×
login
ദല്‍ഹിയില്‍ ഹിന്ദുവിരുദ്ധ കലാപത്തില്‍ തോക്കുചൂണ്ടിയ ഷാരൂഖ് പരോളിലിറങ്ങിയപ്പോള്‍ വമ്പന്‍ സ്വീകരണം (വീഡിയോ)

ദല്‍ഹി നടന്ന ഹിന്ദു വിരുദ്ധ കലാപത്തില്‍ പൊലീസിന് നേരെ തോക്കുചൂണ്ടിയ ഷാരൂഖ് പഠാന്‍ എന്ന യുവാവ് പരോളിലിറങ്ങി. ഇയാള്‍ക്ക് വന്‍ സ്വീകരണമാണ് വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയത്.

ന്യൂദല്‍ഹി: ദല്‍ഹി നടന്ന ഹിന്ദു വിരുദ്ധ കലാപത്തില്‍ പൊലീസിന് നേരെ തോക്കുചൂണ്ടിയ ഷാരൂഖ് പഠാന്‍ എന്ന യുവാവ് പരോളിലിറങ്ങി. ഇയാള്‍ക്ക് വന്‍ സ്വീകരണമാണ് വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയത്.  

പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തെ തുടര്‍ന്ന് ദല്‍ഹിയില്‍ നടന്ന കലാപത്തിലാണ് പൊലീസുകാരനെതിരെ ഷാരൂഖ് പഠാന്‍ തോക്ക് ചൂണ്ടിയത്. ദീപക് ദഹിയ എന്ന നിരായുധനായ പൊലീസുകാരന് നേരെ ഈ യൂവാവ് വെടിയുതിര്‍ക്കുകയും ചെയ്തു. അന്ന് ഇയാളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.  

പരോളിലിറങ്ങിയ ഷാരൂഖ് പഠാന് നല്‍കുന്ന സ്വീകരണത്തിന്‍റെ വീഡിയോ:


65 വയസ്സായ പിതാവിനെ കാണാനാണ് നാല് മണിക്കൂര്‍ നേരത്തേക്ക് പരോള്‍ അനുവദിച്ചത്. ഷാരൂഖിനെ ഒരു താരപരിവേഷത്തോടെയാണ് ആളുകള്‍ സ്വീകരിച്ചത്. വഴി നീളെ മുദ്രാവാക്യം വിളിച്ച് അണികള്‍ സ്വീകരണം നല്‍കി. ഇതിന്‍റെ വീഡിയോ വൈറലായി പ്രചരിക്കുകയാണ്. പ്രാദേശിക മുസ്ലിം ഗ്രൂപ്പുകളായിരുന്നു സ്വീകരണം ഒരുക്കിയതിന് പിന്നില്‍.  

പിതാവിന് ശസ്ത്രക്രിയ നടന്നതിനാല്‍ മാനുഷിക പരിഗണന വെച്ചാണ് കോടതി ജാമ്യം നല്‍കിയത്. ജാമ്യത്തില്‍ പോകുമ്പോള്‍ പിതാവിനെ മാത്രമേ കാണാവൂ എന്ന് പ്രത്യേകം കോടതി പറഞ്ഞിരുന്നെങ്കിലും ഷാരൂഖ് സ്വീകരണങ്ങളില്‍ പങ്കെടുത്തു.  

സ്വീകരണം നല്‍കുന്ന ജനങ്ങള്‍ തിക്കിത്തിരക്കുന്നതും ദല്‍ഹി പൊലീസ് അവരെ നിയന്ത്രിക്കാന്‍ പാടുപെടുന്നതും ഷാരൂഖ് സന്തോഷത്തോടെ നോക്കിക്കാണുന്നുണ്ടായിരുന്നു.  

ഇടവഴികളില്‍ പോലും ആളുകള്‍ തിങ്ങിനിറഞ്ഞിരുന്നു. പൗരത്വഭേദഗതി ബില്ലിനെതിരെ സമരം ചെയ്യവേ പൊലീസുകാരുമായി ഏറ്റുമുട്ടലുണ്ടായി. ആയുധങ്ങളില്ലാതെ നില്‍ക്കുന്ന പൊലീസുകാരനെതിരായാണ് ഷാരൂഖ് തോക്ക് ചൂണ്ടിയത്. മൂന്ന് തവണ വെടിവെച്ചതായി പൊലീസ് പറയുന്നു. 2020 മാര്‍ച്ചിലാണ് ഉത്തര്‍പ്രദേശിലെ ശ്യാമിലി ജില്ലയില്‍ നിന്നും ദല്‍ ഹി പൊലീസ് ഇയാളെ പൊക്കിയത്. 

  comment

  LATEST NEWS


  ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കേരളത്തിലെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കാലവര്‍ഷത്തില്‍ 33 ശതമാനം കുറവെന്ന് റിപ്പോര്‍ട്ട്


  കേരളത്തിലെ റോഡില്‍ ഒരു വര്‍ഷം പൊലിഞ്ഞത് 3802 ജീവനുകള്‍; സ്വകാര്യ വാഹനങ്ങള്‍ ഉണ്ടാക്കിയത് 35,476 അപകടങ്ങള്‍


  കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന്‍ വാത്സല്യ; പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍


  ചരിത്ര നേട്ടത്തിനരികെ ഭാരതം; 198.33 കോടി പിന്നിട്ടു കോവിഡ് പ്രതിരോധ കുത്തിവയ്പുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.52% ആയി


  ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം


  ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്‍: ഒഴിവുകള്‍ 22

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.