ഹിന്ദു ഭജന്‍ പാടിയതിന് മുസ്ലീം യുവതിയായ ഗായികയ്ക്കെതിരെ ഫത്വ ചുമത്തുമെന്ന ഭീഷണിയുമായി മതവിശ്വാസികളും മൗലവിമാരും രംഗത്ത്. എന്നാൽ സംഗീതത്തിന് മതമില്ലെന്ന് മുസ്ലിം ഗായിക ഫർമാണി തിരിച്ചടിച്ചു.
ലക്നൗ: ഹിന്ദു ഭജന്‍ പാടിയതിന് മുസ്ലീം യുവതിയായ ഗായികയ്ക്കെതിരെ ഫത്വ ചുമത്തുമെന്ന ഭീഷണിയുമായി മതവിശ്വാസികളും മൗലവിമാരും രംഗത്ത്. എന്നാൽ സംഗീതത്തിന് മതമില്ലെന്ന് മുസ്ലിം ഗായിക ഫർമാണി നാസ് തിരിച്ചടിച്ചു.
യൂട്യൂബറും ഗായികയുമായ ഇസ്ലാം മതത്തില്‍പ്പെട്ട ഫർമാണി നാസാണ് ഹിന്ദു ഭജന്‍ പാടിയത്. യുപിയിലെ മൂസാഫർ നഗർ സ്വദേശിയാണ് ഫർമാണി നാസ്. മറ്റ് മതങ്ങളുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നത് തെറ്റാണെന്നും അത് ശരിയത്ത് നിയമത്തിന് എതിരാണെന്നുമായിരുന്നു മൗലാന മുഫ്തി അർഷാദ് ഫറൂഖി അഭിപ്രായപ്പെട്ടത്. ഇന്ത്യന്‍ ഐഡള്‍ എന്ന സംഗീത മത്സരത്തില്‍ പങ്കെടുത്ത ഗായിക കൂടിയാണ് ഫര്‍മാണി നാസ്.
ഫര്‍മാണി നാസിന്റെ ഹര് ഹര് ശംഭോ ഗാനം. ആറ് ദിവസത്തിനുള്ളില്‍ 23 ലക്ഷം പേര് ഈ ഗാനം കേട്ട് കഴിഞ്ഞു:
ഇസ്ലാമിതര പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും സ്വന്തം മതത്തിലെ കാര്യങ്ങളാണ് പിന്തുടരേണ്ടതെന്നും മൗലാന മുഫ്തി അർഷാദ് ഫറൂഖി കൂട്ടിച്ചേർത്തു. ചെയ്ത തെറ്റിന് അള്ളാഹുവിനോട് മാപ്പപേക്ഷിക്കണമെന്നും മൗലാന ആവശ്യപ്പെട്ടു. എന്നാൽ സംഗീതത്തിന് മതമില്ലെന്ന് തിരിച്ചടിക്കുകയായിരുന്നു ഗായിക ഫർമാണി ഗായകനായ മുഹമ്മദ് റാഫിയും മാസ്റ്റർ സലീമും ഇതുപോലുള്ള ഭജനുകള്‍ പാടിയിട്ടുണ്ടെന്നും ഫര്‍മാണി പ്രതികരിച്ചു. ഇത്തരം ഭീഷണികളൊന്നും വേണ്ടെന്നും ഫര്‍മാണി വ്യക്തമാക്കി.
ഫര്മാണിയുടെ ശക്തമായ പ്രതിഷേധം എത്തിയതോടെ താനൊരു അഭിപ്രായപ്രകടനം നടത്തുക മാത്രമാണ് ചെയ്തതെന്ന് പറഞ്ഞ് മൗലാന മുഫ്തി അർഷാദ് ഫറൂഖി ഒഴിഞ്ഞുമാറി.
”ഹർ ഹർ ശംഭോ” എന്ന ശിവനെക്കുറിച്ചുള്ള ഹിന്ദു ഭജന്‍ പാടിയതോടെയാണ് യുവതിക്കെതിരെ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. നിരവധിയാളുകൾ യുവതിയുടെ പാട്ടിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയെങ്കിലും യുപിയിലെ ദിയോബന്റി ഉലമ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച് നിലക്കൊള്ളുകയാണ്.
ഇന്ത്യയ്ക്കിത് ഐതിഹാസിക ദിനം, രാജ്യത്തിനായി പോരാടിയവരെ ഓര്‍ക്കണം; സ്വാതന്ത്ര്യ സമരപോരാളികളോടുള്ള കടം നമ്മള് വീട്ടണമെന്ന് പ്രധാനമന്ത്രി
പുതിയ ദിശയില്‍ നീങ്ങാനുള്ള സമയം; സ്വാതന്ത്യ ദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി, ആശംസകള്‍ നേര്‍ന്നു
സിരതമുരിന് എന്നും അമൃതോത്സവം
വിഭജന മുറിപ്പാടുകള്‍ അവതരിപ്പിച്ച് റെയില്‍വെ
ആഗോളശക്തിയുടെ അമൃതോത്സവം
വരൂ, പരമ വൈഭവത്തിലേക്ക് മൂന്നേറാം; ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ സ്വാതന്ത്ര്യദിന സന്ദേശം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്