×
login
"ദ്രൗപദി രാഷ്‌ട്രപതിയാണെങ്കിൽ ആരാണ് പാണ്ഡവർ?"- ദ്രൗപദി മുര്‍മുവിനെ അപമാനിച്ച സംവിധായകൻ രാം ഗോപാൽ വർമ്മ പ്രതിക്കൂട്ടില്‍

എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിനെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയ്ക്കെതിരെ കേസെടുത്തു. ലക്‌നൗവിലെ ഹസ്രത്ഗഞ്ച് കോട്‌വാലി പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഐടി നിയമത്തിലെ വകുപ്പുകൾ ഉള്‍പ്പെടെയാണ് കേസ് ചുമത്തിയിരിക്കുന്നത്.

ലക്‌നൗ: എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിനെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയ്ക്കെതിരെ കേസെടുത്തു. ലക്‌നൗവിലെ ഹസ്രത്ഗഞ്ച് കോട്‌വാലി പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഐടി നിയമത്തിലെ  വകുപ്പുകൾ ഉള്‍പ്പെടെയാണ് കേസ് ചുമത്തിയിരിക്കുന്നത്.

ദ്രൗപദി രാഷ്‌ട്രപതിയാണെങ്കിൽ ആരാണ് പാണ്ഡവർ? ഏറ്റവും പ്രധാനമായി ആരാണ് കൗരവർ?’ ഇതായിരുന്നു എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്ന ദ്രൗപദി മുര്‍മുവിനെതിരായ രാംഗോപാൽ വർമ്മയുടെ വിവാദ ട്വീറ്റ്.  75 വര്‍ഷത്തെ സ്വതന്ത്ര ഇന്ത്യയില്‍ ആദിവാസി ഗോത്രവര്‍ഗ്ഗത്തില്‍ നിന്നും ഒരു രാഷ്ട്രപതി എത്താനിരിക്കെയുള്ള ഈ പരിഹാസം വലിയ എതിര്‍പ്പുകളാണ് സൃഷ്ടിച്ചിരിക്കുന്നത്. പട്ടിക ജാതി -പട്ടിക വർഗ്ഗ സമുദായങ്ങളെ അപമാനിച്ചുവെന്ന് കാണിച്ച് നിരവധി പേരാണ് രാം ഗോപാൽ വർമ്മയ്‌ക്കെതിരെ എത്തിയത്.


തമാശയായി പറഞ്ഞതാണെന്നും മറ്റൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നുമുള്ള വിശദീകരണവായി രാം ഗോപാല്‍ വര്‍മ്മ രംഗത്തെത്തിയിട്ടുണ്ട്. . മഹഭാരതത്തിലെ ദൗപതി ഇഷ്ട കഥാപാത്രമാണ് . പേര് കണ്ടപ്പോൾ മറ്റ് കഥാപാത്രങ്ങളെയും ഓർത്തു. ആരെയും വിഷമിപ്പിക്കാൻ ആയിരുന്നില്ലെന്നുമായിരുന്നു വി്ശദീകരണം.

തെലങ്കാനയിലെ ബിജെപിയുടെ മുതിർന്ന നേതാവ് ജി നാരായൺ റെഡ്ഡിയും വർമ്മക്കെതിരെ പോലീസിൽ പരാതി നൽകി. പട്ടികജാതി-വര്‍ഗ്ഗ ആക്ട് ചുമത്തി  കടുത്ത് ശിക്ഷ നൽകണമെന്നും റെഡ്ഡി പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

  comment

  LATEST NEWS


  ബാര്‍ബര്‍ ഷോപ്പുകള്‍ സമയപരിധിക്കപ്പുറം തുറന്നിടരുത്; യുവാക്കള്‍ കടകളില്‍ തങ്ങുന്നത് എന്തിനാണെന്നത് സംശയം ജനിപ്പിക്കുന്നുവെന്ന് പോലീസ്


  വിടവാങ്ങലില്‍ പ്രതികരിച്ച് ടെന്നീസ് ലോകം; സെറീന എക്കാലത്തെയും 'ബോക്‌സ്ഓഫീസ് ഹിറ്റ്'


  മായാത്ത മാഞ്ചസ്റ്റര്‍ മോഹം; കോടികളെറിയാന്‍ വീണ്ടും മൈക്കിള്‍ നൈറ്റണ്‍


  10 തവണ സിബിഐ സമന്‍സയച്ചിട്ടും വന്നില്ല; മമതയുടെ മസില്‍മാന്‍ അനുബ്രത മൊണ്ടാലിനെ വീട്ടില്‍ ചെന്ന് പൊരിയ്ക്കാന്‍ സിബിഐ


  വാങ്ങലും തെരഞ്ഞെടുക്കലുമെല്ലാം ഇനി മലയാളത്തില്‍; എട്ട് ഭാഷകളില്‍ കൂടി സേവനം ലഭ്യമാക്കി മീഷോ ആപ്പ്


  രാജ്യത്തിനായി മെഡല്‍ നേടിയാല്‍ കോടികള്‍; ഗസറ്റഡ് ഓഫീസര്‍ റാങ്കില്‍ ജോലി ; കായിക നയം പ്രഖ്യാപിച്ച് യോഗി; പറഞ്ഞു പറ്റിച്ച കേരളത്തിന് യുപിയെ പഠിക്കാം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.