×
login
കശ്മീരിലെ ഇസ്ലാം വാദികളെ തുറന്നുകാട്ടി; ജേണലിസ്റ്റ് ആരതിയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി; നിയമയുദ്ധത്തില്‍ ആരതിക്ക് നീതി; ട്വിറ്ററിന് നോട്ടീസ്

കശ്മീരിലെ ഇസ്ലാം വാദികളെ തുറന്നുകാട്ടിയതിന് പത്രപ്രവര്‍ത്തകയായ ആരതി ടിക്കൂവിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് ലോക്ക് ചെയ്തു. കശമീരിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സ്വതന്ത്രമായ അഭിപ്രായം പ്രകടിപ്പിച്ചതിന് തന്‍റെ കസിന്‍ സഹോദരന് ഇസ്ലാം വാദികള്‍ തുടര്‍ച്ചയായി വധഭീഷണി അയയ്ക്കുന്നുവെന്ന കാര്യമാണ് ആരതി ടിക്കൂ ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്.

ന്യൂദല്‍ഹി: കശ്മീരിലെ ഇസ്ലാം വാദികളെ തുറന്നുകാട്ടിയതിന് പത്രപ്രവര്‍ത്തകയായ ആരതി ടിക്കൂവിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് ലോക്ക് ചെയ്തു. കശമീരിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സ്വതന്ത്രമായ അഭിപ്രായം പ്രകടിപ്പിച്ചതിന് തന്‍റെ കസിന്‍ സഹോദരന് ഇസ്ലാം വാദികള്‍ തുടര്‍ച്ചയായി വധഭീഷണി അയയ്ക്കുന്നുവെന്ന കാര്യമാണ് ആരതി ടിക്കൂ ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്.

ഇതോടെ ട്വിറ്റര്‍ ആരതി ടിക്കൂവിന്‍റെ ട്വിറ്റര്‍ പേജ് താഴിട്ടു പൂട്ടുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ആരതി ടിക്കൂ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ കേന്ദ്രസര്‍ക്കാരിന്‍റെ വിശദീകരണവും അക്കൗണ്ട് പൂട്ടിയതിന് ട്വിറ്ററിനോട് വിശദീകരണവും തേടിയിരിക്കുകയാണ് കോടതി. ജസ്റ്റിസ് രേഖാ പിള്ളയാണ് ചൊവ്വാഴ്ച കേസില്‍ വിധി പറഞ്ഞത്. ദി ന്യൂ ഇന്ത്യന്‍ എന്ന വാര്‍ത്താ പോര്‍ട്ടലിന്‍റെ സ്ഥാപക കൂടിയായ  ആരതി ടിക്കൂ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ദല്‍ഹിയില്‍ പത്രപ്രവര്‍ത്തകയാണ്.  

കേസില്‍ മൂന്നാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം  നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 2021 ഡിസംബര്‍ 14ന് ആരതിയുടെ കസിന്‍ സഹോദരനായ സാഹില്‍ ഒരു ട്വിറ്റര്‍ സ്‌പേസ് ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഇതില്‍ 'ഇന്ത്യന്‍ ഏജന്‍റ്' എന്ന് വിളിച്ചാണ് പലരും സാഹിലിനെ പരിഹസരിച്ചിരുന്നത്. മറ്റ് ഒരു പാട് ആരോപണങ്ങളും സാഹിലിന് എതിരെ ചര്‍ച്ചയില്‍ ഉയര്‍ന്നിരുന്നു.  

ഉടനെ ആരതി ട്വിറ്ററില്‍ പോസ്‌റ്റിട്ടു: 'ശ്രീഗനറില്‍ ജീവിക്കുന്ന എന്‍റെ സഹോദരനെ ക്ശ്മീര്‍ ഇന്ത്യയില്‍ ജീവിക്കുന്ന ജീഹാദി ഭീകരവാദികളും അവരുടെ പാകിസ്ഥാന്‍, യുകെ, യുഎസ് എന്നിവിടങ്ങളിലെ പിണിയാളുകളും തുറന്ന് ഭീഷണിപ്പെടുത്തി. ആരെങ്കിലും ഇത് കാണുന്നുണ്ടോ? അവന്‍ ഇസ്ലാം വാദികളാല്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത് കാണാന്‍ കയ്യുംകെട്ടി ഇരിക്കുകയാണോ നമ്മള്‍ എല്ലാവരും? അതോ നിങ്ങള്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമോ?' ആരതി ടിക്കൂവിന്‍റെ ചോദ്യമുണര്‍ത്തുന്ന ഈ ട്വീറ്റ് വലിയ കോളിളക്കമായി.


അടുത്ത ദിവസം ഇരട്ടിശക്തിയില്‍ പ്രതികരിച്ചുകൊണ്ട് ആരതി ടിക്കൂ വീണ്ടും ട്വിറ്ററില്‍ മറ്റൊരു കുറിപ്പ് പങ്കുവെച്ചു: ''ട്വിറ്ററും ട്വിറ്റര്‍ ഇന്ത്യയും പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദിക്കള്‍ക്ക്  ട്വിറ്റര്‍ സ്‌പേസ് അവരുടെ ഗൂഢാലോചനകള്‍ക്കും ഭീകരവാദവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാന്‍ വേണ്ടി തുറന്നിട്ടുകൊടുത്തിരിക്കുകയാണ്. അതുവഴി അവര്‍ക്ക് സാഹിലിനെപ്പോലുള്ള കശ്മീരി ഹിന്ദുക്കളെ കശ്മീരില്‍ വധിക്കാം. ഇന്ത്യയ്ക്ക് തളര്‍വ്വാതം പിടിച്ചിരിക്കുന്നു....ഇന്ത്യ ഉറങ്ങുകയാണ്....'

ഇതും കൂടിയായപ്പോള്‍ ട്വിറ്റര്‍ ആരതി ടിക്കൂവിന്‍റെ ട്വിറ്റര്‍ പേജ് അടച്ചുപൂട്ടി. അടുത്ത ദിവസം ആരതി ടിക്കൂ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. തന്‍റെ കസിന്‍ സഹോദരന് ട്വിറ്ററിലൂടെ ലഭിച്ച ഭീഷണി സന്ദേശങ്ങളുടെ കോപ്പിയും അവര്‍ കോടതിയില്‍ ഹാജരാക്കി. തന്‍റെ അക്കൗണ്ട് പൂട്ടിയ ട്വിറ്ററിന്‍റെ നടപടി ഭരണഘടനയുടെ 14,19,.21 വകുപ്പുകളുടെ ലംഘനമാണെന്നും ആവിഷ്‌കാരത്തിനുള്ള സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഏകപക്ഷീയമാണെന്നുമായിരുന്നു ആരതി ടിക്കൂ വാദിച്ചത്.

മുകേഷ് ശര്‍മ്മയാണ് പരാതി ഫയല്‍ ചെയ്തത്. സാഹിലിനെതിരെ ട്വിറ്ററില്‍ വന്ന ഇസ്ലാംവാദികളുടെ പ്രതികരണം കണ്ട് താന്‍ ഞെട്ടിയെന്നും ഇത് 1990 ജനവരിയുടെ ഓര്‍മ്മപ്പെടുത്തലാണെന്നും (അന്നാണ് കശ്മീര്‍ താഴ് വര വിട്ട് ഒന്നരലക്ഷം കശ്മീരി ബ്രാഹ്മണര്‍ വീടും സ്വത്തും വിട്ടെറിഞ്ഞ്, ഇസ്ലാം ഭീകരവാദികളെ ഭയന്ന് കൂട്ടപ്പലായനം ചെയ്തത്) തനിക്ക് തോന്നിയെന്ന് ആരതി ടിക്കൂ പറയുന്നു.

ആരതിയുടെ ഈ പരാതിയിലാണ് ദല്‍ഹി ഹൈക്കോടതി ട്വിറ്ററിന് നോട്ടീസയച്ചിരിക്കുന്നത്. ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വ്വകലാശാലയില്‍ നിന്നും അന്താരാഷ്ട്ര കാര്യങ്ങളില്‍ മാസ്റ്റേഴ്സെടുത്ത ആരതി ടിക്കൂ പിന്നീട് ദല്‍ഹിയിലേക്ക് മടങ്ങി ജേണലിസ്റ്റായി. ജമ്മുകശ്മീരില്‍ ജനിച്ച ആരതി ടിക്കൂ ജമ്മു സര്‍വ്വകലാശാലയില്‍ പഠിച്ചിട്ടുണ്ട്. 

  comment

  LATEST NEWS


  ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...


  ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും


  വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം


  'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന്‍ ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്


  രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍


  വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.