×
login
ഡിജിറ്റല്‍ ഇന്ത്യയുടെ വിജയം; രാജ്യത്തെ യുപിഐ‍ ഇടപാടുകളുടെ എണ്ണത്തില്‍ വര്‍ധനവ്; 2023 സാമ്പത്തിക വര്‍ഷംനടത്തിയത് 8375 കോടി ഇടപാടുകള്‍

ഇന്ത്യന്‍ യുപിഐ പേമെന്റ് സിസ്റ്റത്തിന് വിദേശരാജ്യങ്ങളിലും നല്ല സ്വീകാര്യത ലഭിക്കുന്നുണ്ട്. സിങ്കപ്പൂര്‍, ഭൂട്ടാന്‍, നേപ്പാള്‍, മലേഷ്യ, ഒമാന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യന്‍ പേമെന്റ് സിസ്റ്റവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

ന്യൂദല്‍ഹി: രാജ്യത്ത് യൂണിഫൈഡ് പെയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഇടപാടുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഡിജിറ്റല്‍ ഇന്ത്യയുടെ തുടക്കം മുതലിങ്ങോട്ട് യുപിഐ ഇടപാടകള്‍ ജനങ്ങളില്‍ വന്‍ സ്വീകാര്യതയാണുണ്ടാക്കിയത്. 2023 സാമ്പത്തിക വര്‍ഷം 8375 കോടി യുപിഐ ഇടപാടുകള്‍ നടത്തിയിട്ടുള്ളത്. 2017 സാമ്പത്തിക വര്‍ഷത്തില്‍ 1.8 കോടിയായിരുന്നു. ആര്‍ബിഐ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.  

യുപിഐ ഇടപാടുകള്‍ വന്നതോടെ ആളുകള്‍ എടിഎം കൗണ്ടര്‍ സന്ദര്‍ശിക്കുന്നതും അതിലൂടെ പണം പിന്‍വലിക്കുന്നതും കുറയ്ക്കാനായി. യുപിഐയുടെ തുടക്ക കാലമായ 2017ല്‍ ഒരു ബാങ്ക് അക്കൗണ്ട് ഉടമ ശരാശരി 16 തവണ എടിഎം സന്ദര്‍ശിച്ചിരുന്നത് 2023ല്‍ എത്തിയപ്പോള്‍ വെറും ഐട്ട് തവണമാത്രമായി. ഗ്രാമ- നഗര വ്യത്യാസമില്ലാതെ ഇന്ന് യുപിഐ ഇടപാടുകളാണ് ഏറെയും. ഈ പേമെന്റ് സംവിധാനത്തിന്റെ ജനപ്രീതി വര്‍ധിച്ച് യുപിഐ ഇപ്പോള്‍ ഒരു ആഗോള ബ്രാന്‍ഡായി തന്നെ മാറിയിരിക്കുകയാണ്.


അതേസമയം ഇന്ത്യന്‍ യുപിഐ പേമെന്റ് സിസ്റ്റത്തിന് വിദേശരാജ്യങ്ങളിലും നല്ല സ്വീകാര്യത ലഭിക്കുന്നുണ്ട്. സിങ്കപ്പൂര്‍, ഭൂട്ടാന്‍, നേപ്പാള്‍, മലേഷ്യ, ഒമാന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യന്‍ പേമെന്റ് സിസ്റ്റവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. റുപേ വഴിയും ഇന്ത്യയുടെ ഡിജിറ്റല്‍ പേമന്റ് സേവനം പല രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യന്‍ യുപിഐ പേമെന്റ് സിസ്റ്റവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താത്പ്പര്യപ്പെടുന്നതായി ജപ്പാനും അടുത്തിടെ അറിയിച്ചിരുന്നു. ഇന്ത്യയിലെ യുപിഐ പ്ലാറ്റ്‌ഫോമിനെക്കുറിച്ച് സൂക്ഷ്മമായി പഠിക്കാന്‍ ഒരു ടീമിനെ ഇന്ത്യയിലേക്ക് അയയ്ക്കാനാണ് ജപ്പാന്റെ തീരുമാനം.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.