×
login
എബിവിപി‍ നേതാവ് ഡോ. സുബ്ബയ്യ സുബ്രഹ്മണ്യത്തിന്‍റെ അറസ്റ്റ് നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ എതിര്‍ത്തതിനുള്ള ശിക്ഷ: നിധി ത്രിപാഠി

എബിവിപിയുടെ മുന്‍ ദേശീയ അധ്യക്ഷന്‍ ഡോ. സുബ്ബയ്യ സുബ്രഹ്മണ്യത്തെ അറസ്റ്റ് ചെയ്ത നടപടി ഡിഎംകെ സര്‍ക്കാരിന്‍റെ പ്രതികാരനടപടിയുടെ ഭാഗമാണെന്ന് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി നിധി ത്രിപാഠി ആരോപിച്ചു.

എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി നിധി ത്രിപാഠിയും എബിവിപിയുടെ മുന്‍ ദേശീയ അധ്യക്ഷന്‍ ഡോ. സുബ്ബയ്യ സുബ്രഹ്മണ്യവും

ചെന്നൈ: എബിവിപിയുടെ മുന്‍ ദേശീയ അധ്യക്ഷന്‍ ഡോ. സുബ്ബയ്യ സുബ്രഹ്മണ്യത്തെ അറസ്റ്റ് ചെയ്ത നടപടി ഡിഎംകെ സര്‍ക്കാരിന്‍റെ പ്രതികാരനടപടിയുടെ ഭാഗമാണെന്ന് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി നിധി ത്രിപാഠി ആരോപിച്ചു.

'തമിഴ്‌നാട്ടില്‍ വിദ്യാഭ്യാഭ്യാസസ്ഥാപനത്തില്‍ നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ എതിര്‍ത്തതിനുള്ള പ്രതികാരമായാണ് ഡോ. സുബ്ബയ്യ സുബ്രഹ്മണ്യത്തെ ഡിഎംകെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്. ഇത്തരം നടപടികള്‍ കൊണ്ടൊന്നും ലാവണ്യ കേസിലെ സമരത്തോടുള്ള പ്രതിബദ്ധത ഇല്ലാതാക്കാന്‍ കഴിയില്ല. വിദ്യാഭ്യാസസ്ഥാപനങ്ങളിലെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ ശക്തമായി എതിക്കുക തന്നെ ചെയ്യും'- നിധി ത്രിപാഠി പറഞ്ഞു.

 ഇക്കഴിഞ്ഞ മാസം തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍റെ ഔദ്യോഗിക വസതിക്ക് മുന്‍പിലാണ് എബവിപി ദേശീയ ജനറല്‍ സെക്രട്ടറി നിധി ത്രിപാഠിയുടെ നേതൃത്വത്തില്‍ മതപരിവര്‍ത്തന സമ്മര്‍ദ്ദം മൂലം ആമ്തഹത്യ ചെയ്ത ലാവണ്യയ്ക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരം നടന്നിരുന്നു. പൊലീസിന്‍റെ സുരക്ഷാവലയം ഭേദിച്ചു എന്ന കാരണം പറഞ്ഞ് നിധി ത്രിപാഠിയെ  ഡിഎംകെ സര്‍ക്കാര്‍ ജയിലിലടച്ചു. പിന്നീട് ബിജെപി ദേശീയ അഭിഭാഷകരുടെ സഹായത്തോടെ കേസ് വാദിച്ചാണ് നിധി ത്രിപാഠിയ്ക്ക് ജാമ്യം സംഘടിപ്പിച്ചത്. ജയിലിലായിരുന്ന നിധി ത്രിപാഠിയെ സന്ദര്‍ശിക്കാന്‍ പുഴല്‍ ജയിലില്‍ പോയി എന്ന കാരണത്താല്‍ അര്‍ബുദരോഗ ചികിത്സകനായ ഡോ. സബ്ബയ്യ ഷണ്മുഖത്തെ ഡിഎംകെ സര്‍ക്കാര്‍ സസ്‌പെന്‍റ് ചെയ്തിരുന്നു.  റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവിയായി ജോലി ചെയ്യുകയായിരുന്നു ഡോ.സുബ്ബയ്യ ഷണ്‍മുഖം.  മേലധികാരികളുടെ നിര്‍ദേശപ്രകാരമാണ് മെഡിക്കല്‍ വിദ്യാഭ്യാസഡയറക്ടറേറ്റ് അന്വേഷണവിധേയമായി മുന്‍ എബിവിപി ദേശീയ പ്രസിഡന്‍റുകൂടിയായ ഡോ. സുബ്ബയ ഷണ്മുഖത്തെ സസ്‌പെന്‍റ് ചെയ്തതെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.

"ഡോ. സുബ്ബയ്യ ഷണ്മുഖത്തിനെതിരെ ഒരു പിടി പ്രതികാരനടപടികള്‍ തമിഴ്‌നാട് സര്‍ക്കാര്‍ എടുത്തുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി സ്റ്റാലിന്‍റെ വസതിക്ക് മുന്നില്‍ പൊലീസ് വലയം ഭേദിച്ച് സമരം ചെയ്ത എബിവിപി ദേശീയ നിധി ത്രിപാഠിയെ ജയിലില്‍ സന്ദര്‍ശിച്ചതാണ് ഡോ. സുബ്ബയ്യ സുബ്രഹ്മണ്യത്തെ ജോലിയില്‍ നിന്നും സസ്പെന്‍റ് ചെയ്യാന്‍ ഡിഎംകെ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഇപ്പോള്‍ പഴയൊരു കേസ് കുത്തിപ്പൊക്കി വീണ്ടും അറസ്റ്റ് ചെയ്തിരിക്കുകയാണ്.മാര്‍ച്ച് 31 വരെ ഇദ്ദേഹത്തെ റിമാന്‍റ് ചെയ്തിരിക്കുകയാണ്. "- എബിവിപി പറഞ്ഞു.  


2020ല്‍ ഒരു കാര്‍പാര്‍ക്കിംഗ് സ്ഥലത്തെച്ചൊല്ലി ഈ സ്ത്രീയും ഡോ. സുബ്ബയ്യ ഷണ്മുഖവും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. സ്ത്രീക്ക് വേണ്ടി അവരുടെ ബന്ധു ബാലാജി എന്ന വ്യക്തിയാണ് കേസ് നല്‍കിയത്. ഇപ്പോഴാണ് അന്നത്തെ വഴക്കിന്‍റെ പേരില്‍ അയല്‍ക്കാരി കൂടിയായ  ഈ സ്ത്രീയുടെ വീട്ടിന് മുന്നില്‍ മാലിന്യങ്ങള്‍ കൊണ്ടിടുന്നു, രാത്രി വാതിലില്‍ മൂത്രമൊഴിച്ചുവെയ്ക്കുന്നു എന്നീ കുറ്റങ്ങള്‍ ആരോപിച്ച് ഇപ്പോള്‍ ഡോ. സുബ്ബയ്യ ഷണ്മുഖത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ സ്ത്രീ തന്നെ തെറ്റിദ്ധാരണയുടെ ഭാഗമായാണ് കേസ് നല്‍കിയതെന്ന് പിന്നീട് സമ്മതിച്ചതായി എബിവിപി തമിഴ്നാട് വിഭാഗം പറയുന്നു.  

 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.