×
login
നിയമസഭാ ടിക്കറ്റ് ‍കിട്ടിയില്ല; ആത്മഹത്യക്ക് ശ്രമിച്ച് സമാജ് വാദി പാര്‍ട്ടി ‍നേതാവ്; അഖിലേഷിന് തിരിച്ചടി

സമാജ് വാദി പാര്‍ട്ടിക്കുള്ളില്‍ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലിയുള്ള അസ്വാരസ്യം പുകയുന്നു. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സമാജ് വാദി പാര്‍ട്ടിയുടെ ഒരു നേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പക്ഷെ പൊലീസിന്‍റെ അവസരോചിതമായ ഇടപെടല്‍ കാരണം രക്ഷപ്പെട്ടു. ഈ സംഭവവും അഖിലേഷ് യാദവിന്‍റെ പ്രതിച്ഛായയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.

ലഖ്‌നോ: സമാജ് വാദി പാര്‍ട്ടിക്കുള്ളില്‍ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലിയുള്ള അസ്വാരസ്യം പുകയുന്നു. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സമാജ് വാദി പാര്‍ട്ടിയുടെ ഒരു നേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പക്ഷെ പൊലീസിന്‍റെ അവസരോചിതമായ ഇടപെടല്‍ കാരണം രക്ഷപ്പെട്ടു. ഈ സംഭവവും അഖിലേഷ് യാദവിന്‍റെ പ്രതിച്ഛായയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.  

സമാജ് വാദി പാര്‍ട്ടി നേതാവ് ആദിത്യ താക്കൂറാണ് സീറ്റ് നിഷേധിച്ചതിന്‍റെ പേരില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സമാജ് വാദി പാര്‍ട്ടിയുടെ ലഖ്‌നോ ഓഫീസിന് മുന്നില്‍ വെച്ചാണ് ആദിത്യ താക്കൂര്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിമരിയ്ക്കാന്‍ തുനിഞ്ഞത്. ആത്മാഹുതിയ്ക്ക് ഒരുങ്ങുംമുമ്പ് പൊലീസ് ഇടപെട്ട് രക്ഷിയ്ക്കുകയായിരുന്നു.


തന്‍റെ ജീവിതം മുഴുവന്‍ സമാജ് വാദി പാര്‍ട്ടിക്ക് വേണ്ടി ഹോമിച്ചതാണെന്നും പക്ഷെ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സമയമടുത്തപ്പോള്‍ ടിക്കറ്റ് നിഷേധിച്ചെന്നും ഉറക്കെ പൊട്ടിക്കരഞ്ഞുകൊണ്ട് ആദിത്യ താക്കൂര്‍ പറഞ്ഞു. അലിഗഡിലെ ചാറ മണ്ഡലത്തില്‍ നിന്നും മത്സരിക്കാനായിരുന്നു ശ്രമം.

'കഴിഞ്ഞ അഞ്ച് വര്‍ഷമായി പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ ഒരുക്കാന്‍ പ്രവര്‍ത്തിച്ചിരുന്നു. പക്ഷെ മത്സരിക്കാന്‍ അവര്‍ ടിക്കറ്റ് നല്‍കിയില്ല. ഞാന്‍ തീര്‍ച്ചയായും ആത്മഹത്യ ചെയ്യും. നിങ്ങള്‍ക്കെന്നെ അറസ്റ്റ് ചെയ്യാം. പക്ഷെ ഞാന്‍ ആത്മഹത്യ ചെയ്യും,'- തറയില്‍ തലചുറ്റി വീഴുന്നതിന് മുന്‍പ് താക്കൂര്‍ പറഞ്ഞു.

    comment

    LATEST NEWS


    നന്നാക്കണമെങ്കില്‍ 45 ലക്ഷം ചെലവാകും; ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ഉപയോഗിക്കാനാവാത്ത ജന്റം ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കുന്നു


    പാര്‍ട്ടി ഫണ്ട് നല്‍കിയില്ല; തിരുവല്ലയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി ഹോട്ടല്‍ അടിച്ചു തകര്‍ത്തു, പരാതി നല്‍കിയത് ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു


    'ഇവിടെ പേടിയാകുന്നു, പറ്റില്ലച്ഛാ...നിര്‍ത്തിയിട്ട് പോയാല്‍ എന്നെ ഇനി കാണില്ല'; ഭര്‍ത്താവ് കിരണിനെതിരെ വിസ്മയയുടെ ശബ്ദ സന്ദേശം പുറത്ത്


    ജവഹര്‍ പുരസ്‌കാരം ജന്മഭൂമി' ലേഖകന്‍ ശിവാകൈലാസിന്


    കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് പറയാനാകില്ല; ചില മതങ്ങളില്‍പെട്ടവര്‍ നിര്‍ബന്ധിച്ച് ആളുകളെ മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി


    പട്ടയില്‍ പ്രഭാകരന്‍ അന്തരിച്ചു; നഷ്ടമായത് മുത്തശ്ശിക്കവിതകളുടെ മഹാകവി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.