×
login
മുഹമ്മദ് സുബൈറിന് പാകിസ്ഥാനില്‍ നിന്നും സിറിയയില്‍ നിന്നും സംഭാവനകള്‍ എത്തിയിരുന്നുവെന്ന് ദല്‍ഹി പൊലീസ്; 14 ദിവസം കൂടി റിമാന്‍റില്‍

നൂപുര്‍ ശര്‍മ്മയെ പ്രവാചക നിന്ദ എന്ന ആരോപണത്തില്‍ കുടുക്കിയ ഓള്‍ട്ട് ന്യൂസിന്‍റെ സ്ഥാപകന്‍ കൂടിയായ പത്രപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിന് വിദേശരാജ്യങ്ങളില്‍ നിന്നും വിദേശ നാണ്യ വിനിമയച്ചട്ടം(എഫ് സിആര്‍എ) ലംഘിച്ച് സംഭാവനകള്‍ എത്തിയരുന്നതായി റിപ്പോര്‍ട്ട്. മുഹമ്മദ് സുബൈറിന് ജാമ്യം നല്‍കുന്നതുമായി ബന്ധപ്പെട്ട് കോടതിയില്‍ വാദം കേള്‍ക്കുമ്പോഴാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഈ വിവരം പുറത്തുവിട്ടത്.

ന്യൂദല്‍ഹി: നൂപുര്‍ ശര്‍മ്മയെ പ്രവാചക നിന്ദ എന്ന ആരോപണത്തില്‍ കുടുക്കിയ ഓള്‍ട്ട് ന്യൂസിന്‍റെ സ്ഥാപകന്‍ കൂടിയായ പത്രപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിന് വിദേശരാജ്യങ്ങളില്‍ നിന്നും വിദേശ നാണ്യ വിനിമയച്ചട്ടം(എഫ് സിആര്‍എ) ലംഘിച്ച് സംഭാവനകള്‍ എത്തിയരുന്നതായി ദല്‍ഹി പൊലീസ്.  മുഹമ്മദ് സുബൈറിന് ജാമ്യം നല്‍കുന്നതുമായി ബന്ധപ്പെട്ട് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ വാദം കേള്‍ക്കുമ്പോഴാണ്  ദല്‍ഹി പൊലീസിന് വേണ്ടി വാദിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ ഈ വിവരം പുറത്തുവിട്ടത്. ഇതോടെ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷിക്കാന്‍ എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റും കേസിന്‍റെ ഭാഗമായി എത്തിയേക്കും.  

"പ്രവ്ദ മീഡിയ എന്ന കമ്പനിയുടെ ഡയറ്കടര്‍ എന്ന നിലയിലാണ് സുബൈറിന് പാകിസ്ഥാനില്‍ നിന്നും സിറിയയില്‍ നിന്നും  പണം വന്നത്. ഇതിനുപുറമെ സിംഗപ്പൂര്‍, യുഎഇ, റിയാദ് എന്നിവിടങ്ങളില്‍ നിന്നും പണം വന്നിരുന്നു.വിവിധ ഇടപാടുകളിലൂടെ രണ്ട് ലക്ഷത്തിന് മുകളിലുള്ള തുക ഇന്ത്യയിലേക്കെത്തുമ്പോഴൊക്കെ  വിദേശ മൊബൈല്‍ നമ്പറും വിദേശ ഐപി വിലാസവുമാണ് ഉപയോഗിച്ചിരിക്കുന്നത്.  "- പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ കോടതിയില്‍ വാദിച്ചു. ഇതില്‍ ആദായിനകുതി ലംഘനമുണ്ടായിട്ടുണ്ടോ എന്ന കാര്യവും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു.  റേസര്‍ പേ എന്ന പേമെന്‍റ് ഗേറ്റ് വേ വഴിയാണ് പണം വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് റേസര്‍ പേ കമ്പനിയുടെ റിപ്പോര്‍ട്ടും ദല്‍ഹി പൊലീസ് ഹാജരാക്കി. 

വിദേശ മൊബൈല്‍ നമ്പറും വിദേശ ഐപി വിലാസവും ഉപയോഗിച്ച് നടന്ന ഇടപാടുകളില്‍ ബാങ്കോക്ക്, ആസ്ത്രേല്യ, മനാമ, നോര്‍ത്ത് ഹോളണ്ട്, സിംഗപ്പൂര്‍, വിക്ടോറിയ, ന്യൂയോര്‍ക്ക്, ഇംഗ്ലണ്ട്, റിയാദ് റിജിയണ്‍, ഷാര്‍ജ, സ്റ്റോക്ക് ഹോം, അബുദാബി, വാഷിംഗ്ടണ്‍, കന്‍സാസ്, ന്യൂ ജേഴ്സി, ഒന്‍റാറിയോ, കാലിഫോര്‍ണിയ, ടെക്സാസ്, ലോവര്‍ സാക്സൊണി, ബേണ്‍, ദുബായ്, സ്കോട്ട് ലാന്‍റ് എന്നീ നഗരങ്ങളില്‍ നിന്നും പണം വന്നിട്ടുള്ളതെന്ന് ദല്‍ഹി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 


ഇതോടെ 14 ദിവസം കൂടി സുബൈറിനെ കസ്റ്റഡിയില്‍ വെയ്ക്കാന്‍ ദല്‍ഹിയിലെ പട്യാല ഹൗസ് കോടതി ഉത്തരവായി.  

ദല്‍ഹി പൊലീസ് ഇന്ത്യന്‍ ശിക്ഷാനിമയത്തിലെ 120 ബി( ക്രിമനല്‍ ഗൂഢാലോചന), 201 (തെളിവ് നശിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് നേരത്തെ കേസ് ചുമത്തിയിരുന്നത്. ഇപ്പോള്‍ വിദേശ നാണ്യ വിനിമയച്ചട്ടത്തിലെ(എഫ് സിആര്‍എ) 35ാം അനുച്ഛേദത്തിന്‍റെ ലംഘനത്തിനും 33-കാരനായ സുബൈറിനെതിരെ കേസെടുത്തു. 2018ല്‍ ഹിന്ദു ദൈവങ്ങള്‍ക്കും ദേവതകള്‍ക്കും എതിരെ നടത്തിയ ഒരു ട്വീറ്റിന്‍റെ പേരില്‍ സുബൈറിനെ ജൂണ്‍ 27നാണ് അറസ്റ്റ് ചെയ്തത്. ഈ ട്വീറ്റും ഈ ട്വീറ്റ് ചെയ്ത ട്വിറ്റര്‍ അക്കൗണ്ടും സുബൈര്‍ പിന്നീട് നീക്കം ചെയ്തത് തെളിവ് നശിപ്പിക്കലായും ദല്‍ഹി പൊലീസ് കണക്കാക്കുന്നു. ഇതിന്‍റെ ഭാഗമായാണ് 201 വകുപ്പ് പ്രകാരം കേസെടുത്തത്.  

സുബൈറിന്‍റെ ബെംഗളൂരിവിലെ വീട്ടില്‍ നിന്നും ഒരു ലാപ് ടോപും ഹാര്‍ഡ് ഡിസ്കും പൊലീസ് കണ്ടെടുത്തു. നൂപുര്‍ ശര്‍മ്മ പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ച് അവര്‍ ടൈംസ് നൗ ചാനലില്‍ നടത്തിയ ചര്‍ച്ചയില്‍ നിന്നും മൂന്ന് മിനിറ്റ് നീളുന്ന ഭാഗം മാത്രം വെട്ടിയെടുത്ത് പ്രചരിപ്പിച്ചത് മുഹമ്മദ് സുബൈറാണ്. ഇതിന്‍റെ പേരിലാണ് നൂപുര്‍ ശര്‍മ്മയ്ക്കെതിരെ വിമര്‍ശനവും ഇന്ത്യയുടെ പല ഭാഗങ്ങളിലും പ്രവാചകനിന്ദയുടെ പേരില്‍ കലാപവും ഉണ്ടായത്. 

  comment

  LATEST NEWS


  വോട്ടര്‍ പട്ടികയുടെ ആധാര്‍ലിങ്കിങ് വേണ്ടെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി; നടപടി കള്ളവോട്ട് തടയാന്‍; ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍


  അഴിമതികളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം; പ്രതിപക്ഷ നേതാവിന്റെ നിലപാട് പിണറായി സര്‍ക്കാരിലെ മന്ത്രിയെപ്പോലെയെന്ന് കെ.സുരേന്ദ്രന്‍


  സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റു; ആരോഗ്യനില ഗുരുതരം


  ശബരി ആശ്രമം സൃഷ്ടിച്ച വിപ്ലവം


  മൂന്ന് വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട് 57 പേര്‍; ആനകളുടെ കണക്കില്‍ വ്യക്തതയില്ലാതെ വനം വകുപ്പ്; നാട്ടാനകളും സംസ്ഥാനത്ത് കുറയുന്നു


  1.5 ലക്ഷം ഓഫീസുകള്‍, 4.2 ലക്ഷം ജീവനക്കാര്‍; പത്തു ദിവസം കൊണ്ട് വിറ്റഴിച്ചത് ഒരു കോടി ദേശീയ പതാകകള്‍; മാതൃകയായി തപാല്‍ വകുപ്പ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.