×
login
മുഖം ഖാര്‍ഗെ‍യുടേത്, തൊപ്പി മന്‍മോഹന്‍സിങ്ങിന്‍റേത്....പുതിയ കോണ്‍ഗ്രസ് പ്രസിഡന്‍റ് റബ്ബര്‍ സ്റ്റാമ്പെന്ന് ചിത്രസഹിതം വിവരിച്ച ഡിഎംകെ‍ നേതാവിന് ശിക്ഷ

മന്‍മോഹന്‍ സിങ്ങിന്‍റെ രണ്ടാം പതിപ്പാണ് ഖാര്‍ഗെയെന്ന സന്ദേശം ചിത്രസഹിതമാണ് ഡിഎംകെ നേതാവ് ട്വിറ്ററില്‍ പങ്കുവെച്ചത്. പുതിയ കോണ്‍ഗ്രസ് പ്രസിഡന്‍റായ ഖാര്‍ഗെയ്ക്ക് മന്‍മോഹന്‍സിങ്ങിന്‍റെ തൊപ്പി വെച്ച് കൊടുത്ത് 'മന്‍മോഹന്‍ സിങ്ങ് 2.0' എന്നാണ് ഡിഎംകെ നേതാവ് കെ.എസ്. രാധാകൃഷ്ണന്‍ ട്വിറ്ററില്‍ വിശേഷിപ്പിച്ചത്.

ഫോട്ടോഷോപ്പ് ഉപയോഗിച്ച് മന്‍മോഹന്‍സിങ്ങിനെ തലപ്പാവ് ധരിച്ച ഖാര്‍ഗെയുടെ ചിത്രം (വലത്ത്) ഡിഎംകെ നേതാവ് കെ.എസ്. രാധാകൃഷ്ണന്‍ (ഇടത്ത്)

ചെന്നൈ: മന്‍മോഹന്‍ സിങ്ങിന്‍റെ രണ്ടാം പതിപ്പാണ് ഖാര്‍ഗെയെന്ന സന്ദേശം ചിത്രസഹിതമാണ് ഡിഎംകെ നേതാവ് ട്വിറ്ററില്‍ പങ്കുവെച്ചത്. പുതിയ കോണ്‍ഗ്രസ് പ്രസിഡന്‍റായ ഖാര്‍ഗെയ്ക്ക് മന്‍മോഹന്‍സിങ്ങിന്‍റെ തൊപ്പി വെച്ച് കൊടുത്ത് 'മന്‍മോഹന്‍ സിങ്ങ് 2.0' എന്നാണ് ഡിഎംകെ നേതാവ് കെ.എസ്. രാധാകൃഷ്ണന്‍ ട്വിറ്ററില്‍ വിശേഷിപ്പിച്ചത്.  

പണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് എങ്ങിനെയാണോ ഗാന്ധി കുടുംബത്തിന്‍റെ ചട്ടുകമായി പ്രവര്‍ത്തിച്ചത് അതേ രീതിയിലാണ് ഖാര്‍ഗെയും പ്രവര്‍ത്തിക്കുകയെന്ന സൂചനയായിരുന്നു രാധാകൃഷ്ണന്‍ ട്വീറ്റിലൂടെ നല്‍കാന്‍ ശ്രമിച്ചത്. ചട്ടലംഘനം നടത്തിയതിന് രാധാകൃഷ്ണനെ ചുമതലകളില്‍ നിന്നും ഒഴിവാക്കുകയാണെന്ന് ഡിഎംകെ ജനറല്‍ സെക്രട്ടറി എസ്. ദുരൈമുരുഗന്‍ അറിയിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് മാറ്റുകയായിരുന്നു. ചിത്രത്തിലെ തലമുടി മാറ്റി, പകരം അവിടെ മന്‍മോഹന്‍ സിങ്ങിന്‍റെ തൊപ്പി വെച്ചുകൊടുത്തു. കോണ്‍ഗ്രസില്‍ മന്‍മോഹന്‍സിങ്ങിന്‍റെ രണ്ടാം പതിപ്പാണ് ഖാര്‍ഗെയെന്ന നിലയിലുള്ള പരിഹാസമാണ് ട്വീറ്റില്‍ പ്രകടിപ്പിച്ചത്.  


ഈ ട്വീറ്റിനെതിരെ കോണ്‍ഗ്രസിന്‍റെ തമിഴ്നാട് നേതാക്കള്‍ ശക്തമായി രംഗത്ത് വന്നിരുന്നു. എത്രയോ കാലമായി ഡിഎംകെയും കോണ്‍ഗ്രസും തമിഴ്നാട്ടില്‍ സഖ്യത്തിലാണ്. ചട്ടലംഘനം കാണിച്ചതിന് രാധാകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍റ് ചെയ്യുകയായിരുന്നു.  

 

    comment

    LATEST NEWS


    പുഴ മുതല്‍ പുഴ വരെ ജനങ്ങള്‍ പ്രതികരിക്കുന്നു 'ഒരു തുള്ളി കണ്ണീര് പോകാതെ കാണാന്‍ പറ്റില്ല. നടന്നത് ഹിന്ദു ഉന്മൂലനം'


    'ഒറ്റ നയപൈസ തരില്ല, മാപ്പും പറയില്ല'; എം.വി.ഗോവിന്ദന്‍ നല്‍കിയ മാനനഷ്ടകേസില്‍ വിശദമായ മറുപടി കത്ത് നല്‍കി സ്വപ്ന സുരേഷ്


    യാത്രക്കാരെ ചൂഷണം ചെയ്യുന്ന പരാതികള്‍ വര്‍ധിക്കുന്നു; ഉത്സവ സീസണില്‍ അമിതനിരക്ക് ഈടാക്കുന്ന ബസുകള്‍ക്കെതിരെ നടപടി എടുക്കുമെന്ന് മന്ത്രി ആന്റണി രാജു


    നാവികസേനയ്ക്ക് കരുത്താകാന്‍ മിസൈല്‍ വാഹിനികള്‍ ഉള്‍പ്പെടെ 17നെക്‌സ്റ്റ് ജനറേഷന്‍ കപ്പലുകള്‍; 19600 കോടിരൂപയുടെ കരാറില്‍ ഒപ്പുവച്ച് പ്രതിരോധ മന്ത്രാലയം


    പ്രതിരോധമേഘലയ്ക്ക് കരുത്തുപകരും; കരസേനയ്ക്കു വേണ്ടി 9100 കോടിരൂപയുടെ കരാറില്‍ പ്രതിരോധമന്ത്രാലയം ഒപ്പുവച്ചത്തില്‍ സംതൃപ്തി രേഖപ്പെടുത്തി പ്രധാനമന്ത്രി


    ശബരിമലയില്‍ നിന്നാരംഭിച്ച ആത്മീയയാത്ര; പുതിയ ചിത്രമായ പത്ത് തലയെ അനുഗ്രഹിക്കണമെന്ന് കേരളത്തിലെ പ്രേക്ഷകരോട് ചിമ്പു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.