ജിഎസ്ടി നികുതിവെട്ടിപ്പ് നടത്തുന്നതായുള്ള രഹസ്യവിവരത്തെതുടര്‍ന്ന് രാജ്യത്തെ ഒരു ഡസനോളം ക്രിപ്റ്റോ കറന്‍സി സ്ഥാപനങ്ങളില്‍ ജിഎസ്ടി രഹസ്യസുരക്ഷാഏജന്സി റെയ്ഡ് നടത്തി. ഏകദേശം 70 കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. മുംബൈ സിജിഎസ്ടിയും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.
ന്യൂദല്‍ഹി: ജിഎസ്ടി നികുതിവെട്ടിപ്പ് നടത്തുന്നതായുള്ള രഹസ്യവിവരത്തെതുടര്‍ന്ന് രാജ്യത്തെ ഒരു ഡസനോളം ക്രിപ്റ്റോ കറന്‍സി സ്ഥാപനങ്ങളില്‍ ജിഎസ്ടി രഹസ്യസുരക്ഷാഏജന്സി റെയ്ഡ് നടത്തി. ഏകദേശം 70 കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. മുംബൈ സിജിഎസ്ടിയും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.
ക്രിപ്റ്റോ കറന്‍സി സേവനം നല്കുന്ന സ്ഥാപനങ്ങളില്‍ പലതിലും വന്‍തോതില്‍ ജിഎസ്ടി വെട്ടിപ്പ് നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. കോയിന് സ്വിച്ച് കുബേര്‍ നടത്തുന്ന ബിറ്റ്സൈഫര് ലാബ്സ് എല്‍എല്‍പി, കോയിന് ഡിസിഎക്സ് നടത്തുന്ന നെബ്ലിയോ ടെക്നോളജീസ്, ബൈയുകോയിന് നടത്തുന്ന ഐ ബ്ലോക്ക് ടെക്നോളജീസ്, യൂനോകോയിന്‍ നടത്തുന്ന യുനോകോയിന് ടെക്നോളജീസ് എന്നീ സ്ഥാപനങ്ങളിലാണ് പ്രധാനമായും റെയ്ഡ് നടന്നത്. ബിറ്റ് കോയിന്, ഇതെറിയം, റിപ്പിള് തുടങ്ങിയ ക്രിപ്റ്റോ കറന്‍സികളുടെ ഇടപാടുകള്‍ നടത്താവുന്ന ക്രിപ്റ്റോ വാലറ്റുകളിലും ക്രിപ്റ്റോ പ്ലാറ്റ്ഫോമുകളിലുമാണ് റെയ്ഡ്.
വസീര്‍എക്സ് എന്ന ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചില്‍ 40.5 കോടിയുടെ ജിഎസ്ടി വെട്ടിപ്പാണ് മുംബൈ സോണിലെ ജിഎസ്ടി മുംബൈ ഈസ്റ്റ് കമ്മീഷണറേറ്റ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത്. ഇവിടെ നിന്നും 49.20 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത നോട്ടുകളും കണ്ടെത്തി. കോയിന് ഡിസിഎക്സിന്റെ ക്രിപ്റ്റോ ആപ് ബിറ്റ്കോയിനുള്പ്പെടെയുള്ള ക്രിപ്റ്റോ കറന്‍സികള്‍ ഇന്ത്യയിലെവിടെയും ഞൊടിയിടയില്‍ വാങ്ങാന്‍ സഹായിക്കുന്ന ആപാണ്. ഇതിന് 75 ലക്ഷം ഉപയോക്താക്കള്‍ ഇന്ത്യയിലുണ്ട്. ഏകദേശം 700 കോടി ക്രിപ്റ്റോകളാണ് ഈ ആപ് വഴി വാങ്ങിയത്. കോയിന്‍സ്വിച്ച് കുബേര്‍ എന്ന ട്രേഡിംഗ് പ്ലാറ്റ്ഫോം ഏകദേശം 500കോടി ഡോളറിന്റെ ഇടപാടാണ് നടത്തുന്നത്. ദല്‍ഹിയില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ബൈയുകോയിന് 10 ലക്ഷം ഉപയോക്താക്കളുണ്ട്. 80 കോടി ഡോളറിലധികം വ്യാപാരം ഇവിടെ നടക്കുന്നു.
കേന്ദ്രം ഇന്ത്യയിലെ എല്ലാ സ്വകാര്യ ക്രിപ്റ്റോകറന്‍സികളേയും നിയമവിരുദ്ധമായി പ്രഖ്യാപിക്കാനുള്ള ക്രിപ്റ്റോകറന്‍സി- ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി നിയന്ത്രണ ബില്‍, 2021 രൂപകല്പനചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം നടക്കുന്നതിനിടയിലാണ് ഈ റെയ്ഡുകള്‍. റിസര്‍വ്വ് ബാങ്ക് സ്വന്തം ഡിജിറ്റല്‍ കറന്‍സി ഇറക്കാനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടയിലാണ് ഈ പുതിയ നീക്കം.
നടിയെ ആക്രമിച്ച കേസിലെ 'വിഐപി'; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍
ഇറ്റലിയില്‍ ഫോട്ടോഫിനിഷ്; എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തളച്ച് വെസ്റ്റ്ഹാം
ഗ്യാന്‍വാപി മസ്ജിദ്: സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍; ഇവിടം സീല്‍വെയ്ക്കാന്‍ കോടതി ഉത്തരവ്
സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ ബാലസംഘത്തിന്റെ ക്യാമ്പില്‍ ഭക്ഷ്യവിഷബാധ; 24 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഷെയ്ഖ് ഖലീഫയുടെ വിയോഗത്തില്‍ അനുശോചനം അറിയിക്കാന്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതി അബുദാബിയില്‍ നേരിട്ടെത്തി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു
വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ല; മതേതര പ്രതിച്ഛായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിവാര്യം; ഹൈക്കോടതിയെ അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍
പുരുഷമേധാവിത്വത്തിന്റെ പ്രതീകമായ ബുര്‍ഖയിലേക്കും ഹിജാബിലേക്കും പെണ്‍കുട്ടികളെ തള്ളിവിടുന്നതിനെതിരെ 4 മുസ്ലിം വനിതാചിന്തകര്‍
അറിവിനേക്കാള്‍ വലുത് മതവസ്ത്രമെന്ന് പെണ്‍കുട്ടികള്‍; ഹൈക്കോടതി ഉത്തരവ് പാലിക്കുമെന്ന് അധ്യാപകരും; പരീക്ഷ ബഹിഷ്കരിച്ച് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍
ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം മൗലികാവകാശ ലംഘനമല്ല; ക്രമസമാധാനം തകര്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാര്‍ത്ഥികള്‍ വരരുത്