×
login
708 കിലോമീറ്റര്‍ വെറും 7.45 മണിക്കൂറില്‍ ഓടിയെത്തും; ദല്‍ഹി-ഭോപ്പാല്‍‍ വന്ദേഭാരത് എക്സ്പ്രസ് നാളെ മുതല്‍

11-ാമത് വന്ദേഭാരത് എക്സ്പ്രസാണിത്. ഇത് 708 കിലോമീറ്റര്‍ വെറും 7.45 മണിക്കൂറില്‍ ഓടിയെത്തും.

ന്യൂദല്‍ഹി: ദല്‍ഹി-ഭോപ്പാല്‍ വന്ദേഭാരത് നാളെ തുടങ്ങും. ഭോപ്പാലിലെ റാണി കമലാപതി റെയില്‍വേ സ്റ്റേഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യും. 11-ാമത് വന്ദേഭാരത് എക്സ്പ്രസാണിത്. ഇത് 708 കിലോമീറ്റര്‍ വെറും 7.45 മണിക്കൂറില്‍ ഓടിയെത്തും.

പുതിയ വന്ദേഭാരത് എക്സ്പ്രസുകളില്‍ അത്യാധുനിക സൗകര്യങ്ങളുണ്ട്. മധ്യപ്രദേശിലെ നാലാമത്തെ വന്ദേഭാരത് ട്രെയിനാണിത്. ദല്‍ഹി-ജയ്പൂര്‍ വന്ദേഭാരത് എക്സ്പ്രസ് ഉടന്‍ തുടങ്ങുമെന്നും അടുത്ത മാസം ദക്ഷിണ റെയില്‍വേയിലെ രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസ് ആരംഭിക്കുമെന്നും റെയില്‍വേ അറിയിച്ചു. 2022-23 സാമ്പത്തിക വര്‍ഷം 35 വന്ദേഭാരത് ട്രെയിനുകളാണ് ഓടിത്തുടങ്ങുക.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.