×
login
റിപ്പബ്ലിക് ദിന ആക്രമണ സാധ്യത: ദല്‍ഹിയില്‍ എല്ലാ ‍തരം ഡ്രോണുകളും വിലക്കി; ഡ്രോണ്‍‍ ആക്രമണം വഴി യുപി, പഞ്ചാബ് തെര. അട്ടിമറിക്കും സാധ്യത

ഇന്ത്യയുടെ തലസ്ഥാന നഗരിയായ ദല്‍ഹിയില്‍ എല്ലാ തരം ‍ഡ്രോണുകള്‍ക്കും വിലക്കേര്‍പ്പെടുത്തി ദല്‍ഹി പൊലീസ് കമ്മീഷണര്‍ രാകേഷ് അസ്താന. റിപ്പബ്ലിക് ദിനാഘോഷം കൂടി കണക്കിലെടുത്താണ് തീരുമാനം.

ന്യൂദല്‍ഹി: ഇന്ത്യയുടെ തലസ്ഥാന നഗരിയായ ദല്‍ഹിയില്‍ എല്ലാ തരം ‍ഡ്രോണുകള്‍ക്കും വിലക്കേര്‍പ്പെടുത്തി ദല്‍ഹി പൊലീസ് കമ്മീഷണര്‍ രാകേഷ് അസ്താന.  റിപ്പബ്ലിക് ദിനാഘോഷം കൂടി കണക്കിലെടുത്താണ് തീരുമാനം.  

ജനവരി 20 മുതല്‍ ഫിബ്രവരി 15 വരെ ദല്‍ഹിയില്‍ ഒരു തരത്തിലുള്ള ഡ്രോണുകളും പറത്താന്‍ പാടില്ല. എല്ലാ തരത്തിലുമുള്ള ആളില്ല ഡ്രോണുകള്‍, .യുഎവികള്‍, മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റുകള്‍, റിമോട്ടില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന എയര്‍ക്രാഫ്റ്റുകള്‍, വലിയ ബലൂണുകള്‍ എന്നിവ നിരോധിച്ചിട്ടുണ്ട്. ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും.


ഇതിനിടെ പാകിസ്ഥാന്‍ രഹസ്യ ഏജന്‍സിയായ ഐഎസ് ഐ പഞ്ചാബിലും ഉത്തര്‍പ്രദേശിലും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ അവരുടെ തീവ്രവാദസംഘങ്ങളെ സജീവമാക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഐ എസ് ഐ പിന്തുണയുള്ള സിഖ് തീവ്രവാദസംഘങ്ങള്‍ തെരഞ്ഞെടുപ്പ് റാലികളെ വരെ ലാക്കാക്കി ഡ്രോണ്‍ ആക്രമണം നടത്തിയേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്ഥാന്‍ ഇടനിലക്കാരിലൂടെ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ശേഖരിക്കാന്‍ ഐ എസ് ഐ ഇന്‍റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷന്‍ (ഐഎസ് വൈഎഫ്), ബബ്ബര്‍ ഖല്‍സ ഇന്‍റര്‍നാഷണല്‍ (ബികെ ഐ) എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പാകിസ്ഥാന്‍ ഈയിടെ അത്യാധുനികവും തീവിലയുമുള്ള ആധുനികമായ ഡ്രോണുകള്‍ വാങ്ങിയതിന് പിന്നില്‍ ചൈനയുടെ കരങ്ങളുണ്ടെന്നും വിശ്വസിക്കുന്നു. മഴയില്‍ പ്രവര്‍ത്തിക്കുന്ന ‍ഡ്രോണുകളും റഡാറുകളില്‍ പതിയാത്ത ഡ്രോണുകള്‍ ഇക്കൂട്ടത്തിലുണ്ട്. ഇവ വഴി എത്ര വേണമെങ്കിലും ആയുധങ്ങളും മയക്കമരുന്നും വിചാരിക്കുന്ന ഇടങ്ങളില്‍ കൊണ്ടിറക്കാന്‍ സാധിക്കും. എല്ലാതരത്തിലും ഖജനാവ് കാലിയായി നില്‍ക്കുന്ന പാകിസ്ഥാന് എവിടെ നിന്നാണ് ഇത്രയും വിലയേറിയ അത്യാധുനിക ഡ്രോണുകള്‍ വാങ്ങാന്‍ സാധിക്കുക. ഇന്ത്യയെ ഏതെങ്കിലും വിധത്തില്‍ അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യമാണ് ചൈനയ്ക്കുള്ളത്. വന്‍ വിദേശകമ്പനികള്‍ ചൈന വിട്ട് ഇന്ത്യയെ താവളമാക്കാന്‍ ഒരുങ്ങുകയാണ്. ഇത് ഏത് വിധേനെയും തകര്‍ക്കുകയാണ് ചൈനയുടെ ലക്ഷ്യം. 

  comment

  LATEST NEWS


  ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണം; അനന്തമായി നീട്ടരുതെന്ന് കേരളത്തോട് സുപ്രീംകോടതി; നിയമന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം


  ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


  ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.