login
ദല്‍ഹി കലാപം: പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിന് നേരെ വെടിയുതിര്‍ത്ത ഷഹ്‌രുഖ് പതാന്‍ ഖാന് ജാമ്യമില്ല; അപേക്ഷ ദല്‍ഹി ഹൈക്കോടതി‍ തള്ളി

കഴിഞ്ഞവര്‍ഷം നടന്ന ദല്‍ഹി കലാപത്തില്‍ ജാഫറാബാദില്‍ ദല്‍ഹി പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിനുനേരെ വെടിയുര്‍തിര്‍ത്തയുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് ഷഹ്‌രുഖ് പതാന്‍ ഖാനുമേല്‍ ചുമത്തിയിട്ടുള്ളത്.

ന്യൂദല്‍ഹി: ദല്‍ഹി കലാപങ്ങളില്‍ കുറ്റാരോപിതനായ ഷഹ്‌രുഖ് പതാന്‍ ഖാന്റെ ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സുരേഷ് കൈതിന്റെ സിംഗിള്‍ ബഞ്ചാണ് അപേക്ഷ തള്ളിയത്. കഴിഞ്ഞവര്‍ഷം നടന്ന ദല്‍ഹി കലാപത്തില്‍ ജാഫറാബാദില്‍ ദല്‍ഹി പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിനുനേരെ വെടിയുര്‍തിര്‍ത്തതുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് ഷഹ്‌രുഖ് പതാന്‍ ഖാനുമേല്‍ ചുമത്തിയിട്ടുള്ളത്. പൊലീസ് തെളിവായി സമര്‍പ്പിച്ച വീഡിയോ ദൃശ്യങ്ങള്‍ കോടതി വിശ്വാസത്തിലെടുത്തു. 

'പ്രതി എങ്ങനെ നിയമം കയ്യിലെടുത്തുവെന്നതുമായി ബന്ധപ്പെട്ട് ഈ കോടതിക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച ദൃശ്യങ്ങളും ചിത്രങ്ങളും കോടതിയുടെ മനസാക്ഷിയെ ഉലച്ചു'- ജഡ്ജി നിരീക്ഷിച്ചു. പരാതിക്കാരനെയോ, പൊതു സ്ഥലത്തുള്ള ഏതെങ്കിലും ആളെയോ കൊലപ്പെടുത്താന്‍  എയര്‍ പിസ്റ്റലുകൊണ്ട് വെടിവച്ചുവെന്ന ഉദ്ദേശ്യം പരിഗണിക്കാതെ തന്നെ, സ്ഥലത്തുണ്ടായിരുന്ന ആളുകളെ തന്റെ പ്രവൃത്തി മുറിവേല്‍പ്പിക്കാമെന്ന് അറിയില്ലായിരുന്നുവെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണെന്നും കോടതി ചൂണ്ടിക്കാട്ടി.

 നവംബറില്‍ കര്‍കര്‍ദൂമ കോടതി പതാന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളിയിരുന്നു. 2020 ഫെബ്രുവരിയില്‍ നടന്ന കലാപത്തിനിടെ പൊലീസുകാരനുനേരെ വെടിയുതിര്‍ക്കുന്ന ഇയാളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 24ന് പതാന്‍ പിടിയിലായി. ഹെഡ് കോണ്‍സ്റ്റബിളായ ദീപക് ദാഹിയയ്ക്കുനേര്‍ക്കായിരുന്നു പതാന്‍ തോക്കുചൂണ്ടിയത്. ജാഫര്‍ബാദ് മെട്രോ സ്‌റ്റേഷന് സമീപം ദീപക് ദാഹിയ ക്രമസമാധാന ചുമതല നിര്‍വഹിക്കുന്നതിനിടെയായിരുന്നു സംഭവം.  

 

    comment

    LATEST NEWS


    വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം


    'ഞാന്‍ മുസ്ലിം, ബിരിയാണി സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക്കാണെന്നുമുള്ള പ്രചരണം ഉണ്ടായി'; സ്ത്രീ സുന്നത്ത് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സജിന്‍ ബാബു


    'എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം'; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


    വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി


    കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ 'തല' മൊസാദ്


    വാക്‌സിനുകള്‍ക്ക് എന്തിന് നികുതി?; മമതാ ബനര്‍ജിയുടെ കത്തിന് പിന്നാലെ വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍


    ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള്‍ 68; നിരീക്ഷണത്തില്‍ 10,94,055 പേര്‍; 29,318 പേര്‍ക്ക് രോഗമുക്തി


    'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.