×
login
പിതാവിന്‍റെ പ്രശസ്തിയുടെ ഭാരം മൂലം ഡോണ്‍ ബ്രാഡ്മാന്‍‍റെ മകന് പേര്‍ മാറ്റേണ്ടിവന്നു; സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനെ വെറുതെ വിടാന്‍ കപില്‍ദേവ്

30 ലക്ഷം രൂപയ്ക്കാണ് സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍റെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ ഈ ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സ് ലേലത്തിലെടുത്തത്. 22 വയസ്സായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഇക്കുറി ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുമെന്ന് കരുതിയെങ്കിലും നടന്നില്ല. ഒരൊറ്റ കളിയില്‍ പോലും അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഐപിഎല്ലില്‍ കളിക്കളത്തിലിറങ്ങിയില്ല. ഇതോടെ അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് വേണ്ടി സമൂഹമാധ്യമങ്ങളില്‍ മുറവിളി ഉയരുകയാണ്.

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ (വലത്ത്)

മുംബൈ: 30 ലക്ഷം രൂപയ്ക്കാണ് സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍റെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ ഈ ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സ് ലേലത്തിലെടുത്തത്. 22 വയസ്സായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഇക്കുറി ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുമെന്ന് കരുതിയെങ്കിലും നടന്നില്ല. ഒരൊറ്റ കളിയില്‍ പോലും അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഐപിഎല്ലില്‍ കളിക്കളത്തിലിറങ്ങിയില്ല. ഇതോടെ അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് വേണ്ടി സമൂഹമാധ്യമങ്ങളില്‍ മുറവിളി ഉയരുകയാണ്.  

ഈ അവസരത്തില്‍ ബഹളമുണ്ടാക്കുന്ന ടെണ്ടുല്‍ക്കര്‍ ആരാധകരോട് ചില കാര്യങ്ങള്‍ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണ് മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ കപില്‍ ദേവ്.  

"ദയവായി എല്ലാവരും അര്‍ജുന്‍ ടെണ്ടുല്‍ക്കറെ അയാളുടെ സ്വകാര്യതയില്‍ വിടുക. തല്‍ക്കാലം അര്‍ജുന്‍ ക്രിക്കറ്റ് ആസ്വദിച്ച് ജീവിക്കട്ടെ"- ഇതായിരുന്നു കപില്‍ ദേവിന്‍റെ ആദ്യ ഉപദേശം.  


"ടെണ്ടുല്‍ക്കറിന്‍റെ മകന്‍ എന്ന നിലയ്ക്ക് അര്‍ജുന് നേട്ടവും കോട്ടവുമുണ്ട്. ഒരിയ്ക്കലും അവനെ ടെണ്ടുല്‍ക്കറുമായി താരതമ്യം ചെയ്യാന്‍ നില്‍ക്കരുത്. "- കപില്‍ ദേവ് ഓര്‍മ്മിപ്പിക്കുന്നു. ഇത്തരുണത്തിലാണ് കപില്‍ദേവ് മഹാനായ ക്രിക്കറ്റര്‍ ഡോണ്‍ ബ്രാഡ്മാനെ ഓര്‍മ്മിപ്പിച്ചത്. "ക്രിക്കറ്റ് താരമായിരുന്ന ഡോണ്‍ ബ്രാഡ്മാന്‍റെ മകന് ഒടുവില്‍ തന്‍റെ പേര് തന്നെ മാറ്റേണ്ടിവന്നു. കാരണം ബ്രാഡ്മാന്‍ എന്ന കുടുംബപ്പേര് അയാള്‍ക്ക് വലിയ സമ്മര്‍ദ്ദം നല്‍കി. എല്ലാവരും മകനെ ഡോണ്‍ ബ്രാഡ്മാനുമായി താരതമ്യം ചെയ്തു. എല്ലാവരും മകന്‍ അച്ഛനെപ്പോലെ ആകണമെന്ന് ആഗ്രഹിച്ചു. ആളുകളുടെ പ്രതീക്ഷസമ്മര്‍ദ്ദങ്ങളില്‍ നിന്നും രക്ഷപ്പെടാനാണ് ഡോണ്‍ ബ്രാഡ്മാന്‍റെ മകന്‍ പേര് മാറ്റിയത്. "- കപില്‍ ദേവ് പറഞ്ഞു.  

"അതുകൊണ്ട് തല്‍ക്കാലം അര്‍ജുന്‍ ടെണ്ടുല്‍ക്കറെ വെറുതെ വിടുക. ടെണ്ടുല്‍ക്കര്‍ എന്ന കുടുംബപ്പേര് അര്‍ജുനും ഒരുപാട് നേട്ടങ്ങളും ഒപ്പം സമ്മര്‍ദ്ദങ്ങളും നല്‍കുന്നുണ്ട്. തല്‍ക്കാലം അര്‍ജുന്‍ ക്രിക്കറ്റ് ആസ്വദിക്കട്ടെ. ടെണ്ടുല്‍ക്കറുടെ 50 ശതമാനം കഴിവെങ്കിലും നേടാനായാല്‍ അതിനേക്കാള്‍ മെച്ചമായി മറ്റൊന്നില്ല. ടെണ്ടുല്‍ക്കറിന്‍റെ പേര് കടന്നുവരുമ്പോള്‍ നമ്മുടെ പ്രതീക്ഷ വാനോളം ഉയരും. കാരണം ടെണ്ടുല്‍ക്കര്‍ ഒരു ഇതിഹാസമായിരുന്നു. പകരം അര്‍ജുനെ വെറുതെ വിടുക. അവന്‍ അവന്‍റെ ക്രിക്കറ്റ് ആസ്വദിച്ചോട്ടെ"- അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് വേണ്ടി ബഹളം കൂട്ടുന്ന ആരാധകരോട് കപില്‍ ഉപദേശിക്കുന്നു.  

ഇതുവരെ തന്‍റെ കരിയറില്‍ രണ്ട് തവണ മാത്രമേ ടി20 യില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി രണ്ട് തവണ മാത്രമേ കളിക്കാന്‍ കഴിഞ്ഞുള്ളൂ. അതില്‍ ഒരു മാച്ച് ഹര്യാനയ്ക്കെതിരെ ആയിരുന്നു. രണ്ടാമത്തേത് പുതുച്ചേരിയ്ക്കെതിരെയും. അതല്ലാതെ പ്രധാനമാച്ചുകളിലൊന്നും അര്‍ജുന്‍ കളിച്ചിട്ടില്ല. 

  comment

  LATEST NEWS


  വൃന്ദാവനമായി കേരളം; കൊവിഡ് മഹാമാരിക്കുശേഷം പ്രൗഡിചോരാതെ മഹാശോഭായാത്രകള്‍; പതിനായിരത്തിലധികം കേന്ദ്രങ്ങളില്‍ അണിചേര്‍ന്നത് ലക്ഷങ്ങള്‍


  കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം നാളെ മുതല്‍; സമാപന സമ്മേളനം ഞായറാഴ്ച


  അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ; ശ്രീകൃഷ്ണന്‍ ധര്‍മ്മപുനഃസ്ഥാപനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല്‍ പിടിച്ചെടുത്ത് അധികൃതര്‍; കച്ചവടം ഓണവിപണി മുന്നില്‍ കണ്ട്


  സമുദ്ര ബന്ധം ശക്തിപ്പെടുത്തും; ഇറാന്‍, യുഎഇ സന്ദര്‍ശനം ആരംഭിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍


  വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.