login
കോണ്‍ഗ്രസ് ജയസാധ്യതയില്ലാത്ത പാര്‍ട്ടിയെന്ന് ഡിഎംകെ‍; 2016ല്‍ 41 സീറ്റുകള്‍ നല്‍കിയിടത്ത് ഇക്കുറി 22 നല്‍കൂ എന്നും ഡിഎംകെ

2016ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഡിഎംകെ സഖ്യം 41 സീറ്റുകള്‍ നല്‍കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് വിജയിച്ചതാകട്ടെ വെറും എട്ട് സീറ്റുകളില്‍ മാത്രം. എന്നാല്‍ ഇതില്‍ നിന്ന് ഒരു 20 സീറ്റെടുത്ത് അതില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നെങ്കില്‍ 15 പേരെങ്കിലും ജയിച്ചിരുന്നേനെ എന്നാണ് ഇപ്പോള്‍ ഡിഎംകെ നേതാക്കള്‍ വിലയിരുത്തുന്നത്.

ചെന്നൈ: കോണ്‍ഗ്രസ് ജയസാധ്യതയില്ലാത്ത പാര്‍ട്ടിയാണെന്നും കൂടുതല്‍ സീറ്റുകള്‍ നല്‍കിയാല്‍ ഡിഎംകെ തന്നെ മുങ്ങിപ്പോകുമെന്നും വിലയിരുത്തല്‍. ഒരു ആഭ്യന്തരസര്‍വ്വേയിലാണ് ഡിഎംകെയുടെ ഈ കണ്ടെത്തല്‍.

2016ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഡിഎംകെ സഖ്യം 41 സീറ്റുകള്‍ നല്‍കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് വിജയിച്ചതാകട്ടെ വെറും എട്ട് സീറ്റുകളില്‍ മാത്രം. എന്നാല്‍ ഇതില്‍ നിന്ന് ഒരു 20 സീറ്റെടുത്ത് അതില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നെങ്കില്‍ 15 പേരെങ്കിലും ജയിച്ചിരുന്നേനെ എന്നാണ് ഇപ്പോള്‍ ഡിഎംകെ നേതാക്കള്‍ വിലയിരുത്തുന്നത്. അങ്ങിനെയെങ്കില്‍ ഡിഎംകെയ്ക്ക് അന്ന് തമിഴ്നാട്ടില്‍ അധികാരവും പിടിക്കാമായിരുന്നു.

ബീഹാറിലെ തെരഞ്ഞെടുപ്പില്‍ നിന്നുള്ള പാഠവും ഡിഎംകെ ഉള്‍ക്കൊള്ളുന്നുണ്ട്. ഈയിടെ നടന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 70 സീറ്റുകളില്‍ മത്സരിച്ചെങ്കിലും ജയിക്കാനായത് 19 സീറ്റുകളില്‍ മാത്രം. ഇതുമൂലം മഹാഘഡ്ബന്ധന്‍ എന്ന ലാലുപ്രസാദ് യാദവിന്‍റെ മകന്‍ തേജസ്വിയാദവ് നേതൃത്വം നല്‍കിയ മുന്നണി തന്നെ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.

ഈയിടെ ഡിഎംകെ നടത്തിയ സര്‍വ്വേയിലും കോണ്‍ഗ്രസിന് അധികം സീറ്റുകള്‍ നല്‍കുന്നത് ആപത്താണെന്നാണ് വിലയിരുത്തല്‍. ഒരു പക്ഷെ അധികാരത്തില്‍ എത്താനുള്ള സാധ്യത തന്നെ ഇത് മൂലം ഇല്ലാതായേക്കാമെന്ന് ഡിഎംകെയ്ക്ക് ഉപദേശം കിട്ടിയിട്ടുണ്ട്. ഇതിന് കാരണം കോണ്‍ഗ്രസിന്‍റെ വിജയസാധ്യത തീരെ ദുര്‍ബ്ബലമായതുകൊണ്ടാണ്.

മാത്രമല്ല, കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെയും ഡിഎംകെ കുറ്റപ്പെടുത്തുന്നു. ഹൈക്കമാന്‍റുമായി ബന്ധമുള്ള ആളുകള്‍ക്കാണ് പലപ്പോഴും സീറ്റുകള്‍ നല്‍കുന്നത്. ഇവര്‍ക്ക് മണ്ഡലവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല. ഇത് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തില്‍ കലാശിക്കുന്നു. തേനി സീറ്റിന്‍റെ കാര്യം ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. മധുരൈ മേഖലയുമായി ബന്ധമുള്ളവരെയാണ് ഇവിടെ സ്ഥാനാര്‍ത്ഥിയാക്കേണ്ടത്. എന്നാല്‍ സീറ്റ് അനുവദിച്ചത് ഇവികെഎസ് ഇളങ്കോവനാണ്. ഇദ്ദേഹത്തിന് ഈ മണ്ഡലവുമായി ഒരു ബന്ധവുമില്ല. ഇക്കുറി അതിനാല്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ആവശ്യമെങ്കില്‍ ഡിഎംകെയും ഇടപെടും.

കോണ്‍ഗ്രസിന്റെ കര്‍ഷകവിഭാഗത്തിന്‍റെ ജനറല്‍ സെക്രട്ടറി ജികെ മുരളി ബീഹാറിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കോണ്‍ഗ്രസ് നേതാക്കളെ തന്നെ കുറ്റപ്പെടുത്തുന്നു. ഇവിടെ 70 സീറ്റുകളില്‍ 45ലും മണ്ഡലവുമായി ബന്ധമില്ലാത്ത, യാതൊരു വിജയസാധ്യതയുമില്ലാത്ത സ്ഥാനാര്‍ത്ഥികള്‍ക്കാണ് സീറ്റ് നല്‍കിയത്.

 

 

 

 

  comment

  LATEST NEWS


  കേരളത്തില്‍ വാക്‌സിനേഷന്‍ മന്ദഗതിയില്‍; സ്‌റ്റോക്കില്‍ നാലു ലക്ഷം ഡോസ് വാക്‌സിന്‍; ശനിയാഴ്ച നല്‍കിയത് ലക്ഷ്യമിട്ടതിന്റെ 41 ശതമാനം മാത്രം


  ക്ലാസുകള്‍ എടുക്കാതെ പരീക്ഷയുമായി കേരള സര്‍വകലാശാല; പരീക്ഷ മാറ്റിയത് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം


  രാജ്യവ്യാപകമായി മെഡിക്കല്‍ ഓക്‌സിജന്‍ വിതരണത്തിന് അതിവേഗ സംവിധാനം; തീരുമാനം വ്യവസായ വികസന-ആഭ്യന്തര വ്യാപരം മന്ത്രാലയങ്ങളുടെ യോഗത്തില്‍


  പത്തോളം അഴിമതിക്കേസുകള്‍; ലോകായുക്തയും വിജിലന്‍സും പുറകെ; സി.കെ. ബൈജുവിനു വേണ്ടി കസേര ഒഴിച്ചിട്ട് വ്യവസായ വകുപ്പ്


  'ഇന്നു മുതല്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് വേണ്ട; നഴ്‌സറി മുതലുള്ള എല്ലാ സ്‌കൂളുകളും തുറക്കും'; കൊറോണയെ വാക്‌സിനേഷനിലൂടെ അതിജീവിച്ച് ഇസ്രയേല്‍


  അഥര്‍വ്വവേദ ഭൈഷജ്യയജ്ഞം; അഹല്യയില്‍ യാഗശാല ഉണര്‍ന്നു


  'അപ്‌ന ബൂത്ത് കൊറോണ മുക്ത്'; ഓരോ ബൂത്തും കോവിഡ് മുക്തമാക്കാനുള്ള പ്രചാരണത്തിന് ബിജെപി, നിര്‍ദേശം നല്‍കി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ


  സ്വര്‍ണക്കള്ളക്കടത്തു കേസില്‍ ക്രൈംബ്രാഞ്ച് കള്ളം പറഞ്ഞു, വ്യാജ രേഖ നല്‍കി; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ സമീപിക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.