×
login
ദല്‍ഹി യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷയില്‍ തട്ടിവീണത് കേരളത്തിന്റെ 'വിദ്യാഭ്യാസ മികവ്'; ഹിന്ദു കോളജില്‍ പ്രവേശനം കിട്ടിയത് ഒറ്റ മലയാളിക്ക്

ബിഎ പൊളിറ്റിക്കല്‍ സയന്‍സില്‍ ഹിന്ദു കോളജില്‍ കഴിഞ്ഞ വര്‍ഷം ആദ്യ രണ്ട് അലോട്ട്മെന്റ് കഴിഞ്ഞപ്പോള്‍ത്തന്നെ കേരള ഹയര്‍ സെക്കന്‍ഡറി ബോര്‍ഡില്‍ നിന്നു ജയിച്ച 120 കുട്ടികള്‍ക്കു പ്രവേശനം ലഭിച്ചിരുന്നു. ഇത്തവണ കിട്ടിയത് ഒരാള്‍ക്കു മാത്രം.

ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാലയിലെ പ്രവേശന പരീക്ഷയെന്ന കടമ്പ കടക്കാനാകാതെ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ദല്‍ഹി സര്‍വകലാശാലയ്ക്കു കീഴിലെ പ്രശസ്ത കോളജുകളില്‍ ഇത്തവണ പ്രവേശനം ലഭിച്ചത് വിരലിലെണ്ണാവുന്നവര്‍ക്ക്. ബിഎ പൊളിറ്റിക്കല്‍ സയന്‍സില്‍ ഹിന്ദു കോളജില്‍ കഴിഞ്ഞ വര്‍ഷം ആദ്യ രണ്ട് അലോട്ട്മെന്റ് കഴിഞ്ഞപ്പോള്‍ത്തന്നെ കേരള ഹയര്‍ സെക്കന്‍ഡറി ബോര്‍ഡില്‍ നിന്നു ജയിച്ച 120 കുട്ടികള്‍ക്കു പ്രവേശനം ലഭിച്ചിരുന്നു. ഇത്തവണ  കിട്ടിയത് ഒരാള്‍ക്കു മാത്രം.

മിറാന്റ ഹൗസ്, സാക്കിര്‍ ഹുസൈന്‍, രാംജാസ്, ഹന്‍സ് രാജ് കോളജുകളിലും പത്തില്‍ താഴെ വിദ്യാര്‍ഥികള്‍ക്കാണ് ബിരുദ പഠനത്തിനവസരം ലഭിച്ചത്. 95 ശതമാനത്തിലേറെ കേരള ബോര്‍ഡ് വിദ്യാര്‍ഥികള്‍ കഴിഞ്ഞ വര്‍ഷം ബിഎ പൊളിറ്റിക്കല്‍ സയന്‍സിന് പ്രവേശനം നേടിയ രാംജാസില്‍ ഇത്തവണ രണ്ടു കേരള ബോര്‍ഡുകാര്‍ക്കാണ് അഡ്മിഷന്‍ ലഭിച്ചത്. കേരള സിലബസില്‍ പഠിച്ച് നൂറില്‍ നൂറു മാര്‍ക്കുമായെത്തിയവര്‍ക്കു പോലും ഡിയുവിലെ പ്രവേശന പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടാനാകാതെ വന്നത് തിരിച്ചടിയായി.

കഴിഞ്ഞ തവണ ഡിയുവിലെ വിവിധ കോളജുകളില്‍ 4,824 മലയാളികള്‍ക്കാണ് പ്രവേശനം ലഭിച്ചത്. 90 ശതമാനത്തിനു മുകളില്‍ ബിരുദ സീറ്റുകളും കേരള ബോര്‍ഡില്‍ നിന്നുള്ളവര്‍ക്കു കിട്ടിയത് വിവാദമായിരുന്നു. സിബിഎസ്ഇ പരീക്ഷയില്‍ ആദ്യ 10 റാങ്കുകള്‍ കരസ്ഥമാക്കിയ കുട്ടികള്‍ക്ക് ഡിയുവിലെ പ്രശസ്ത കോളജുകളില്‍ പ്രവേശനം ലഭിക്കാത്തത് വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും പ്രതിഷേധത്തിനു കാരണമായി.


വിദ്യാര്‍ഥികള്‍ക്കു മാര്‍ക്ക് വാരിക്കോരി നല്കുന്ന കേരള ബോര്‍ഡ് മൂല്യനിര്‍ണയ രീതിക്കെതിരേ വ്യാപക പരാതി ഉയര്‍ന്നതോടെയാണ് ബിരുദ പഠനത്തിനായി ജെഎന്‍യു മാതൃകയില്‍ ദല്‍ഹി സര്‍വകലാശാലയും പ്രത്യേക പ്രവേശന പരീക്ഷ നടത്തിയത്. കേരള ബോര്‍ഡില്‍ നിന്ന് 100 ശതമാനം മാര്‍ക്ക് നേടിയെത്തിയ കുട്ടികള്‍ക്കു പോലും മുന്നിലെത്താനാകാതെ വന്നത് കേരളത്തിലെ വിദ്യാഭ്യാസ നിലവാരത്തിന്റെ പോരായ്മ വ്യക്തമാക്കി.

ഇത്തവണ ഡിയുവിലെ പ്രവേശന പരീക്ഷയില്‍ മുന്നില്‍ സിബിഎസ്ഇ വിദ്യാര്‍ഥികളാണ്. കഴിഞ്ഞ തവണ ആദ്യ അലോട്ട്‌മെന്റില്‍ കട്ട് ഓഫ് പ്രകാരം 102ല്‍ 101 സീറ്റുകളും കേരള ബോര്‍ഡിനു ലഭിച്ചിരുന്നു. ഇക്കുറി 800ല്‍ 800 മാര്‍ക്ക് നേടിയ 114 വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷവും സിബിഎസ്ഇയില്‍ നിന്നാണ്. ഒരാള്‍ പോലും കേരള ബോര്‍ഡില്‍ നിന്നില്ല.

 

  comment

  LATEST NEWS


  സാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പക്കിയിട്ട് 10 വര്‍ഷം; ഏപ്രില്‍ ഒന്ന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും


  ഡോ. കെവി. പണിക്കര്‍: വൈക്കം സത്യഗ്രഹത്തിലെ സൂര്യതേജസ്


  നാനിയുടെ 'ദസറ' ആദ്യ ദിനം വാരിയത് കോടികള്‍; നാനിയ്ക്കൊപ്പം ശ്രദ്ധേയരായി കീര്‍ത്തി സുരേഷും ഷൈന്‍ ടോം ചാക്കോയും സായ് കുമാറും


  പോലീസ് സ്റ്റേഷനുകള്‍ മര്‍ദന കേന്ദ്രങ്ങളായി മാറി; പിണറായി ഭരണത്തില്‍ കേരളത്തിലുണ്ടാകുന്നത് മനോഹരന്റേത് പോലുള്ള കുടുംബങ്ങള്‍: സി.കെ. പത്മനാഭന്‍


  വാവ സുരേഷിന് പാമ്പുപിടിക്കണമെങ്കില്‍ വനംവകുപ്പിന്‍റെ സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ട്ടിഫിക്കറ്റുള്ളവര്‍ പാമ്പു പിടിക്കുന്നത് അപകടരമായ രീതിയില്‍


  പുഴ മുതല്‍ പുഴ വരെ ജനങ്ങള്‍ പ്രതികരിക്കുന്നു 'ഒരു തുള്ളി കണ്ണീര് പോകാതെ കാണാന്‍ പറ്റില്ല. നടന്നത് ഹിന്ദു ഉന്മൂലനം'

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.