×
login
കോണ്‍ഗ്രസ് മുക്ത് ദിയു‍; കേന്ദ്രഭരണപ്രദേശമായ ദിയുവില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ നിന്നും പുറത്ത്; അധികാരം പിടിച്ച് ബിജെപി

കേന്ദ്രഭരണ പ്രദേശമായ ദിയുവില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമായി. കോണ്‍ഗ്രസിലെ ഏഴ് കൗണ്‍സിലര്‍മാര്‍ ബിജെപിയിലേക്ക് കൂറ് മാറിയതോടെയാണ് കോണ്‍ഗ്രസിന് ഭരണം നഷ്ടമായത്

ന്യൂദല്‍ഹി: കേന്ദ്രഭരണ പ്രദേശമായ ദിയുവില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമായി. കോണ്‍ഗ്രസിലെ ഏഴ് കൗണ്‍സിലര്‍മാര്‍ ബിജെപിയിലേക്ക് കൂറ് മാറിയതോടെയാണ് കോണ്‍ഗ്രസിന് ഭരണം നഷ്ടമായത്.

ഇനി വൈകാതെ ബിജെപി അധികാരമേല്‍ക്കും. 15 വര്‍ഷം തുടര്‍ച്ചയായ അധികാരമാണ് കോണ്‍ഗ്രസിന് ഇവിടെ നഷ്ടമായത്.ഹരേഷ് കപാഡിയ, ദിനേഷ് കപാഡിയ, രവീന്ദ്ര സോളങ്കി, രഞ്ജന്‍ രാജു വാങ്കര്‍, ഭാഗ്യവന്തി സോളങ്കി, ഭാവ്നഗ ദുധ്മാല്‍, നികിത ഷാ എന്നിവരാണ് ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നത്.


ഇവിടെ പ്രഫുല്‍ ഖോഡ പട്ടേലാണ് അഡ്മനിസ്ട്രേറ്റര്‍.13 അംഗ കൗണ്‍സിലില്‍ മൂന്നംഗങ്ങള്‍ മാത്രമുണ്ടായിരുന്ന ബിജെപിയ്ക്ക് ഇപ്പോള്‍ പത്ത് പേരായി. ഇതോടെ ബിജെപിക്ക് ഭൂരിപക്ഷമായി. കോണ്‍ഗ്രസിന്‍റെ അംഗബലം രണ്ടായി ചുരുങ്ങി. ഹിതേഷ് സോളങ്കിയും സഹോദരന്‍ ജിതേന്ദ്ര സോളങ്കിയും മാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഉള്ളത്. ഇതില്‍ കോടികളുടെ അഴിമതി നടത്തിയതിന് ഹിതേഷ് സോളങ്കിക്കെതിരെ സിബി ഐ കേസെടുത്തിട്ടുണ്ട്. ബിജെപിയുടെ എന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന പ്രഖ്യാപനം ഉടനുണ്ടാകും. ഗുജറാത്ത് തീരത്താണ് ഈ കേന്ദ്രഭരണപ്രദേശം. ഇവിടെ ടൂറിസത്തിനും സ്വതന്ത്രമായ മദ്യനയത്തിനും പേര് കേട്ട സ്ഥലമാണിത്.

ദിയു മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് അടുത്ത മാസം തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. അതിന് മുന്‍പാണ് ഈ കൂട്ടക്കൂറുമാറ്റം. ദിയു ജില്ലാ പ‍ഞ്ചായത്ത് ഭരിയ്ക്കുന്നത് ബിജെപിയാണ്. ഇവിടെ എട്ടില്‍ ആറ് സീറ്റും ബിജെപിയ്ക്കാണ്.

  comment

  LATEST NEWS


  തിരുവനന്തപുരത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ തെരുവുനായയുടെ ആക്രമണം; കാലിന് പരിക്കേറ്റ കുട്ടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ


  പീഡന പരാതിയിൽ പി. സി ജോർജിനെതിരെ കേസെടുത്തു; അറസ്റ്റ് ഇന്നുണ്ടാകും, നടപടി സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി നല്‍കിയ പരാതിയിൽ


  എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്‌ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍


  പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്‍


  നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു


  അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.