×
login
കസേര കിട്ടാന്‍ വൈകി; അണികളെ കല്ലെറിഞ്ഞ് ഡിഎംകെ‍ മന്ത്രി; സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി വീഡിയോ; പാര്‍ട്ടിയില്‍ വ്യാപക പ്രതിഷേധം

സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരെ അടിമകളായാണ് ഡിഎംകെ നേതാക്കളും മന്ത്രിമാരും കാണുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ ട്വീറ്റ് ചെയ്തു. ജനങ്ങളെ കല്ലെറിയുന്ന ഒരു മന്ത്രിയെ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെവിടെയെങ്കിലും കണ്ടിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.

ചെന്നൈ: ഇരിക്കാന്‍ കസേര കിട്ടിയില്ല. അണികളെ കല്ലെറിഞ്ഞ് ഡിഎംകെ മന്ത്രി. തമിഴ്നാട് ക്ഷീര വികസന വകുപ്പ് മന്ത്രി എസ്.എം. നാസര്‍ ആണ് കഥാപുരുഷന്‍. തിരുവള്ളൂരില്‍ നടന്ന പരിപാടിയിലാണ് മന്ത്രിക്കിരിക്കാനുള്ള കസേര വൈകിയത്. ഇതില്‍ ദേഷ്യം പിടിച്ച മന്ത്രി കല്ലെടുത്ത് പ്രവര്‍ത്തകരെ എറിയുന്നതിന്റെ വീഡിയോ ദൃശ്യം തമിഴ്നാട്ടിലുടനീളം പ്രചരിക്കുകയാണ്.

സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരെ അടിമകളായാണ് ഡിഎംകെ നേതാക്കളും മന്ത്രിമാരും കാണുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ ട്വീറ്റ് ചെയ്തു. ജനങ്ങളെ കല്ലെറിയുന്ന ഒരു മന്ത്രിയെ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെവിടെയെങ്കിലും കണ്ടിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.

മര്യാദ, പക്വത തുടങ്ങിയവയൊന്നും ഡിഎംകെയില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കരുതെന്നും വോട്ട് ചെയ്യാനുള്ള അടിമകളായി മാത്രമാണ് അവര്‍ പാര്‍ട്ടി അണികളെ പോലും കാണുന്നതെന്നും അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു. 

  comment

  LATEST NEWS


  ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു


  ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി


  ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി


  മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം


  ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന്‍ സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്‌


  മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.