിക്കുന്നത്.  

കോവിഡ് രണ്ടാം തരംഗത്തില്‍ സംസ്ഥാനത്ത് രോഗവ്യാപനം കൂടുതല്‍ കടുത്തതോടെ ഒരാഴ്ചത്തേയ്ക്കാണ് ദല്‍ഹിയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്. ലോക്ഡൗണ്‍ തുടങ്ങിയ ശേഷം ദല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തില്‍ നിന്ന് 23  ആയി കുറഞ്ഞിട്ടുണ്ട്. ഈ സാഹര്യത്തില്‍ 17ന് വൈകിട്ട് അഞ്ച് വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും അരവിന്ദ് കേജ്‌രിവാള്‍ അറിയിച്ചു.

മെട്രോ അടക്കമുള്ള പൊതു സര്‍വീസുകള്‍ ഈ സമയത്ത് ഉണ്ടായിരിക്കുന്നില്ല. ഏപ്രില്‍ മധ്യത്തോടെ രോഗബാധിതരുടെ എണ്ണം ഉയര്‍ന്നതോടെയാണ് സംസ്ഥാനം അടച്ചിടലിലേക്ക് നീങ്ങിയത്.  

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ താത്കാലിക കര്‍ഫ്യൂ ഈ മാസം 17 വരെ നീട്ടിയതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അറിയിച്ചു. രോഗവ്യാപനത്തെ പ്രതിരോധിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരുമെന്ന് യുപി അഡീഷണല്‍ ചീഫ് സെക്രട്ടറി നവനീത് സെഹ്ഗാള്‍ അറിയിച്ചു.

 

  comment

  LATEST NEWS


  ഒടുവില്‍ ട്വിറ്റര്‍ വഴങ്ങുന്നു; മുസ്ലിം വൃദ്ധന്‍റെ വ്യാജവീഡിയോ കേസില്‍ യുപി പൊലീസിന്‍റെ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ട്വിറ്റര്‍ ഇന്ത്യ എംഡി


  ചിന്തകള്‍ക്ക് യോഗ കരുത്തേകുമ്പോള്‍ വിഷാദചിന്തകള്‍ക്ക് നമ്മെ തകര്‍ക്കാനാവില്ലെന്ന് മോദി; യുഎന്നുമായി ചേര്‍ന്ന് ഇന്ത്യ യോഗ ആപ് പുറത്തിറക്കുന്നു


  കൊവിഡ് വ്യാപനം കുറയുന്നു: ഇന്ത്യക്കാര്‍ക്ക് വിസ അനുവദിച്ച്‌ വിവിധ രാജ്യങ്ങൾ, ടൂറിസ്റ്റ് വിസയിൽ റഷ്യയിലും ഈജിപ്തിലും ഇന്ത്യാക്കാർക്ക് പ്രവേശിക്കാം


  കിരണിന് സ്ത്രീധനമായി നല്‍കിയത് പന്ത്രണ്ടര ലക്ഷത്തിന്റെ കാര്‍; വിസ്മയയെ മര്‍ദിച്ചത് തന്റെ സ്റ്റാറ്റസിനു പറ്റിയ കൂടിയ കാര്‍ വേണമെന്ന് ആവശ്യപ്പെട്ട്


  പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പി.സി. ജോര്‍ജ്; കേരളം ഭരിക്കുന്നത് നാലംഗസംഘം


  മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


  രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


  യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.