×
login
ജമ്മുകശ്മീര്‍ മണ്ഡല പുനര്‍നിര്‍ണയം; നിയമസഭയില്‍ കശ്മീരി പണ്ഡിറ്റുകള്‍ക്ക് സംവരണം; ജമ്മു മേഖലയില്‍ സീറ്റെണ്ണം വര്‍ധിച്ചു

ജമ്മുവില്‍ 43 മണ്ഡലങ്ങളും കശ്മീരില്‍ 47 മണ്ഡലങ്ങളും വരുന്ന രീതിയിലാണ് പുതിയ മണ്ഡല പുനര്‍ വിഭജനം.

ന്യൂദല്‍ഹി:ജമ്മു കശ്മീര്‍ നിയമസഭയില്‍ ഇനി കശ്മീരി പണ്ഡിറ്റുകള്‍ക്കും പ്രാതിനിധ്യം. രണ്ട് സീറ്റുകളാണ് പണ്ഡിറ്റ് സമൂഹത്തിനായി മാറ്റിവച്ചിരിക്കുന്നത്. പുതുച്ചേരി നിയമസഭയുടെ മാതൃകയിലുള്ള നോമിനേറ്റഡ് എംഎല്‍എ പദവിയാണ് നല്‍കുന്നത്. ഇതില്‍ ഒരെണ്ണം വനിതാ സംവരണമാണ്. ജമ്മു കശ്മീര്‍ മണ്ഡല പുനര്‍നിര്‍ണയത്തിനായി രൂപീകരിച്ച ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദമാക്കുന്നത്.

ജമ്മുവില്‍ 43 മണ്ഡലങ്ങളും കശ്മീരില്‍ 47 മണ്ഡലങ്ങളും വരുന്ന രീതിയിലാണ് പുതിയ മണ്ഡല പുനര്‍ വിഭജനം. ജമ്മുകശ്മീരിലെ ആകെ മണ്ഡലങ്ങളുടെ എണ്ണം 83ല്‍ നിന്ന് 90 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. നിലവില്‍ കശ്മീരില്‍ 46 മണ്ഡലങ്ങളും ജമ്മുവില്‍ 37 മണ്ഡലങ്ങളുമാണുള്ളത്. പാക് അധീന കശ്മീരില്‍ 24 സീറ്റുകളും ജമ്മുകശ്മീര്‍ അസംബ്ലിയുടെ ഭാഗമാണ്.


പുതിയ വിഭജനം അനുസരിച്ച് ജമ്മു മേഖലയില്‍ ആറ് അധിക സീറ്റുകള്‍ ഉണ്ടായിട്ടുണ്ട്. കശ്മീരില്‍ ഒരു സീറ്റും കൂടിയിട്ടുണ്ട്. ചരിത്രത്തില്‍ ആദ്യമായി 9 സീറ്റുകള്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിനായി മാറ്റിവെച്ചിട്ടുണ്ട്. പട്ടികജാതി വിഭാഗക്കാര്‍ക്കായി 7 മണ്ഡലങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. 18 നിയമസഭാ സീറ്റുകള്‍ വീതമുള്ള അഞ്ച് ലോക്സഭാ മണ്ഡലങ്ങളാവും ഇനി ജമ്മു കശ്മീരില്‍ ഉണ്ടാവുക. കശ്മീരിലെ അനന്ത്നാഗ് മേഖലയെയും ജമ്മുവിലെ രജൗറി, പൂഞ്ച് മേഖലയെയും ചേര്‍ത്ത് പുതിയ ലോക്സഭാ സീറ്റുണ്ടാവും.

  comment

  LATEST NEWS


  ടി.കെ രാജീവ് കുമാര്‍-ഷൈന്‍ നിഗം സിനിമ 'ബര്‍മുഡ'; ആഗസ്റ്റ് 19ന് തീയേറ്ററുകളില്‍; ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയ ഗാനവും ഏറെ ശ്രദ്ധയം


  പാകിസ്താനോട് കൂറ് പുലര്‍ത്തുന്ന ജലീലിനെ മഹാനാക്കിയത് പിണറായി ചെയ്ത പാപമെന്ന് ചെറിയാന്‍ ഫിലിപ്പ്


  1947ല്‍ വാങ്ങി; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 75 വര്‍ഷം പഴക്കമുള്ള പത്രം സംരക്ഷിച്ച് ഡോ. എച്ച്.വി.ഹന്ദേ; അഭിനന്ദിച്ച് പ്രധാനമന്ത്രി ( വീഡിയോ)


  സിപിഎം സൈബര്‍ കടന്നലുകളുടെ 'കുഴി' ആക്രമണം ഏശിയില്ല; 'ന്നാ താന്‍ കേസ് കൊട്' ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്; കുഞ്ചാക്കോ ബോബന്‍ വാരിയത് കോടികള്‍


  സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്‍കി നിഖാത് സറീന്‍


  ഷാജഹാന്‍ കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.